ഇഡലി സ്നാക്ക്‌


ഇന്ന് നാം ഉണ്ടാക്കുന്നത്‌ ഇഡലി മാവ് കൊണ്ടൊരു ഈസി സ്നാക്ക് ആണ്‌.
ഉള്ളിൽ നല്ല സോഫ്റ്റും പുറമെ നല്ല ക്രിസ്പിയും ആയിട്ടുള്ള ഒരു സ്നാക്ക് ആണിത്. ഇത്‌ വളരെ എളുപ്പത്തിൽ 15 മിനിറ്റിൽ താഴെ സമയം കൊണ്ട് തയാറാക്കാനും പറ്റും .

 

വേണ്ട ചേരുവകൾ

 

ഇഡലി മാവ് -2 കപ്പ്‌

സവോള -1 (ചെറുതായി അരിഞ്ഞത് )

ഇഞ്ചി -1 ടീസ്പൂൺ

പച്ചമുളക് -2

കറി വേപ്പില -ആവശ്യത്തിന്

റവ -7 ടേബിൾ സ്പൂൺ

ഉപ്പ്-ആവശ്യത്തിന്

എണ്ണ -ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

 

ഇഡലി മാവിലേക്കു സവോള,ഇഞ്ചി,പച്ചമുളക്,കറി വേപ്പില,ആവശ്യത്തിന് ഉപ്പ് ,റവ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇത് ഒരു സ്പൂൺ ഉപയോഗിച്ച് കുറച്ചു കുറച്ചായി ചൂടായ എണ്ണയിൽ ഒഴിച്ച് മീഡിയം തീയിൽ വറുത്തെടുക്കുക.

ചട്ട്ണി കൂട്ടി കഴിക്കാൻ നല്ലതാണ് .