UAE പത്തു കോടി വിലയുള്ള കാറിന് 60 കോടിയുടെ നമ്പര്‍
ഇന്ത്യന്‍ വ്യവസായി 60 കോടി രൂപ (3.3 കോടി ദിര്‍ഹം) വിലയുള്ള ഒറ്റ അക്കമുള്ള ദുബൈ ലൈസന്‍സ് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കി. ബല്‍വീന്ദര്‍ സഹാനിയാണ് ഡി5 എന്ന നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ നേടിയത്. തന്റെ റോള്‍സ് റോയ്സ് കാറിന് വേണ്ടിയാണ് സഹാനി, ഭീമന്‍ തുക മുടക്കി ഡി5 നമ്പര്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം ദുബായിയില്‍ നടന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിലാണ് അറുപതി കോടി രൂപ കൊടുത്ത് സാഹ്നി ഡി.5 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 25 മില്ല്യണ്‍ ദുബായ് ദര്‍ഹം ചെലവഴിച്ച് മറ്റൊരു ദുബായ് നമ്പറും ഇയാള്‍ സ്വന്തമാക്കിയിരുന്നു.
2008-ല്‍ അറബ് വ്യാപാരി 52.2 മില്ല്യണ്‍ ദര്‍ഹം ചെലവഴിച്ച് സ്വന്തമാക്കിയ ഡി.1 നമ്പറാണ് നിലവില്‍ റെക്കോര്‍ഡിലുള്ളത്. സാഹ്നി സ്വന്തമാക്കിയ ഡി.5 നമ്പര്‍ പ്ലേറ്റ് 20 മില്ല്യണ്‍ ദര്‍ഹത്തിലാണ് ലേലം ആരംഭിച്ചത്.
ജെ.ഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആര്‍ടിഎ സംഘടിപ്പിച്ച ലേലത്തില്‍ 80 ഫാന്‍സി നമ്പറുകള്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. ഇതില്‍ ഏറെ വിശേഷപ്പെട്ട നമ്പറായിരുന്നു ഡി5. മറ്റൊരു നമ്പറും സഹാനി വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ ഒ9 എന്ന നമ്പറിനായി പത്തു ലക്ഷം ദിര്‍ഹമാണ് സഹാനി മുടക്കിയത്. യുഎഇയില്‍ പ്രൌഡിയുടെ ചിഹ്നം കണക്കാക്കുന്നതില്‍ ഒരു മാനദണ്ഡം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റാണ്.