എന്താണ് ക്യു ആർ ( ക്യുക് റെസ്‌പോണ്‍സ് ) കോഡ്


കുറപ്പും വെളുപ്പും കലർ‍ന്ന, തപാല്‍ സ്റ്റാമ്പിന്‍റെ വലിപ്പം മാത്രമുള്ള ഒരു ചതുരം.ക്യു.ആർ‍. കോഡിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിവരിക്കാം. എന്നാൽ‍ ഒരായിരംവാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആർ‍. കോഡ് നമ്മുടെ ജീവിതങ്ങളിൽ‍ വരുത്താൻപോകുന്ന മാറ്റങ്ങൾ‍. ഒരു വർ‍ഷത്തിനുള്ളിൽ‍‍ നമ്മൾ‍‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാൻ‍പോകുകയാണ് ഈ അദ്ഭുതചതുരം. പത്രങ്ങളിലും മാസികകളിലും ചുമരുകളിലുംപരസ്യങ്ങളിലും ഇനി നമുക്കിവനെ പ്രതീക്ഷിക്കാം. പ്രശസ്തനാകാൻ‍ പോകുന്ന ക്യു.ആർ‍.കോഡിന്‍റെ വിശേഷങ്ങളാണ് ഇവിടെ.

 ക്വിക് റെസ്‌പോണ്‍സ്

കറുത്ത വരകളുള്ള സാധാരണ ബാര്‍ കോഡുകള്‍ ഏവര്‍ക്കും പരിചിതമാണ്. എന്നാല്‍,പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍ കോഡുകളാണ് ‘ക്വിക് റെസ്‌പോണ്‍സ്കോഡുകള്‍’ അഥവാ ക്യു.ആർ‍. കോഡ്.  പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറുമടങ്ങ്വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആർ‍. കോഡുകള്‍ക്കാകും. ക്യു.ആര്‍. റീഡര്‍ എന്നഅപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ ഇതിന്‍റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെഅതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. അതു ചിലപ്പോള്‍ ഒരുവെബ്‌സൈറ്റിലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം.

പരമ്പരാഗത അച്ചടി മാധ്യമത്തെയും പുതിയ ഓണ്‍ലൈന്‍ മാധ്യമത്തെയുംബന്ധിപ്പിക്കുന്ന പാലമാകാൻ‍ ഈ ചതുരത്തിന് കഴിയുന്നുവെന്ന് സാരം. ഇത് ക്യു.ആർ‍.കോഡിന്‍റെ ഒരു സാധ്യത മാത്രം. ഇത്തരം നൂറായിരം സാധ്യതകളാണ് ക്യു.ആർ‍. കോഡ്തുറന്നുതരുന്നത്.

പത്രമാസികകളിൽ‍ വരുന്ന ലേഖനങ്ങളുടെ വെബ്‌സൈറ്റ് ലിങ്കുകൾ‍ അതിനൊപ്പംനൽ‍കിയിട്ടുണ്ടാകും. എന്നാൽ‍ ലിങ് പലപ്പോഴും നീളമേറിയതിനാൽ മൊബൈൽഫോണിൽഅത് തെറ്റുകൂടാതെ ടൈപ്പ് ചെയ്യുക ശ്രമകരമകും. അതിനുപകരം ക്യു.ആർ‍. കോഡാണ്നൽ‍കുന്നതെങ്കിൽ‍ ആവശ്യക്കാർ‍ക്ക് മൊബൈലിൽ ഫോട്ടോെയടുത്താൽ‍ ആ ലിങ്കിലേക്ക്ഉടൻ‍ പ്രവേശിക്കാനാകും.  ഇന്ത്യയിൽ‍ മിഡ്‌ഡേ, പി.സി. ക്വെസ്റ്റ് തുടങ്ങിയപ്രസിദ്ധീകരണങ്ങളാണ് നിലവിൽ ക്യു.ആർ‍. കോഡ് ഉപയോഗിക്കുന്നത്.

