ചേന പൊരിച്ചത്‌


ചേന പൊരിച്ചത് കഴിച്ചിട്ടുണ്ടോ, അടിപൊളി ടേസ്റ്റാണ്. വളരെ കുറച്ച് സാധനം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഡിഷ് ആണ് ഇത്.

ചേരുവകൾ

ചേന – 200 ഗ്രാം,

മുളകുപൊടി – ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

ചിക്കൻ മസാല – ഒരു ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്_

വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

ചേന ചതുരത്തിൽ അത്യാവശ്യം വലുപ്പത്തിൽ കട്ട് ചെയ്തെടുക്കണം.

അതിനുശേഷം മസാല പൊടികൾ ചേർത്ത് 15 മിനിറ്റ് സെറ്റ് ആക്കാൻ വേണ്ടി മാറ്റി വെക്കണം.

അതിനുശേഷം വെളിച്ചെണ്ണയിലോ ഓയലിലോ വറുത്ത് എടുത്താൽ അടിപൊളി ചേന ഫ്രൈ തയ്യാറാകുന്നതാണ്.