വഴുതനങ്ങ കറി
ഇന്ന് നമുക്ക് വഴുതനങ്ങ വച്ചു 5 മിനിറ്റിൽ ഒരു ഉഗ്രൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് നമുക്ക് ചോറിനും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാവുന്ന ഒരു കറി തന്നെയാണ്. വഴുതനങ്ങ തോരൻ വക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. കറി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
1.വഴുതനങ്ങ – 4 എണ്ണം
2.നാളികേരം – 1/2 കപ്പ്
3.തൈര് – 1/2 കപ്പ്
4.മുളകുപൊടി – 1 ടീസ്പൂൺ
5.മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
6.ജീരകം – 1/2 ടീസ്പൂൺ
7.ഉപ്പ് – ആവശ്യത്തിന്
8.കായം – 1 നുള്ള്
9.കടുക് – 1/4 ടീസ്പൂൺ
10.വെളിച്ചെണ്ണ – 4 ടീസ്പൂൺ
11.മല്ലിയില അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
1.വഴുതനങ്ങ വട്ടത്തിൽ കനം കുറഞ്ഞു അരിഞ്ഞു കുറച്ചു ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ഇട്ടു തിരുമ്മി 1.5 ടീസ്പൂൺ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
2. നാളികേരം, കടുക്, മുളകുപൊടി എന്നിവ 3 ടീസ്പൂൺ വെള്ളം കൂട്ടി നന്നായി അരക്കുക .
3. അരപ്പിലേക്കു ഉടച്ച തൈരും, കുറച്ചു ഉപ്പും ഇട്ട് മിക്സ് ചെയ്യുക.
4.അതിലേക്കു വറുത്ത വഴുതനങ്ങ ഇടുക.
5. ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ ജീരകം ഇട്ട് പൊട്ടിച്ചു, കായം ഇടുക. തീ അണച്ച ശേഷം 1/4 ടീസ്പൂൺ മുളക് പൊടി ഇട്ടു ഇളക്കുക.
6. ഇത് വറവു കറിയിലേക്ക് ഇടുക.അതിലേക്കു മല്ലിയില കൂടി ഇട്ട് നന്നായി ഇളക്കുക.