ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ


ലിന മെടിന പെറുവിലുള്ള ഒരു കൊച്ചുപെൺകുട്ടിയായിരുന്നു. 6 വയസ്സ് പോലും പൂർത്തിയാകാത്ത ഒരു പെൺകുട്ടി. അപ്പനും അമ്മയ്ക്കും ഒപ്പം തലസ്ഥാനമായ ലിമയിൽ ആയിരുന്നു അവളുടെ താമസം.

എന്നാൽ 5 വയസ്സിൽ ലിനയുടെ വയർ വീർത്തു വരുന്നതുകണ്ട് മാതാപിതാക്കൾ അതൊരു ട്യൂമർ ആണെന്നാണ്‌ കരുതിയത്. ആ സ്ഥലത്തിന്റെ പ്രത്യേകതവച്ച് പ്രാദേശികമായ ഒരു പൈശാചിക മൂർത്തിയുടെ ബാധയാണ് അതെന്നു കണ്ട് അവളുടെ മാതാപിതാക്കൾ ആദ്യം ഒരു ഷാമാനെയാണ് ( മന്ത്രവാദി ) സന്ദർശിച്ചത്. ആ കുട്ടിയുടെ ഉള്ളിൽ ഒരു പാമ്പ്‌ വളരുകയാണെന്നാണ്‌ തനി ഗ്രാമീണരായ അവളുടെ മാതാപിതാക്കൾ വിചാരിച്ചത്!.

എന്നാൽ ഷാമാന്റെ ചികിത്സകൊണ്ട് ഫലമില്ലെന്ന് കണ്ട് അവർ ഒരു യഥാർത്ഥ ഡോക്റ്ററെ കണ്ടു. ഗോൺസാലോ ലൊസാടോ എന്ന ഡോക്റ്റർ അത് ട്യൂമറാണെന്നു വിചാരിച്ച് പരിശോധനയുടെ ആവശ്യത്തിനായി എക്സ് റേയും മറ്റും എടുത്തു. റിസൽറ്റ് കണ്ട ഗോൺസാലോയുടെ കണ്ണ് തള്ളിപ്പോയി!.

കാരണം നമ്മുടെ കൊച്ചു ലിന ഗർഭിണിയായിരുന്നു!.ഗോൺസാലോ അധികാരികളെ വിവരമറിയിച്ചു. ലിനയുടെ പിതാവ് ബാല പീഡനത്തിനു അറസ്റ്റിലായി. എന്നാൽ തെളിവിന്റെ അഭാവത്താൽ പെട്ടെന്നുതന്നെ അയാളെ വിട്ടയച്ചു. ഒന്നരമാസത്തെ പരിചരണത്തിനുശേഷം 1939 മേയ് 14 നു ഒരു സിസേറിയൻ ശസ്ത്രക്രിയക്ക് വിധേയമാക്കി ലിനയുടെ കുട്ടിയെ പുറത്തെടുത്തു. ലിനയുടെ വസ്തിപ്രദേശം ( ഇടുപ്പ് ) ചെറുതായതുകൊണ്ടാണ് ആ ശസ്ത്രക്രിയവേണ്ടിവന്നത്. അപ്പോൾ ലിനയുടെ പ്രായം 5 വർഷവും 7 മാസവും 21 ദിവസവും ആയിരുന്നു! .

അങ്ങനെ ലിന ലോകചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി.അവളുടെ മോന് ഡോക്റ്ററുടെ പേരായ ഗെരാർഡോ എന്ന പേരിട്ടു. ആ സിസേറിയനു ഗോൺസാലോക്ക്, ബുസല്ലെയു, കോളറേറ്റ എന്നീ രണ്ടു ഡോക്ട്ടറുമാരുടെ സഹായമുണ്ടായിരുന്നു. സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുമ്പോൾ ലിന ഋതു മതിയാവാൻ തക്കവണ്ണം പരിപൂർണ്ണ വളർച്ചയുള്ള ലൈംഗിക അവയവങ്ങളുടെ ഉടമയാണെന്നു അവർ കണ്ടെത്തി!.

ലിനയുടെ കേസിനെപറ്റി Dr. Edmundo Escomel എന്നയാൾ മെഡിക്കൽ ജേണൽ ആയ La Presse Médicale, യിൽ വിശദമായ ഒരു റിപ്പോർട്ട് കൊടുത്തിരുന്നു. ലിനക്ക് 3 വയസ് പ്രായമുള്ളപ്പോൾ ആർത്തവ ചക്രമുണ്ടായിരുന്നെന്നും നാലാമത്തെ വയസ്സിൽ സ്തന വളർച്ച ഉണ്ടായിരുന്നെന്നും 5 വയസ് മുതൽ വസ്തിപ്രദേശം വളർച്ച പ്രാപിച്ച് തുടങ്ങിയെന്നും ആയിരുന്നു ആ റിപ്പോർട്ട്!.ലിനയുടെ പുത്രന് 2.7 Kg തൂക്കമുണ്ടായിരുന്നു.

വളർന്നു വലുതായികൊണ്ടിരുന്നപ്പോൾ ഗെരാർഡോയുടെ വിചാരം ലിന തന്റെ സഹോദരിയാണെന്നായിരുന്നു!. പത്താമത്തെ വയസ്സിലാണ് ഗെരാർഡോക്ക്‌ ലിന തന്റെ അമ്മയാണെന്ന് മനസ്സിലായത്!. ജനിതകപരമായി, അല്ലെങ്കിൽ ജീവശാസ്ത്രപരമായി ഗെരാർഡോയുടെ പിതാവ് ആരെന്നു ലിന വെളിപ്പെടുത്തിയില്ല. ആരോഗ്യത്തോടെ ഗെരാർഡോ വളർന്നുചെറുപ്രായത്തിൽ ഗോന്സാലോയുടെ ക്ലിനിക്കിൽ ലിന ഒരു സെക്രട്ടറിയായി ജോലി തുടങ്ങി.

ലിനയുടെ വിദ്യഭ്യാസതിനും ഗെരാർഡോയെ ഹൈസ്കൂൾ വിദ്യഭ്യാസം വരെയും തുടർന്നും ഗോൺസാലോ സഹായിച്ചു. ലിന പിന്നീട് റൌൾ ജുരാടോയെ വിവാഹം ചെയ്തു. അതിൽ 1972 ൽ രണ്ടാമത് ഒരു കുട്ടി കൂടി ലിന മെടിനക്ക് ഉണ്ടായി.1979 ൽ 40 മത്തെ വയസ്സിൽ ഗെരാർഡോമരണമടഞ്ഞു. 2002 ൽ ലിന ചിക്കാഗോ ചിക്കോ ( ലിറ്റിൽ ചിക്കാഗോ) എന്ന സ്ഥലത്തായിരുന്നു താമസം. ആ വർഷം ലോകപ്രശസ്തമായ റോയിട്ടർ ലിനയോട് ഒരഭിമുഖം ചോദിച്ചെങ്കിലും അവൾ നിരസിച്ചു!. ഇന്നും ആ “കുഞ്ഞമ്മ” ജീവിച്ചിരിക്കുന്നു.