യു.എസ്.ബി സേഫ് റിമൂവ്


യു.എസ്.ബി സ്റ്റോറേജ് ഡിവൈസുകളായ ഫ്ലാഷ് ഡ്രൈവ്, എക്സ്ടേര്‍ണല്‍ ഹാര്‍ഡ് ഡിസ്കുകള്‍ മുതലായവ സേഫ് റിമൂവല്‍ ചെയ്യാതെ കമ്പ്യൂട്ടറില്‍ നിന്ന് അണ്‍പ്ലഗ് ചെയ്യുന്നത് ഡ്രൈവിനും കമ്പ്യൂട്ടറിനും കേട് സംഭവിക്കും എന്നൊരു വിശ്വാസം കൂട്ടുകാര്‍ക്കിടയില്‍ കാണും. ഈ വിശ്വാസം തെറ്റാണ്.

സേഫ് റിമൂവ് ഫങ്ക്ഷന്‍റെ യഥാര്‍ത്ഥ ഉപയോഗം ഉപയോഗത്തിലിരിക്കുന്ന ഡ്രൈവിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുക എന്നതാണ്. ഈ ഡ്രൈവുകളുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്, Read/Write എന്നിവയാണ്. അഥവാ ഡ്രൈവിലുള്ള ഫയലുകള്‍ കാണുവാനോ അത് കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടറില്‍ നിന്ന് തിരികെ ഡ്രൈവിലേക്കോ കൈമാറ്റം ചെയ്യുകയോ ചെയ്യുക.

ഇങ്ങനെ വിവര കൈമാറ്റം നടത്തുന്ന സമയം പെട്ടെന്ന് ഡ്രൈവ് അണ്‍പ്ലഗ് ചെയ്താല്‍ കേറിക്കൊണ്ടിരിക്കുന്ന ഡേറ്റ നശിച്ചുപോവാനോ നഷ്ടപ്പെട്ട് പോവാനോ ഇടവരും. ഈ പ്രശ്നം പരിഹരിക്കുവാനാണ് ഡ്രൈവുകള്‍ അണ്‍പ്ലഗ് ചെയ്യുമ്പോള്‍ അവയുടെ പ്രവര്‍ത്തനം സ്റ്റോപ്പ് ചെയ്യുന്നത്.

അതായത് ഡ്രൈവ് പ്രവര്‍ത്തനരഹിതമായിരിക്കുന്ന സമയം അഥവാ Read/Write ഓ ചെയ്യാത്ത് സമയം അത് പെട്ടെന്ന് അണ്‍പ്ലഗ് ചെയ്യുന്നത് കൊണ്ട് പ്രശ്നം ഒന്നുമില്ല.