​പ്രധാന മന്ത്രിയുടെ മുദ്രാലോൺ സ്കീം


ആരും ഈ പോസ്റ്റും പേജും ലൈക്ക് ചെയ്യേണ്ട.    പകരം ഇത് ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കു.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ വേണ്ടി മോഡി സർക്കാർ ആരംഭിച്ച പത്ത് ലക്ഷം രൂപ വരെ ഈടില്ലാ വായ്പ്പയാണ് മുദ്രാ ലോൺ സ്‌കീം…..

ഈ വായ്പ്പക്ക് സ്വത്തോ പണ്ടമോ പണയം വെക്കേണ്ട ആവശ്യമില്ല.
സർക്കാർ ആവശ്യപ്പെടുന്ന ഏതാനും ചില നിസ്സാര രേഖകൾ മാത്രം മതി.

ഈ രേഖകൾ സമർപ്പിക്കുകയാണെങ്കിൽ മുദ്രാ വായ്പ നിങ്ങൾക്കു ലഭികുന്നതാണ്.
ഓർക്കുക.

മുദ്രാ ലോൺ ബാങ്ക് മാനേജരുടെ ഔദാര്യമല്ല നിങ്ങളുടെ അവകാശമാണ്.
കേരളത്തിൽ മാറി മാറി അധികാരത്തിൽ എത്താറുള്ള രണ്ട് മുന്നണികൾ രാഷ്ട്രീയ വൈരം മറന്നു ഒരുമിച്ച് നിന്നു ഈ പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഡശ്രമം നടത്തിവരികയാണ് എന്നു പരക്കെ ആക്ഷേപം ഉയർന്നിരിക്കുന്നു.

ഈ പദ്ധതി നടപ്പാക്കിയാൽ ഇനി വരാൻ പോകുന്ന തെരഞ്ഞടുപ്പുകളിൽ തങ്ങൾക്ക് വൻതോതിലുള്ള വോട്ട് ചോർച്ചയുണ്ടായി രാഷ്ടീയ പരമായി വൻ നഷ്ടം ഉണ്ടാകും എന്ന ഭയമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നതെന്ന് കരുതപ്പെടുന്നു.

തങ്ങളുടെ രാഷ്ടീയ പ്രസ്ഥാനത്തിന്റെ തണലിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകളിൽ അംഗങ്ങൾ ആയിട്ടുള്ള ബാങ്ക് ജീവനക്കാരെ ഉപയോഗിച്ച് അവരുടെ സഹായത്തോടെയാണ് പലപ്പോഴും ഈ പദ്ധതി അട്ടിമറിക്കപ്പെടുന്നത് എന്ന ശക്തമായ സംശയം ജനിക്കപ്പെടുന്നു.

ബാങ്കിൽ മുദ്ര ലോണിനുള്ള അപേക്ഷയുമായി എത്തുന്ന സാധാരണക്കാരനായ വ്യക്തിയോട് / എല്ലാ രേഖകളും ഉൾപ്പെടെ അപേക്ഷിച്ച സാധാരണകാരനോട് അവർക്കു മനസ്സിലാകാത്ത വിധത്തിലുള്ള മുടന്തൻ ന്യായങ്ങൾ നിരത്തി ലോൺ നിഷേധിക്കുന്ന പ്രവണതയാണ് കേരളത്തിലെ മിക്ക ബാങ്കുകളിലും കണ്ടുവരുന്നത്.

നിങ്ങളിൽ പലർക്കും ഇതിനോടകം ഈ അവസ്ഥ ഉണ്ടായിരിക്കാം.
വളരെ പ്രതീക്ഷയോടെ മുദ്ര ലോണിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാനായി ബാങ്കിലെത്തുന്ന സാധാരണകാരോട് ഇപ്പോൾ ഈ ലോൺ കൊടുക്കുന്നില്ല നിർത്തലാക്കി എന്നു പറഞ്ഞു നിരാശരാക്കി മടക്കി അയച്ച ബാങ്കുകളും ഉണ്ട്.

പ്രിയപ്പെട്ട മിത്രങ്ങളെ നിങ്ങൾ യഥാർത്ഥ സത്യം മനസ്സിലാക്കാതെ ഗൂഡ ലക്ഷ്യം ഉളളിലൊതുക്കിയ ചില ബാങ്ക് ജീവനക്കാർ ഉതിർത്തു വിടുന്ന അസത്യങ്ങൾ അപ്പാടെ വിഴുങ്ങി നിരാശരായി കേന്ദ്രസർക്കാരിനോടുള്ള വിരോധവും മനസ്സിൽ കുത്തിനിറച്ചു മടങ്ങാതെ യുക്തമായി പ്രതികരിക്കു.
നിങ്ങൾക്ക് അവകാശപ്പെട്ട ലോൺ നേടിയെടുക്കു.
നിങ്ങൾക്ക് ബോധ്യമാവാത്ത കാര്യം പറഞ്ഞു ബാങ്ക് വായ്‌പ്പ നിഷേധിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാവുന്നതാണ്.

പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസത്തിലോ ഫോൺ നമ്പറിലേക്കോ ഈ  മെയിലിലോ നിങ്ങളുടെ പരാതി നേരിട്ടോ മറ്റു ആരുടെയെങ്കിലും സഹായം മുഖേനയോ അറിയിക്കാവുന്നതാണ്.

