ഇന്ത്യ പെട്രോളിയം ഇറക്കുമതി രഹിത രാജ്യമാകും -നിതിന്‍ ഗഡ്കരി


ഇന്ത്യ താമസിയാതെ പെട്രോളിയം ഇറക്കുമതി രഹിത രാജ്യമായിമാറുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡകരി. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു പകരം ബദല്‍ ഊര്‍ജ്ജമാര്‍ഗങ്ങളാണ് ഇന്ത്യ തേടുന്നത്.

പെട്രോളിയം ഇറക്കുമതി പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മെതനോള്‍, എതനോള്‍ പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും., മെതനോള്‍ ഇക്കണോമി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് ഇപ്പോള്‍ വന്നിട്ടുണ്ട്. ജൈവ മാലിന്യങ്ങളില്‍ നിന്നും എതനോള്‍ ഉത്പാദിപ്പിക്കാനാകും,. പ്രകൃതി വാതകവും ഇതില്‍ നിന്നും ലഭിക്കും. വാഹനങ്ങള്‍ ഇലക്ട്രിക് -ബാറ്ററി ഊര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാനാകും.

ബസുകള്‍, കാറുകള്‍ ഇങ്ങിനെ ഓടിക്കാനുകുമെന്ന് ഇതിനകം വിജയകരമായി തെളിയിച്ചു കഴിഞ്ഞതായും ഗഡ്കരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *