പഞ്ചധാന്യ പായസം


നാളെ വിഷു ആണല്ലൊ , അത്‌ കൊണ്ട്‌ ഒരു വെറൈറ്റി പായസവും കൊണ്ടാണ് വന്നിരിക്കുന്നത്. ‘വിഷു സ്പെഷ്യൽ പഞ്ചധാന്യ പായസം ‘ ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

 

ചേരുവകൾ

ഉണക്കലരി -1/2 കപ്പ് ക്രഷ് ചെയ്തത്

വൻപയർ – 1/2 കപ്പ്

ചെറുപയർ – 1/2 കപ്പ്

കടല പരിപ്പ് – 1/2 കപ്പ്

ഗോതമ്പു നുറുക്ക് – 1/2 കപ്പ്

ശർക്കര – 1/2 കിലോ (പാനിയാക്കി വയ്ക്കുക )

തേങ്ങാപ്പാൽ – രണ്ടാം പാൽ – 3 വലിയ കപ്പ്

ഒന്നാം പാൽ – ഒരു കപ്പ്

നെയ്യ് – ഒരു ടേബിൾ സ്പൂൺ

തേങ്ങ ചെറുതായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ

അണ്ടിപരിപ്പ് – 10 എണ്ണം

ചുക്കുപൊടി – 1/2 ടീസ്പൂൺ

ഏലയ്ക്കാപൊടി – 1/2 ടീസ്പൂൺ

 

ഉണ്ടാക്കുന്ന രീതി

വൻപയറും ,ചെറുപയറും വറുത്ത് 8 മണിക്കൂർ കുതിർത്തെടുക്കുക.

കടല പരിപ്പും – 8 മണിക്കൂർ കുതിർക്കുക.

വൻ പയറും, ചെറുപയറും കുക്കറിൽ വേവിച്ചെടുക്കുക.

ഉരുളിയിൽ കടല പരിപ്പ്, ഗോതമ്പു നറുക്ക്, ഉണക്കലരി ഇവ മൂന്നും ഒന്നിച്ച് വേവിക്കുക.

നന്നായിവെന്തു വരുമ്പോൾ രണ്ടു പയറു വേവിച്ചതും ചേർത്തിളക്കി അതിലേക്ക് ശർക്കര പാനി ചേർത്ത് 5 മിനിട്ട് തിളപ്പിച്ച് രണ്ടാം പാൽ ചേർക്കുക.

അത് നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങി, തേങ്ങ, അണ്ടിപരിപ്പ് നെയ്യിൽ വറുത്തിടുക ‘.

പഞ്ചധാന്യ പായസം റെഡി..!