മറന്നുപോയ വിൻഡോസ് 7, 8 പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുന്നത് എങ്ങനെ


നമ്മളിൽ പലരും കമ്പ്യൂട്ടറിന്റെ പ്രൈവസി ആവശ്യത്തിനായി പാസ്വേർഡ് വയ്ക്കാറുണ്ട്. പലപ്പോഴും ഇതു പലരോടും മറന്നു പോവാറുണ്ട്. ഈ സന്ദർഭത്തിൽ പലരും സ്വീകരിക്കുന്ന പോംവഴി കമ്പ്യൂട്ടർ ഒ.എസ് റീ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. ഇതിൽ എവരും നേരിടുന്ന പ്രധാന പ്രശ്നം എല്ലാം അദ്യം മുതൽ തുടങ്ങണം എന്നതാണ്. സെട്ടിങ്ങ്സ്, ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാംസ് എല്ലാം നഷ്ടപ്പെടും.

ഇതിനോരു പരിഹാരം ആണു പാസ്വേർഡ് ബ്രേക്ക് ചെയ്യുക എന്നത്. അത് എങ്ങനെയാണ് എന്ന് നമുക്ക് ഇന്നു നോക്കാം.

ഇതു വിൻഡോസ് 7നിലും 8ഇലും മാത്രമേ വർക്ക് ചെയ്യുകയുള്ളൂ. നിങ്ങൽ ഉപയോഗിക്കുന്നത് വിൻഡോസ് 7 ആണെങ്കിൽ വിൻഡോസ് 7ന്റെ ഡിസ്ക്കും വിൻഡോസ് 8 ആണെങ്കിൽ വിൻഡോസ് 8ന്റെ ഡിസ്ക്കും ഇതിനു ആവശ്യം ആണ്.

ആദ്യം വിൻഡോസ് ഇൻസ്റ്റലേഷൻ ഡിസ്ക് ഇട്ട് അതിൽ നിന്നും കമ്പ്യൂട്ടെർ ബൂട്ട് ചെയ്യുക.Install now എന്ന പ്രോംപ്റ്റ് വരുമ്പോൾ ആ വിൻഡോയുടെ ഇടത്തേ മൂലയിൽ ഉള്ള Repair your computer എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന വിൻഡോയിൽ നിങ്ങളുടെ ഇപോഴത്തെ ഓപറേറ്റിംഗ് സിസ്റ്റട്ടിന്റെ പേരു കാണിക്കും. അതു സെലെക്റ്റ് ചെയ്ത് Next > അടിക്കുക. ആല്പ സമയം കൊണ്ട് പുതിയ ഓരു വിൻഡോ വരും. അതിന്റെ അവസാനത്തെ ഒപ്ഷൻ ആയ Command Prompt ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന കമാന്റ് പ്രോംപ്റ്റ് വിന്റോയിൽ ഈ കമാന്റ് എന്റെർ ചെയ്യുക.

ren sethc.exe sethc_back.exe
copy cmd.exe sethc.exe

ഇതു ചെയ്തു കഴിഞ്ഞാൽ ഡിസ്ക്ക് ഡ്രൈവിൽ നിന്ന് എടുത്ത ശേഷം കമ്പ്യൂട്ടെർ റീസ്റ്റാർട്ട് ചെയ്യുക. ലോഗോൺ സ്ക്രീൻ എത്തുമ്പോൾ Shift കീ വേഗത്തിൽ 5 പ്രാവശ്യം അമർത്തുക. അപ്പോൾ നിങ്ങൾക്ക് ഒരു കമാന്റ് പ്രോംപ്റ്റ് വിൻഡോ ലഭിക്കും. അതിൽ net user എന്നു ടൈപ്പ് ചെയ്ത് എന്റെർ അമർത്തുക. അപ്പോൾ അതിനു താഴെ Administrator Guest UserName എന്നു വരും (userName) എന്നത് നിങ്ങളുടെ കമ്പ്യൂട്ടെരിൽ നിങ്ങൽ സെറ്റ് ചെയ്ത username ആണു വരിക.
അതിനു ശേഷം net user “username” password ടൈപ്പ് ചെയ്ത് എന്റെർ അമർത്തുക.

ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ അട്മിനിസ്ട്രേറ്റർ പാസ്വേർട് “password” എന്നാണ്. ഇതു വച്ച് ലോഗിൻ ചെയ്ത് contro panel ൽ പോയി നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള പാസ്വേർഡ് സെറ്റ് ചെയ്യാവുന്നതാണ്