എന്താണ് സൗഹൃദം ?


അഞ്ചുവയസ്സായ ഒരു കുട്ടി ഒരിക്കൽ അവന്റെ ചങ്ങാതിയോട് ചോദിച്ചു.

“എല്ലാ ദിവസവും എന്റെ ബാഗിൽനിന്ന് നീ ചോക്ലേറ്റുകൾ മോഷ്ടിച്ചെടുക്കുന്നില്ലേ?

എന്നിട്ടും ഞാൻ വീണ്ടും വീണ്ടും ചോക്ലേറ്റുകൾ അവിടെത്തന്നെയല്ലേ സൂക്ഷിച്ചുവയ്ക്കാറ്. ഇതിനെയാണ് സൗഹൃദം എന്നു പറയുന്നത്.”

ലോകം പലപ്പോഴും നിങ്ങൾക്ക് തരുന്ന അനുഭവം പുളിപ്പേറിയ ഒരു ചെറുനാരങ്ങയുടേതെന്നതിന് സമാനമായിരിക്കും.

പക്ഷേ, നാമതിനെ മധുരോദാരമായ ഒരു പാനീയമാക്കി രൂപപ്പെടുത്തുക തന്നെ വേണം.

അതിനായി ഗുണപരമായ ജീവിതവീക്ഷണമെന്ന അല്പം പഞ്ചസാരമധുരം കൂടി നിങ്ങൾക്ക് സ്വായത്തമാക്കിയേ പറ്റൂ.

പ്രശ്നകലുഷിതമായ ജീവിതസാഹചര്യങ്ങൾക്കിടയിൽനിന്നും ഊഷ്മളമായ സുവർണകാലങ്ങളിലേക്ക് നയിക്കുന്ന സൗഹൃദമെന്ന മധുരഫലങ്ങൾക്കും ഇതേ ദൗത്യമാണുള്ളത്.

ഉത്തമ സുഹൃത്തിനെ എങ്ങനെ തിരിച്ചറിയാം എന്ന ചോദ്യത്തിന് ഓരോരുത്തർക്കും വിപുലവും വ്യത്യസ്തവുമായ മറുപടികളുണ്ടാവും.

നല്ല സുഹൃത്തുക്കൾ നക്ഷത്രങ്ങളെപ്പോലെയാണെന്ന് പറയാറുണ്ട്. നമുക്കവയെ നിരന്തരം കാണാനായെന്നുവരില്ല. പക്ഷേ, അവയുടെ സാന്നിധ്യം എല്ലായ്പോഴും അവിടെത്തന്നെയുണ്ടാകും.

ചില നിർണായക ഘട്ടങ്ങളിൽ ചങ്ങാതിക്കൂട്ടത്തിനിടയിലെ അനേകരിൽനിന്നൊരാളാവും സഹായഹസ്തവുമായി മുന്നോട്ടുവരിക.

ചിലർ സഹായിച്ചടുത്തെത്തുമ്പോൾ മറ്റു ചിലർ അവഗണിച്ച് അകലാനാകും ശ്രമിക്കുക. *ചിലർ സഹായിക്കാൻ ഒരുമ്പെടാറില്ലെന്നതോ പോട്ടെ, പിന്നിൽനിന്ന് കുത്തി പ്രതിസന്ധികളുടെ ആഘാതം കൂട്ടാനൊരുങ്ങുന്നവർ കൂടിയായിരിക്കും. മറ്റു ചിലർ പരിഹസിച്ച് നിരുത്സാഹപ്പെടുത്തുന്നവരുമായിരിക്കും. എങ്കിലും ഇവരിൽ പലരും അഭ്യുദയകാംഷികളെന്ന വർണക്കുപ്പായങ്ങളണിഞ്ഞാവും നമുക്കു മുന്നിലെത്തുക.*

ചുരുക്കത്തിൽ ഏറ്റവും *നല്ല സുഹൃത്തുക്കളെ നമുക്ക് തിരിച്ചറിയാനാവുക അതികഠിനമായ പരീക്ഷണഘട്ടങ്ങളിലായിരിക്കും.*

സൗഹൃദം കൈക്കുമ്പിളിൽ നിറച്ച ജലംപോലെ എനിങ്ക് തോന്നിയിട്ടുണ്ട് ! ഒന്നമർത്തിപിടിച്ചാൽ അതു ഒഴുകിപോകും ! എനിങ്ക് ധാരാളം നല്ല സൗഹൃദങ്ങൾ ഉണ്ടായിരുന്നു !

ഒരിക്കൽ ഒരു രാഷ്ട്രീയ പ്രതിസന്ധിയിൽ കുടുങ്ങി ഞാൻ നിയമാകുരുക്കിൽ പെട്ടു.. പായല് മൂടിയ ജലാശയത്തിൽ നമ്മൾ ഇറങ്ങുമ്പോൾ എപ്രക്രമാണ് പായല് മാറിപോകുന്നത്? അപ്രകാരം എന്റെ എല്ലാ സുഹൃത്തുക്കളും എന്നെ വിട്ടുപോയി ! ഞാൻ യേറെ ദുഖിച്ചു : വിഷാദത്തിന് അടിമയായി ! വായനയിലും സാമൂഹ്യ സേവനത്തിലും ഞാൻ സമയം കണ്ടെത്തി !

