വാട്ട്സ്ആപ്പിന് പണിയുമായി ഗൂഗിള്‍ അലോ
ഗൂഗിൾ അസിസ്റ്റന്റാണ് അലോയെ വാട്‌സ്ആപ്പിൽനിന്നും സമാനമായ മറ്റു മെസേജിംഗ് ആപ്ലിക്കേഷനുകളിൽനിന്നും വ്യത്യസ്തമാക്കാൻ സഹായിക്കുന്നത്..
ഗൂഗ്ൾ അക്കൗണ്ടുമായി പരസ്പരം ബന്ധപ്പെട്ടാണ് അലോ പ്രവർത്തിക്കുക. അതിനാൽതന്നെ നമ്മുടെ അക്കൗണ്ടിലെ കലണ്ടർ, കോൺടാക്ടുകൾ തുടങ്ങിയവ അലോയിലും ലഭിക്കും. ഇതുകൊണ്ടുതന്നെ കൂടുതൽ പേർ വാട്‌സ്ആപ്പ് വിട്ട് അലോയിലേക്കെത്തുമെന്നാണു ഗൂഗ്‌ളിന്റെ പ്രതീക്ഷ. ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർക്കു കൂടുതൽ സൗകര്യം അലോയായിരിക്കുമെന്നാണു വിലയിരുത്തുന്നത്.
വാട്‌സ്ആപ്പിലേതുപോലെ ചിത്രങ്ങളും വീഡിയോകളും മ്യൂസിക്കും ഷെയർ ചെയ്യാനും അലോയിൽ പറ്റും. ഗ്രൂപ്പ് ചാറ്റിംഗും സാധിക്കും.
മൊബൈൽ ഒഎസ് ഒഴികെയുള്ള മറ്റ് പ്ലാറ്റുഫോമുകളിൽ അലോ ലഭ്യമാക്കിയിട്ടില്ലാത്തതിനാൽ വാട്‌സാപ്പ് പോലെ ഒരൊറ്റ മൊബൈൽ ഡിവൈസിൽ നിന്നു മാത്രമാകും നിങ്ങളുടെ അലോ സേവനം ഉപയോഗിക്കാൻ സാധിക്കുക.
അലോയ്ക്ക് ഫോണിന്റെ ലൊക്കേഷൻ ആക്‌സസ് സൗകര്യം നൽകിയിട്ടുണ്ടെങ്കിൽ തൊട്ടടുത്ത റസ്റ്ററന്റുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയൊക്കെ അലോയിലെ ഗൂഗിൾ അസിസ്റ്റന്റ് നിങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ശേഖരിച്ച് നൽകും..
ഗൂഗിൾ സെർച്ചിനേക്കാൾ വേറിട്ട തിരയൽ അനുഭവമാണ് അലോയിലെ ഗൂഗിൾ അസിസ്റ്റന്റ് നൽകുന്നത്. നിലവിൽ മലയാളത്തിൽ എല്ലാ വിവരങ്ങളും ലഭിക്കണമെന്നു വാശിപിടിക്കരുത്. ‘ക്ഷമിക്കണം ഞാനിപ്പോഴും മലയാളം പഠിച്ച് കൊണ്ടിരിക്കുകയാണ്, ഇപ്പോഴിത് കണ്ടെത്താൻ ഗൂഗിൾ തിരയൽ ഉപയോഗിക്കാൻ എന്നെ അനുവദിക്കുക” എന്നൊരു മുൻകൂർ ജാമ്യം അലോ എടുത്തിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അലെർട്ടിനും അലോയിൽ സംവിധാനമുണ്ട്. ഒരു നിശ്ചിത സമയം ക്രമപ്പെടുത്തിയാൽ ആ സമയത്തെ പ്രധാനപ്പെട്ട ന്യൂസ് ആർട്ടിക്കിളുകൾ മുഴുവൻ അലോയിലെത്തും. പ്രത്യേക ടോപ്പിക്കുകൾക്ക് അലെർട്ടും സെറ്റ് ചെയ്യാവുന്നതാണ്. ഗൂഗ്ൾ അസിസ്റ്റന്റിന്റെ സഹായമുള്ളതുകൊണ്ട് മറ്റു ചാറ്റിംഗ് ആപ്ലിക്കേഷനുകളേക്കാൾ ആളുകൾ സ്വീകരിക്കുക അലോയെയായിരിക്കുമെന്നാണു വിലയിരുത്തുന്നത്.
ഗൂഗിളിന്‍റെ അലോ (Allo) മെസ്സഞ്ചർ എത്തി. ആപ്പിള്‍ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നോ അലോ പ്രിവ്യൂ എഡിഷൻ ഡൗൺലോഡ് ചെയ്യാം. വാട്ട്സ്ആപ്പിനെ വെല്ലുക എന്നത് തന്നെയാണ് ഗൂഗിള്‍ പുതിയ ആപ്പിലൂടെ ലക്ഷ്യമിടുന്നത് എന്ന് അലോയുടെ പ്രത്യേകതകള്‍ പറയും.
1. ഗൂഗിൾ അലോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഈ അക്കൗണ്ടുമായി കോണ്ടാക്ട് ലിസ്റ്റ്, കലണ്ടർ,ഡ്രൈവ് തുടങ്ങിയ ഗൂഗിൾ സേവനങ്ങളിലെ വിവരങ്ങൾ അലോയിലേക്ക് സിങ്ക് ചെയ്യാൻ സാധിക്കും.
2. സെര്‍ച്ചിംഗ് സംവിധാനത്തില്‍ അലോയിലെ ഗൂഗിൾ അസിസ്റ്റന്‍റ് നിങ്ങളെ സഹായിക്കും, ഇത് വ്യത്യസ്തമായ അനുഭവമായിരിക്കും.
3. ചിത്രങ്ങൾ, വീഡിയോകൾ, ഡോക്യുമെന്‍റുകള്‍ എന്നിവ ഷെയർ ചെയ്യാനുള്ള സംവിധാനം അലോയിൽ ഉണ്ട്. ഗ്രൂപ്പ് ചാറ്റിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
4. സെര്‍ച്ച് ചെയ്ത് കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും
5. സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ആയതിനാല്‍ മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നു.