അത്ഭുതങ്ങളുമായി ഗൂഗിൾ ജി- ബോർഡ് വരുന്നു.


മൊബൈൽ ഫോണുകളിലും എന്തു ടൈപ്പ് ചെയ്യുവാനും കീബോർഡ് നിർബന്ധമാണ്. അതില്ലെങ്കിൽ ഒന്നും നടക്കുകയുമില്ല. കീബോർഡുകൾ മലയാളം, ഇംഗ്ലിഷ് തുടങ്ങി എല്ലാവിധ ഭാഷകളിലും ലഭ്യമാണ്. മൊബൈൽ ഫോണുകളിൽ ഉള്ളവയും നാം ഇൻസ്റ്റാൾ ചെയ്യുന്നതുമായി നിരവധി കീബോർഡുകൾ നിലവിലുണ്ട്. ടച്ച് ഫോണുകളിൽ ഇവ വലിയ ഉപകാരണമാണ്. പ്രത്യേകിച്ച് ചാറ്റിംഗിനു. ഇത് വളരെ വേഗത്തിൽ റീപ്ലേ അയ്ക്കുവാൻ സാധിക്കുന്നു.

എന്നാൽ അതിനെയെല്ലാം കടത്തിവെട്ടുവാൻ ഗൂഗിളിൻ്റെ (Google) ജി-ബോർഡ് വരുന്നു. മൊബൈൽ ഫോണിലെ ടൈപ്പിങ്ങിനു പുതിയൊരു മാനം നൽകുകയാണ് ജി-ബോർഡ്. ഇതു വഴി മൊബൈല്‍ ഫോൺ ടൈപ്പിങ്ങിലും ചാറ്റിംഗിലും പുതിയൊരു അനുഭവം തന്നെയായിരിക്കും. ആപ്പിളിന്‍റെ ഐഫോണിലാണ് ആദ്യം ഈ ആപ്ലികേഷന്‍ കിട്ടുക. ഗൂഗിളിന്‍റെ സെര്‍ച്ചിംഗ് സംവിധാനം പൂര്‍ണ്ണമായും ഒരു കീബോര്‍ഡിലേക്ക് കേന്ദ്രീകരിക്കുകയാണ് ഇതിലൂടെ. ഇന്ത്യയിൽ ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിളിൻ്റെ ഈ സംവിധാനം ലഭ്യമാണ്.

ജി-ബോര്‍ഡ് (G-Board) എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കാണുക