സാംസഗ് ഗാലക്സി 7 ഫോണുകൾ തിരികെ വിളിക്കുന്നു


സാംസഗ് കഴിഞ്ഞ മാസം വിപണിയിലിറക്കിയ സാംസഗ് ഗാലക്സി നോട്ട് 7 ശ്രേണിയിലെ എല്ലാ സ്മാർട്ട്ഫോണുകളും തിരികെ വിളിക്കുന്നു. നോട്ട് 7 ചാർജ് ചെയ്യുമ്പോൾ തീ പിടിക്കുന്നുവെന്ന് കണ്ടെത്തിയിയതിനെ തുടർന്നാണ് ഈ നീക്കം. ചാർജിംഗിൽ ഉണ്ടാകുന്ന അപാകത പെട്ടെന്നു തന്നെ പരിഹരിക്കാനാണു സാംസഗ് ശ്രമിക്കുന്നത്.

വളരെയധികം ഫീച്ചറുകളോടു കൂടി

BSNL-broadband-plan-at-Rs-249

കൊട്ടിയാഘോഷിച്ചു വന്ന നോട്ട് 7ൻ്റെ ഈ പ്രശ്നം സാംസഗിനു വൻ തലവേദനയാണു സൃഷ്ടിച്ചിരിക്കുന്നത്. നോട്ട് 7 സ്മാർട്ട്ഫോണുകൾ എല്ലായിപ്പോഴും വൻ ജന പ്രീതിയുള്ളവയായിരുന്നു. സാംസഗിൻ്റെ മുഖ്യ എതിരാളികളായ ആപ്പിളിനാണു ഈ പ്രശ്നം കൂടുതൽ ഗുണം ചെയ്യുക. അടുത്തയാഴ്ച അവർ പുതിയ ഐഫോണുകൾ പുറത്തിറക്കാൻ പോകുകയാണ്.

25 ലക്ഷം നോട്ട് 7 ഫോണുകളാണ് ഇതുവരെ കമ്പനി വിറ്റഴിച്ചത്. തകരാറുണ്ടായ ഫോണുകള് കമ്പനി മാറ്റി നല്കും. കഴിഞ്ഞയിടെ ബാറ്ററി തകരാര് മൂലം ഗാലക്സി നോട്ട് 7 ഫോണ് ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത് കമ്പനി വൈകിപ്പിച്ചിരുന്നു. 5. 7 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത കണ്ണിന്റെ കൃഷ്ണമണി സ്കാന് ചെയ്യുന്ന ഐറിസ് സ്കാനര്‍ സംവിധാനമാണ്. വിരലടയാളത്തേക്കാള് സുരക്ഷിതം ഐറിസ് സ്കാനര് എന്നാണ് കമ്പനിയുടെ വാദം. 4 ജിബി റാം ഉള്ള ഫോണിന് 1. 6 ഒക്ടകോര്‍ എക്സിനോസ് പ്രൊസസര്‍ കൂടുതല്‍ കരുത്ത് പകരുന്നു. സാങ്കേതികമായി ഏറെ മെച്ചപ്പെട്ട് നിന്നിട്ടും തീപിടിക്കുന്ന ഫോണ്‍ എന്ന പേരുദോഷം വന്നതോടെ വിപണയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി സാംസങ് ഇലക്ട്രോണിക്സും കാത്തിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഫോണുകൾ പിൻവലിക്കുന്നത് സാംസഗിനു ഏറെ ക്ഷീണം ചെയ്യുമെന്നാണു കരുതുന്നത്.