പൊരിച്ച പത്തിരി


ഹോട്ടലുകളിൽ നിന്ന് വാങ്ങുന്ന പോലുള്ള പത്തിരി. വീട്ടിൽ എങ്ങനെ ഉണ്ടാക്കും എന്ന് പലർക്കും അറിയില്ല. ഇന്ന് നമുക്ക്‌ പത്തിരി ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

വേണ്ട ചേരുവകൾ

വറുത്ത പൊടി 1 കപ്പ്‌

മൈദ 2 ടീസ്പൂൺ

നെയ്യ് /വെളിച്ചെണ്ണ 1 ടീസ്പൂൺ

തേങ്ങ 4 ടീസ്പൂൺ

നല്ല ജീരകം 1/2 ടീസ്പൂൺ

കരിഞ്ജീരകം 1/2 ടീസ്പൂൺ

ചെറിയ ഉള്ളി 2 എണ്ണം

ഓയിൽ ആവശ്യത്തിന്

വെള്ളം 2 കപ്പ്‌

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പൊടി വാട്ടിയെടുക്കാം.. വെള്ളം അടുപ്പത്തു വെച്ചു തിളക്കുമ്പോൾ ഉപ്പ്, പൊടി ഇട്ടു നന്നായി വാട്ടി എടുക്കുക.അത് ഒരു തട്ടിലേക്ക് മാറ്റുക… തേങ്ങ, ചെറിയജീരകം, ചെറിയഉള്ളി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. ഈ അരപ്പും, നെയ്യ്,മൈദ,കരിഞ്ജീരകം ഇവയും കൂട്ടി പൊടി നന്നായി കുഴച്ചെടുക്കുക. ശേഷം വലിയ ഉരുള എടുത്ത് പരത്തി എടുക്കുക, പരത്തുന്നത് കുറച്ചു കട്ടിയിൽ വേണം, അത് വട്ടത്തിൽ കട്ട് ചെയ്യാം അതിന് വേണ്ടി ഒരു കുപ്പിയുടെ മൂടി എടുത്ത് കട്ട് ചെയ്തെടുക്കാം.ഇനി അത് പൊരിച്ചെടുക്കാം. അതിന് ഒരു ചീന ചട്ടി എടുത്ത് ചൂടാവുമ്പോൾ മുങ്ങി പൊരിയാനുള്ള ഓയിൽ ഒഴിക്കുക. അത് നന്നായി ചൂടായതിനു ശേഷം ഓരോ പത്തിരി ഇട്ട് പൊരിച്ചെടുക്കാം…..

ടേസ്റ്റി ആയ പൊരിച്ച പത്തിരി റെഡി.