പരാതി അയക്കുമ്പോൾ നിങ്ങളുടെ മേൽവിലാസം ഉൾപ്പെടെ മുഴുവൻ വിവരങ്ങളും വായ്പ്പ നിഷേധിച്ച ബാങ്കിന്റെ IFSC കോഡ് ഉൾപ്പെടെയുള്ള പൂർണ്ണ വിവരങ്ങളും എത്ര തുകയുടെ വായ്പ്പ ലഭിക്കാനാണ് നിങ്ങൾ ബാങ്കിനെ സമീപിച്ചത് അപേക്ഷ കൊടുത്തപ്പോൾ നിങ്ങൾ ഹാജരാക്കിയ രേഖകൾ എന്തൊക്കെയാണ് എന്തു കാരണം പറഞ്ഞാണു ബാങ്ക് നിങ്ങൾക്കു വായ്പ്പ നിഷേധിച്ചത്  എന്നും പരാതിയിൽ വ്യക്തമാക്കണം.
ബാങ്കിൽ മുദ്ര ലോണിനായി അപേക്ഷിക്കാൻ ആവശ്യമായ രേഖകളുടെ വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിക്കാനുള്ള വിലാസങ്ങളും ഫോൺ നമ്പറുകളും താഴെ കൊടുക്കുന്നു.

ലോൺ ലഭിക്കാൻ ആവശ്യമായ രേഖകൾ
1.) സെൽഫ്  അറ്റസ്റ്റഡ് പ്രൂഫ് ഓഫ് ഐഡന്റിറ്റി = (വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ്,ആധാർ കാർഡ്, പാൻ കാർഡ് പാസ്സ്‌പോർട്ട് തുടങ്ങിയവ)
2.) പ്രൂഫ് ഓഫ് റെസിഡന്റ്‌സ് = ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീതി (രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തത്)
3.) എസ് സി/ എസ് ടി/ ഓ ബി സി / മൈനോറിറ്റി യിൽ പെടുന്നുവെങ്കിൽ അത് തെളിയിക്കാൻ ഉള്ള രേഖ.
4.) പ്രൂഫ് ഓഫ് ബിസിനസ്സ് ഐഡന്റിറ്റി = അഡ്രസ് ഓഫ് ബിസിനസ്സ്, ബിസിനസ്സ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പോലുള്ളവ.      (ബിസിനസ്സ് തുടങ്ങിയിട്ടില്ലെങ്കിൽ വ്യവസായവകുപ്പിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുക.)
5.) സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട് = ആറു മാസത്തെ ബാങ്ക് പാസ് ബുക്ക് ഫോട്ടോ കോപ്പി.
6.) നിലവിൽ നടന്നു വരുന്ന ബിസിനസ്സ് ആണെങ്കിൽ കഴിഞ്ഞ രണ്ടു വർഷത്തെ ബാലൻസ് ഷീറ്റ്,   ഇൻകം ടാക്സ്,   സെയിൽസ് ടാക്സ് റിട്ടേൺസ് ഫയൽ ചെയ്ത രേഖകൾ. (ലോൺ രണ്ടു ലക്ഷം രൂപക്ക് മുകളിൽ ആണെങ്കിൽ മാത്രം.)
7.) ഒരു വർഷത്തെ പ്രൊജക്റ്റഡ് ബാലൻസ് ഷീറ്റ്. (ലോൺ രണ്ടു ലക്ഷം രൂപക്ക് മുകളിൽ ആണെങ്കിൽ മാത്രം.)
8.) ഈ സാമ്പത്തീക വർഷത്തെ വിറ്റ് വരവ്.     (നിലവിൽ നടന്നു വരുന്ന ബിസിനസ്സ് ആണെങ്കിൽ മാത്രം)
9.) പ്രോജക്ട് റിപ്പോർട്
10.)മെമ്മോറാണ്ടം & ആർട്ടിക്കിൾ of അസോസിയേഷൻ. (പാർട്ട്ണര്ഷിപ്പ് ആണെങ്കിൽ)
11.) അസറ്റ്‌സ് ആന്റ് ലയബിലിറ്റി സർട്ടിഫിക്കറ്റ്, (പാർട്ടണർഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണെങ്കിൽ മാത്രം)
12.) രണ്ടു ഫോട്ടോസ്…
ഏതെങ്കിലും ബാങ്ക് മതിയായ രേഖകൾ സമർപ്പിച്ചിട്ടും വായ്പ നിഷേധിക്കുന്നുവെങ്കിൽ പരാതിപ്പെടാനുള്ള വിലാസങ്ങൾ.
Director (Information Technology),

Ministry of Finance,

Department of Financial Services,

Jeevan Deep Building,

Parliament Street,

New Delhi – 110 001.
Telephone No: 011 – 23346874

Email:wim-dfs@nic.in ….
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസ് വിലാസവും ഫോൺ നമ്പറും .
PRIME MINISTER OF INDIA,

South Block,     Raisina Hill,

New  Delhi-110011,

India.
Narendra Modi Office Phone Numbers : +91-11-23012312
Narendra Modi Office Fax Numbers : +91-11-23019545,

+91- 11-   23016857.
Narendra Modi .  Prime  Minister,
Official Website : www.narendramodi.in
നരേന്ദ്രമോഡി സർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ  പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാൻ സംസ്ഥാന കാര്യാലയം ടോൾ ഫ്രീ നംമ്പറായ

1800 4251 1222 ൽ വിളിക്കുക.