കംപ്യൂട്ടറിലെ ഏതു ഫയലും ഡിലീറ്റ് ചെയ്യാം


വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ വരുന്ന ഒരു പ്രശ്നമാണ് ചില ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തത്. ചില പ്രത്യേക ഫയലുകളോ ഫോള്‍ഡറുകളോ ഏതെങ്കിലും ബാക്ക്ഗ്രൗണ്ട് പ്രോസസുകളില്‍ ഉള്‍പെട്ടിട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ അവസരത്തില്‍ ആ ഫയലോ ഫോള്‍ഡറോ ഡിലീറ്റ് ചെയ്യണമെങ്കില്‍ ആ പ്രോസസിനെ കില്‍ ചെയ്യേണ്ടി വരും. ഒരു സാധാരണ യൂസര്‍ന് ചിലപ്പോള്‍ ആ പ്രോസസുകള്‍ ടാസ്ക് മാനേജറില്‍ കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ഉപകാരപ്രദമായ ഒരു ചെറിയ പ്രോഗ്രാമാണ് അണ്‍ലോക്കര്‍.

പേര്‍ സൂചിപ്പിക്കും പോലെ തന്നെ മേല്‍പറഞ്ഞ ബാക്ക്ഗ്രൗണ്ട് പ്രോസസുകള്‍ കില്‍ ചെയ്യുകയും ആ പ്രോസസില്‍ ഉള്‍പെട്ട് ഫയലോ ഫോള്‍ഡറിനെയോ ഡിലീറ്റ് ചെയ്യാവുന്ന തരത്തില്‍ അണ്‍ലോക്ക് ചെയ്യുകയുമാണ് ഈ പ്രോഗ്രാം നല്‍കുന്നത്.

ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഏത് ഫയലാണോ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തത് ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്തതിന് ശേഷം Unlocker എന്ന ഓപ്ഷന്‍ നല്‍കുകയാണെങ്കില്‍ ആ ഫയല്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പ്രോസസിനെ കാണിച്ചു തരികയും ആവശ്യമെങ്കില്‍ അതിനെ കില്‍ ചെയ്യുകയും ആവാം. ഇങ്ങനെ കില്‍ ചെയ്തതിന് ശേഷം ആ ഫയല്‍ അനായാസമായി ഡിലീറ്റ് ചെയ്യുവാന്‍ കഴിയും.

അണ്‍ലോക്കര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക, http://www.emptyloop.com/unlocker/