 

ന്യൂയോര്‍ക്ക്, ടോക്യോ പോലുള്ള മഹാനഗരങ്ങളിലെ തെരുവു പരസ്യപലകകളില്‍ഇപ്പോള്‍ ക്യു.ആര്‍. കോഡുകള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. വലിയൊരുഹോര്‍ഡിങില്‍ ചിലപ്പോള്‍ ആകെയുണ്ടാകുക ഒരു ക്യു.ആര്‍. കോഡ് മാത്രമാകും. എന്താണ്അതെന്നറിയാന്‍ മൊബൈലില്‍ ഫോട്ടോയെടുത്താല്‍ മതി! വിദേശരാജ്യങ്ങളിലെലൈബ്രറികളിലും ഹോട്ടലുകളിലും ക്രൈസ്തവദേവാലയങ്ങളില്‍ പോലും ക്യു.ആര്‍.കോഡുകള്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. ഒക്‌ലഹോമയിലെ എഡ്മണ്ട് ഫസ്റ്റ്ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് ആദ്യമായി ക്യു.ആര്‍. കോഡ് ഉപയോഗിച്ച ദേവാലയമെന്നചരിത്രനേട്ടം സ്വന്തമാക്കിയത്.

നമ്മളും ഇപ്പോ അടുത്തകാലത്ത്‌ ക്യു.ആര്‍.  കോഡ് കോഡ് ഉപയോഗിച്ച് തുടങ്ങിയ്യിട്ടുണ്ട് , വാട്സപ്പിന്റെ പുതിയ ഫീച്ചർ ആയ വാട്സാപ് വെബ്‌ ഉപയോഗിക്കുനവർ കണ്ടുകാണും. വാട്സപ്പിന്റെ സൈറ്റ് തുറന്ന് ക്യു.ആര്‍.കോഡ്  സ്കാൻ ചെയ്താൽ കമ്പ്യൂട്ടർ ഉപയോഗിച്ച് വാട്സപ്പിൽ സന്ദേശങ്ങൾ കയ്മാറാൻ സാധിക്കും

നമ്മുടെ അഡ്രസും ഫോണ്‍നമ്പറുകളും ഈമെയില്‍ വിലാസവുമെല്ലാം അടങ്ങിയക്യു.ആര്‍. കോഡുകള്‍ വിസിറ്റിങ് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നവരുമുണ്ട്. ഫോണില്‍ ഒരുഫോട്ടോയെടുത്താല്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് മൊബൈലിലെത്തും.
ഉത്ഭവം ജപ്പാനില്‍
കണ്ടുപിടുത്തങ്ങളുടെ ആശാന്‍മാരായ ജപ്പാന്‍കാര്‍ തന്നെയാണ് ക്യു.ആര്‍.കോഡുകളുടെയും സൃഷ്ടാക്കള്‍.

നിര്‍മാണം വളരെയെളുപ്പം
http://qrcode.kaywa.com, www.qrstuff.com, goqr.me തുടങ്ങി ഒട്ടേറെ സൈറ്റുകള്‍നമുക്കാവശ്യമായ ക്യു.ആര്‍. കോഡുകള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്.കോഡില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങള്‍ ടൈപ്പ്‌ചെയ്താല്‍സെക്കന്‍ഡുകള്‍ക്കുളളില്‍ കോഡ് തയ്യാറാകും. ആ കോഡ്നമുക്കെവിടെവേണമെങ്കിലും അച്ചടിക്കാം.

മുകളിൽ കൊടുതിരിക്കുനത്  എന്‍റെ വിവരങ്ങൾ അടങ്ങിയ ക്യു.ആര്‍. കോഡ് ആണ്, ഇതു ക്യു.ആര്‍. കോഡ് സ്കാനെർ ഉപയോഗിച്ച്  സ്കാൻ ചെയ്താൽ എന്‍റെ    contact വിവരങ്ങൾ കിട്ടും

ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി, ഐഫോണ്‍ അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിലവില്‍നൂറുകണക്കിന് ക്യു.ആര്‍. കോഡ് റീഡറുകള്‍ ലഭ്യമാണ്. അവയിലേതെങ്കിലുമൊന്ന് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ക്യു.ആര്‍.കോഡുകള്‍ വായിക്കാനാകും. i-nigma, Kaywa, QuickMark, BeeTag, ScanLife എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ക്യു.ആര്‍. കോഡ്റീഡറുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫോണില്‍ ഉപയോഗിക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ സാര്‍വത്രികമാകുന്നതോടെ ക്യു.ആര്‍. കോഡുകള്‍ നമ്മുടെ നാട്ടിലും വ്യാപകമാകുമെന്നതില്‍ സംശയംവേണ്ട. ആദ്യം പരസ്യമേഖലയിലും മാധ്യമരംഗത്തുമാകും ക്യു.ആര്‍. സാന്നിധ്യമറിയിക്കുക. പിന്നീട് ജീവിതത്തിന്‍റെ സമസ്തമേഖലകളിലും ഇവ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പിക്കാം.