ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ റീനെയിം ചെയ്യുവാന്‍


സാധാരണയായി ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ പ്രത്യേകിച്ച് റ്റൊറന്‍റില്‍ നിന്നാണെങ്കില്‍ അതിന്‍റെ പേര്‍ നല്‍കിയിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാവും. ചിലപ്പോള്‍ ഫോള്‍ഡര്‍ നെയിമില്‍ ഓരോ വാക്കിന് ശേഷവും ഓരോ ഡോട്ട് കാണാം. അല്ലെങ്കില്‍ ആ മൂവി അപ്ലോഡ് ചെയ്ത ആളിന്‍റെയോ ടീമിന്‍റെയോ പേര് തുടങ്ങിയവയൊക്കെ അതില്‍ കാണും. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്ത നൂറു ഇരുനൂറും സിനിമകള്‍ എളുപ്പത്തില്‍ റീനെയിം ചെയ്യുവാന്‍ ബുദ്ധിമുട്ടായിരിക്കും.

എന്നാല്‍ ഇങ്ങനെയുള്ള മൂവീകളും റ്റി.വി ഷോകളും എത്ര എണ്ണം ഉണ്ടെങ്കിലും ഒറ്റ ക്ലിക്കില്‍ അവയെല്ലാം യഥാര്‍ത്ഥ പേരിലേക്ക് റീനെയിം ആവുകയാണെങ്കിലോ? അങ്ങനെയൊരു പ്രോഗ്രാം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. The Renamer എന്നാണ് ഈ സോഫ്റ്റ്വെയറിന്‍റെ പേര്. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ഗൂഗിള്‍, ഐ.എം.ഡി.ബി മുതലായ സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ചാണ് ഈ റീനെയിമിംഗ് ചെയ്യുന്നത്. സിനിമയുടെ വര്‍ഷം പേരില്‍ ഉള്‍ക്കൊള്ളിക്കല്‍, മറ്റുള്ള ഫയലുകള്‍ ഡിലീറ്റ് ചെയ്യല്‍, ആവശ്യമുള്ള സബ്റ്റൈറ്റില്‍ പോലുള്ള ഫയലുകള്‍ നിലനിര്‍ത്തല്‍ തുടങ്ങി ഒരു പാട് സെറ്റിംഗ്സുകളും ഇതില്‍ ലഭ്യമാണ്.

ദി റീനെയിമര്‍ ഡൗണ്‍ലോഡ് ചെയ്യുവാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക, http://www.therenamer.com/

നോട്ട്: കോപ്പിറൈറ്റ് ചെയ്യപ്പെട്ട സിനിമകളും മറ്റും ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. മലയാളം ടെക് ടിപ്സോ അതിലെ എഴുത്തുകാരോ പൈറസിയെ പ്രോത്സാഹ‌ിപ്പിക്കുന്നില്ല.