രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാന്‍ ട്രായ് നിര്‍ദേശം


✏ ഏകീകൃത നമ്പറിങ് പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫിക്സഡ് ലൈൻ, മൊബൈൽ സർവീസ് നമ്പറുകൾ നൽകുന്നതിന് പുതിയ സൗകര്യങ്ങൾ ഒരുക്കുന്ന മാർഗ നിർദേശങ്ങൾ പുറത്തിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

ഇതിന്റെ ഭാഗമായി രാജ്യത്ത് 11 അക്ക മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനാണ് ട്രായിയുടെ നിർദേശം. രാജ്യത്ത് കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനാണ് ട്രായിയുടെ ശ്രമം.
ഇതുവഴി നിലവിലുള്ള മൊബൈൽ നമ്പറുകളിൽ മാറ്റം വരും. പുതിയ മൊബൈൽ നമ്പറുകൾക്ക് തുടക്കത്തിൽ ‘9’ എന്ന അക്കം കൂടി ചേർത്ത് ആകെ 11 അക്കങ്ങളാവും. ഫികസ്ഡ് ലൈനുകളിൽ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോൾ ‘പൂജ്യം’ കൂടി ചേർക്കണം.

നിലവിൽ എസ്ടിഡി കോളുകൾക്ക് മാത്രം പൂജ്യം ചേർത്താൽ മതി. എന്നാൽ ഇനി മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോഴും പൂജ്യം ചേർക്കണം.