സൗഹൃദം ഒരു ബിന്ദുവിൽ കേന്ദ്രികരിക്കുന്ന രീതി ഞാൻ കൈവിട്ടു.. യൂണിവേഴ്സൽ ലൗവ് എന്നിൽ നിറഞ്ഞു ! ഇന്ന് സൗഹൃദം എന്നാൽ നിഷ്കാമമായ സ്നേഹമെന്ന് ഞാൻ അറിഞ്ഞു ! യോഗ, ധ്യാനം, പ്രചോദനം ഒക്കെ നിറഞ്ഞ
പോസിറ്റീവ് എനർജിയുടെ ഒരു കലവറ അങ്ങനെ ആകാൻ എനിങ്ക് കഴിഞ്ഞു !

നമുക്ക് നൽകുവാൻ ധാരാളം സ്നേമുണ്ടെങ്കിൽ സൗഹൃദം നമ്മിലേക്ക് ഒഴുകിയെത്തും..

സുഹൃദത്തെ പറ്റി പറയുമ്പോൾ
നിങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളിൽ ഒരു സംരക്ഷണ മതിലെന്നപോലെ ഉറച്ചുനിന്ന് പ്രതിരോധിക്കുന്ന കൂട്ടുകാരുണ്ടാവാം.

നിങ്ങളുടെ വിഷമാവസ്ഥകളറിഞ്ഞ് വേണ്ടപ്പോൾ കരുതലോടെ സംരക്ഷിക്കുന്നവരുണ്ടാകാം.

നിങ്ങളെ സഹായിച്ചതുകൊണ്ട് തങ്ങളും കൂടി അപകടത്തിലായേക്കുമെന്ന ആശങ്കകളില്ലാതെ ഏതവസ്ഥയിലും ഒപ്പം നിൽക്കുന്നവരുമുണ്ടാകാം.

എന്നാൽ ഇത്തരം ആപത്ഘട്ടങ്ങളിലൊന്നും ഒരുപകാരത്തിനുമില്ലാതെ ഫ്രണ്ട്ഷിപ്പ് പട്ടികയുടെ നീളം കൂട്ടാൻമാത്രം വേണ്ടിയുള്ള സുഹൃദ് വലയം കൊണ്ട് എന്താണ് കാര്യമെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ഒന്നിനുമുപകരിക്കാത്ത ആയിരം സുഹൃത്തുക്കളേക്കാൾ എന്തു നല്ല കാര്യത്തിനും സുസജ്ജനായ ഒരു സുഹൃത്തായാൽപ്പോലും മതിയാകും.

നിങ്ങളുടെ ദുഃഖം അവരുടെ ദുഃഖമായും നിങ്ങളുടെ വേദന അവരുടെ വേദനയായും ഉൾക്കൊള്ളുന്നവരായിരിക്കണം അവർ.

അല്ലാത്തവരോട് വ്യക്തിഗതമായിപ്പോലും മനസ്സു തുറക്കാതിരിക്കുകയാണ് നല്ലത്. ഇങ്ങനെ ഒരു അനുഭവച്ചൊല്ലുകൂടിയുണ്ട്.

വേദനിപ്പിക്കുന്ന സുഹൃത്തിനെ സ്നേഹിക്കരുത്. സ്നേഹിക്കുന്ന സുഹൃത്തിനെ വേദനിപ്പിക്കയുമരുത്.

സുഹൃത്തിനുവേണ്ടി എല്ലാം മറക്കാം; എന്നാൽ ഒന്നിനു വേണ്ടിയും സുഹൃത്തിനെ മറക്കരുത്.

സൗഹൃദമെന്നത് ചില്ലുകൊണ്ടുണ്ടാക്കിയ ഒരാഭരണം പോലെയാണ്. ഒരിക്കൽ പൊട്ടിത്തകർന്നു പോയാൽ അത്യപൂർവമായി മാത്രമേ അതിനെ പൂർവസ്ഥിതിയിലാക്കാനാവൂ-
ചാൾസ് കിങ്സ്ലി

വിമർശനം ഇഷ്ട്ടപ്പെടാത്ത സൗഹൃദങ്ങൾ എനിങ്ക് ഇഷ്ടമല്ല !

എന്നെ ഇഷ്ടപ്പെടുന്നവരെ ഞാൻ നന്നായി വിമർശിക്കും, ആക്ഷേപിക്കും! പരീക്ഷകളിൽ ഞാൻ അവരെ പൂർണമായും കൈവിട്ടപോലെ അഭിനയിക്കും! പക്ഷെ ഒരു നിഴൽ പോലെ ഞാൻ അവരുടെ ഒപ്പംമുണ്ടാകും!

തകർന്നുപോയ നിമിഷങ്ങളിൽ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയരാൻ, ആത്മവിശ്വാസം നിങ്ങളിൽ വളർത്തിയെടുക്കാൻ നല്ലൊരു സുഹൃത്തിനു മാത്രമേ കഴിയു !

നിങ്ങളിലെ ശക്തിയെ തിരിച്ചറിയാൻ ഒരു ഉത്പ്രേരകമാകാൻ ഞാനുണ്ടാകും !

നിങ്ങളുടെ വിജയത്തിന്റെ അവകാശി നിങ്ങൾ മാത്രമാകുന്നതാണ് എനിങ്ക് ഇഷ്ടം.

അതിൽ വലിയ ആത്മാഭിമാനം നിറഞ്ഞു നിൽക്കുന്നു !

നേരിട്ടു രാസപ്രവർത്തണത്തിൽ ഏർപെടാതെ സൗഹൃദമാകുന്ന ഉത്പ്രേരകമായി പ്രവർത്തിച്ചു നിന്നിലെ ശക്തിയെ തിരിച്ചറിയാനും നീയെന്ന സൂര്യനെ കൂടുതൽ പ്രകാശത്തോടെ കാണാനുമാണ് എനിങ്ക് ഇഷ്ടം…

നല്ലൊരു ദിനം ആശംസിച്ചുകൊണ്ടു ….