മുകേഷ് അംബാനിയുടെ ഭാര്യ നിത അംബനി ഉപയോഗിക്കുന്ന ഫോണിൻറ്റെ പ്രത്യകഥകൾ


റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ സ്ത്രീസാന്നിധ്യമായി നിത സ്ഥാനമേറ്റിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം തികയുന്നു. കൂടാതെ അന്താരാഷ്ട്ര ഒളിംബിക്‌സ് കമ്മറ്റി അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത എന്ന ബഹുമതിയും നേടിക്കഴിഞ്ഞു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും പ്രണയ വിവാഹമായിരുന്നു.

മുംബൈയില്‍ മിഡില്‍ ക്ലാസ് കുടുംബത്തിലാണ് നിത അംബാനിയുടെ ജനനം. മുകേഷ് അംബാനിയെ വിവാഹം കഴിച്ചതോടെ നാലായിരം കോടി രൂപ ചിലവിട്ട 27 നിലയുളള ‘ആന്റിലിയ’ യിലെ വീട്ടുകാരി എന്ന ലേബലിങ്ങിലേക്ക് നിത അംബാനി വളര്‍ന്നു.

നിത അംബാനി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണിനെ കുറിച്ചുളള വിശേഷങ്ങള്‍ അറിയാം.നിത അംബാനി ഉപയോഗിക്കുന്നത് ഏറ്റവും വില കൂടിയ ഫോണാണ്. ഫാല്‍കോണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് (Falcon Supernove iPhone 6 Pink Diamond) എന്ന ഫോണാണ് നിത അംബാനി ഉപയോഗിക്കുന്നത്.

ലോകത്തില്‍ വച്ച് ഏറ്റവും വില കൂടി ഫോണാണ് ഇത്. ആരുടെ എങ്കിലും നിര്‍ദ്ദേശ പ്രകാരം മാത്രമാണ് ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്. നിത അംബാനിയുടെ പ്രത്യേക നിര്‍ദ്ദേഷ പ്രകാരമാണ് ഈ ഐഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഫോണിന്റെ വില 48.5 മില്ല്യന്‍ ഡോളറാണ്, അതായത് ഏകദേശം 315 കോടിയോളം വില വരും.

ഈ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്, 24 കാരറ്റ് സ്വര്‍ണ്ണവും പിങ്ക് ഗോള്‍ഡും ചേര്‍ത്താണ്. ഇത് നിലത്തു വീണാല്‍ പൊട്ടാതിരിക്കാനായി പ്ലാറ്റിനം കോട്ടിങ്ങ് നല്‍കിയിട്ടുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഒരു വലിയ ഡയമണ്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ ഫോണ്‍ ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ ഉടമയ്ക്ക് ലഭിക്കുന്നതാണ്. ഇതാണ് ഈ ഫോണിന്റെ സവിശേഷത.