മൊബൈൽ ഫോണിൻറ്റെ ഹിസ്റ്ററി


ഇന്ന് കാണുന്ന 2G, 3G, 4G മൊബൈല്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു മൊബൈല്‍ ടെലിഫോണ്‍ കാലഘട്ടം ഉണ്ടായിരുന്നു. അതാണ് മൊബൈല്‍ റേഡിയോ ടെലിഫോണ്‍ സിസ്റ്റം അഥവാ സീറോ ജെനറേഷന്‍ വയര്‍ലെസ്സ് ടെലിഫോണ്‍ സാങ്കേതികവിദ്യ. പ്രീ-സെല്ലുലാര്‍ സിസ്റ്റം എന്നും ഇവയെ വിളിക്കപ്പെട്ടിരുന്നു. അഥവാ യഥാര്‍ത്ഥ സെല്ലുലാര്‍ സാങ്കേതിക വിദ്യകള്‍ വരുന്നതിന്‍ മുന്‍പുള്ള സൗകര്യം.
അനലോഗ് സിഗ്നലുകളായിരുന്നു ഇതില്‍ ഉപയോഗിച്ചിരുന്നത്. ഹാഫ് ഡ്യുപ്ലക്സ് ആശയവിനിമയം ആയിരുന്നു സാധാരണയായി ഉണ്ടായിരുന്നത്. അഥവാ ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം സംസാരിക്കുവാനും മറ്റേയാള്‍ക്ക് അത് കേള്‍ക്കുവാനും കഴിയുന്നവ. അടുത്തയാള്‍ക്ക് സംസാരിക്കുവാനായി ഒരു മാനുവല്‍ സ്വിച്ചും ഈ ഡിവൈസുകളില്‍ ഉണ്ട്.
Push to Talk (PTT or manual), Mobile Telephone System (MTS), Improved Mobile Telephone Service (IMTS), and Advanced Mobile Telephone System (AMTS) തുടങ്ങിയ സാങ്കേതിക വിദ്യകളാണ് ഇവ ഉപയോഗിച്ചിരുന്നത്. വാഹനങ്ങളിലാണ്(ട്രക്ക്, കാര്‍ തുടങ്ങിയവ) ഈ മൊബൈല്‍ സിസ്റ്റം ഘടിപ്പിച്ചിരുന്നത്. രണ്ട് പ്രധാന ഭാഗങ്ങളാണ് ഇവക്ക് ഉണ്ടായിരുന്നത്. ട്രാന്‍സ്മിറ്റിങ്ങും റിസീവിങ്ങും ചെയ്യുന്ന ട്രാന്‍സീവര്‍ എന്ന ഭാഗവും ‍ഡയല്‍ ചെയ്യാനുള്ള കീകളും ഡിസ്പ്ലേും ചേര്‍ന്ന ഹെഡ് ഭാഗവും. ട്രാന്‍സീവര്‍ വാഹനത്തിന്‍റെ ട്രങ്കിലും ഹെഡ് ഡ്രൈവര്‍ സീറ്റിനടുത്തും ആണ് ഘടിപ്പിച്ചിരുന്നത്. ഈ രണ്ട് ഭാഗങ്ങളും വയര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കും.
ഇരുപത് കി.മി പരിധിയിലുള്ള ലോക്കല്‍ ടെലഫോണ്‍ നെറ്റ്വര്‍ക്കിലേക്ക് മാത്രമേ ഈ ഡിവൈസ് കണക്റ്റ് ചെയ്യുവാന്‍ സാധിക്കുകയുള്ലു. ഓരോ സിറ്റിയിലും ഇരുപത്തിയഞ്ച് ചാനലുകള്‍ ഉള്ള ഒരു സെന്‍ട്രല്‍ ആന്‍റിന ഉണ്ടാവും. ചാനലുകളുടെ എണ്ണം കുറവായത് കൊണ്ട് കുറച്ച് പേര്‍ക്ക് മാത്രമേ ഇതില്‍ കൂടി ആശയവിനിമയം നടത്താന്‍ സാധിക്കൂ. ഈ അനലോഗ് സെല്ലുലാര്‍ മൊബൈല്‍ റേഡിയോ ടെലിഫോണ്‍ സിസ്റ്റത്തില്‍ റോമിംഗ് സൗകര്യം സപ്പോര്‍ട്ട് ചെയ്യുകയില്ലായിരുന്നു.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഡിവൈസ് ഒരു മൊബൈല്‍ റേഡിയോ ടെലിഫോണ്‍ ആണ്.
ബെല്‍ സിസ്റ്റവുമായി ചേര്‍ന്ന് 1946-ല്‍ മോട്ടോറോളയാണ് ആദ്യമായി കൊമേഴ്സിയല്‍ മൊബൈല്‍ ടെലിഫോണ്‍ സേവനം യു.എസില്‍ ആരംഭിച്ചത്.