ഗൂഗിള്‍ ക്ലൗഡ് പ്രിന്റ്
ഒരു പ്രിന്റ് എടുക്കാന്‍ എന്താണ് വേണ്ടത്. ഒന്നാമത് പ്രിന്റര്‍ വേണം. അത് നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കണം. പ്രിന്ററിന്റെ ഡ്രൈവ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. വീട്ടിലായാലും ഓഫീസിലായാലും ഇതൊന്നും സാധാരണഗതിയില്‍ അത്ര വലിയ പ്രശ്‌നമല്ല.
എന്നാല്‍, ഐപാഡ് (iPad) പോലൊരു മൊബൈല്‍ ഉപകരണത്തില്‍ നിന്ന് പ്രിന്റ് എടുക്കേണ്ടി വരുന്ന കാര്യം പരിഗണിക്കുക. അതല്ലെങ്കില്‍, പൂര്‍ണമായും വെബ്ബ് ആപ്ലിക്കേഷന്‍ അവലംബിക്കുന്ന ഗൂഗിള്‍ ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പില്‍ നിന്ന് പ്രിന്റ് എടുക്കുന്ന സംഗതി സങ്കല്‍പ്പിക്കുക. അപ്പോള്‍ കാര്യങ്ങള്‍ കുറച്ച് സങ്കീര്‍ണമാകും.
ഇതിനൊരു പരിഹാരമാണ് ‘ഗൂഗിള്‍ ക്ലൗഡ് പ്രിന്റ്’ (Google Cloud Print). വെബ്ബ്, ഡെസ്‌ക്ടോപ്പ്, മൊബൈല്‍ എന്നിങ്ങനെ ഏത് ഉപകരണത്തിലെയും ഏത് ആപ്ലിക്കേഷനില്‍ നിന്നും ഏത് പ്രിന്ററിലേക്കു വേണമെങ്കിലും പ്രിന്റ് വിടാന്‍ കഴിയുന്ന സംവിധാനമാണിത് .
പ്രിന്റിനെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ മിക്കതും ഒറ്റയടിക്ക് പരിഹരിക്കാന്‍ സഹായിക്കുന്ന ആശയമാണിതെന്ന് വിലയിരുത്തപ്പെടുന്നു. പ്രിന്റര്‍ ഡ്രൈവറിന്‍റെ ആവശ്യം തന്നെ വരുന്നില്ല ക്ലൗഡ് പ്രിന്റില്‍.
ഗൂഗിള്‍ ക്ലൗഡ് പ്രിന്‍റ് ട്രൈ ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
http://www.google.co.in/cloudprint/learn/
ഗൂഗിള്‍ ക്ലൗഡ് പ്രിന്‍ിനെ പിന്തുണക്കുന്ന ആപ്പുകള്‍ ലഭിക്കുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
http://www.google.co.in/intl/en/cloudprint/learn/apps.html