ബിഎസ്എൻഎൽ ലാൻഡ്ഫോണിലെ വിളി ഞായറാഴ്ച സൗജന്യം


ലാൻഡ് ഫോണുകളിൽ ഞായറാഴ്ച  24 മണിക്കൂർ സൗജന്യ കോൾ അനുവദിച്ച് ബിഎസ്എൻഎൽ. ഞായറാഴ്ചകളിൽ ലാൻഡ് ‌‌‌ഫോണിൽനിന്ന് ഏതു നെറ്റ്‌വർക്കുകളിലേക്കും വിളിക്കുന്ന കോളുകൾ പൂർണമായും സൗജന്യമായിയിരിക്കും.

താരിഫ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ഈ ഓഫർ സ്വാതന്ത്ര്യദിന സമ്മാനമായി ബിഎസ്എൻഎൽ അവതരിപ്പിക്കും. 15 മുതൽത്തന്നെ ഓഫർ നിലവിൽ വരും.