ക്യാരറ്റ് പോള


ക്യാരറ്റ്‌ ദിനമായിട്ട്‌ ഇന്ന് നമുക്ക്‌ മലബാറുകാരുടെ ഇഷ്ട വിഭഭമായ ക്യാരറ്റ്‌ പോള ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

ചേരുവകൾ

ക്യാരറ്റ് 4 എണ്ണം

മുട്ട – 5 എണ്ണം

പഞ്ചസാര – ആവശ്യത്തിന്

നെയ്യ് – രണ്ടു ടേബിൾസ്പൂൺ

കശുവണ്ടി – ആവശ്യത്തിന്

കിസ്മിസ് – ആവശ്യത്തിന്

പാൽപ്പൊടി – 4 ടേബിൾസ്പൂൺ

മിൽക്‌മൈഡ് – 4 ടേബിൾസ്പൂൺ

ഏലക്കായ 3 എണ്ണം.

 

തയ്യാറാക്കുന്ന വിധം

 

വൃത്തിയാക്കിയ ക്യാരറ്റ് ചെറുതായി മുറിച്ചതും മുട്ട, പഞ്ചസാര , പാൽപ്പൊടി , ഏലക്കായ , മിൽക്‌മൈഡ് എന്നിവയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക,

ഒരു പാനിൽ നെയ്യൊഴിച്ചു കശുവണ്ടിയും കിസ്മിസും വറുത്തു മാറ്റിവെക്കുക. അതേ പാനിലേക്കു ക്യാരറ്റ് മിക്സ് ഒഴിച്ച് മൂടിവെക്കുക,.

മറ്റൊരു പാൻ ചൂടാക്കി അതിലേക്കു ഈ പാൻ എടുത്തുവെക്കുക.( കരിയാതിരിക്കാൻ) 5 മിനിറ്റു കഴിഞ്ഞിട്ട് വറുത്തു കിസ്മിസും അണ്ടിപരിപ്പും വിതറി 30 മിനിറ്റ് ചെറുതീയിൽ വേവിക്കുക,

പുഴുങ്ങിയ ക്യാരറ്റ് ഉപയോഗിച്ചും ഉണ്ടാക്കാം .