ഇരട്ട ലെന്‍സ് കാമറയുമായി ഹുവായി പി 9 ഇന്ത്യയില്‍


ദില്ലി: ഇരട്ട ലെന്‍സ് കാമറ വിസ്മയവുമായി ഹുവായി പി 9 ഇന്ത്യന്‍ വിപണിയില്‍ എത്തി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ആഗോള തലത്തില്‍ ഈ ഫോണ്‍ ആദ്യം ഇറങ്ങിയത്. പൂര്‍ണ്ണമായും മെറ്റലില്‍ തീര്‍ത്ത ഫോണില്‍ 12 മെഗാ പിക്‌സലിന്റെ ഇരട്ട പിന്‍ കാമറകളാണുള്ളത്. ഒരു കാമറ
ലെന്‍സ് സെന്‍സര്‍ ചിത്രത്തിന്റെ നിറ വിവരങ്ങള്‍ പകര്‍ത്തുമ്പോള്‍, മറ്റേ കാമറ ലെന്‍സ് മോണോക്രോമായി ചിത്രം പകര്‍ത്തും. QiKU Q Terra 808 എന്ന് അടുത്തിടെ ഇറങ്ങിയ ഫോണിന് സമാനമാണ് ഈ രീതി എന്നാണ് ഗവേഷകര്‍ പറയുന്നത്.

huawei-p9 new smart phone two cameraഹുവായി പി 9 സ്വന്തം പ്രോസസ്സിംഗ് സിസ്റ്റമായ HiSilicon Kirin 955 ആണ് ഈ ഫോണിന്റെ ശക്തി നിര്‍ണ്ണയിക്കുന്നത്. 3 ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ് സിസ്റ്റം. 3,000 എംഎഎച്ചാണ് പി9 ന്റെ ബാറ്ററി ശേഷി. ഒപ്പം മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡും പി9 ല്‍ ഉപയോഗിക്കാം.

ടൈറ്റാനിയം ഗ്രേ, മിസ്റ്റിക്ക് സില്‍വര്‍, പ്രസ്റ്റീജ് ഗോള്‍ഡ് എന്നീ കളറുകളില്‍ ഈ ഫോണ്‍ എത്തും. രണ്ട് വര്‍ഷത്തെ വാറന്റിയാണ് ഈ ഫോണിന് ഹുവായി നല്‍കുന്നത്. 39,999 രൂപയാണ് ഫോണിന്റെ വിലയെങ്കിലും ഫോണിന് ഫ്‌ളിപ്പ്കാര്‍ട്ടില്‍ പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. മികച്ച ക്യാമറയും കരുത്താര്‍ന്ന ബാറ്ററിയും ഹുവായി പി 9 ന്റെ വില്‍പനയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *