UAE യിൽ പോകുന്നവർക്ക്‌ ക്യാരക്ടർ & കോണ്ടാക്റ്റ്‌


പുതിയ ജോലിക്ക്‌ UAE യിൽ പോകുന്നവർക്ക്‌ 2018 ഫെബ്രുവരി 4 മുതൽ 5 വർഷത്തെ “ക്യാരക്ടർ & കോണ്ടാക്റ്റ്‌” സർട്ടിഫിക്കറ്റ്‌ ആവശ്യമാകുന്നു. നിരവധി ആളുകൾ അന്വേഷിച്ചുതുടങ്ങി ഈ സർട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനുള്ള നടപടിക്രമം, അതുകൊണ്ട്‌ വിശദീകരിക്കുന്നു……..

തഹസിൽദാർക്ക്‌ അപേക്ഷ തയ്യാറാക്കി ( പ്രത്യേക ഫോർമ്മാറ്റ്‌ ഇല്ലാ) 5 രൂപ കോർട്ട്‌ ഫീ സ്റ്റാമ്പ്‌ പതിച്ച്‌ വില്ലേജ്‌ ഓഫീസർക്ക്‌ നൽകുക.
1.റേഷൻ കാർഡ്‌
2.ഐഡന്റിറ്റി കാർഡ്‌
3. പോലീസ്‌ ക്ലീയറൻസ്‌ സർട്ടിഫിക്കറ്റ്‌
4.പാസ്സ്പോർട്ട്‌
എന്നിവയുടെ പകർപ്പ്‌ സഹിതം അപേക്ഷ നൽകുക.
അന്വേഷണ റിപ്പോർട്ട്‌‌ വില്ലേജ്‌ ഓഫീസർ തഹസിൽദാർക്ക്‌ നൽകും. അതുപ്രകാരം തഹസിൽദാർ ക്യാരക്ടർ & കോണ്ടാക്റ്റ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നതാണു.
ലഭിച്ച സർട്ടിഫിക്കറ്റ്‌ നോട്ടറി അറ്റസ്റ്റേഷൻ.
കേരള ഗവ. സെക്രട്ടറിയേറ്റ്‌ -ഹോം ഡിപ്പാർട്ട്‌മെന്റ്‌ അറ്റസ്റ്റേഷൻ,
തിരുവനന്തപുരം UAE കോൺസുലേറ്റ്‌ അറ്റസ്റ്റേഷൻ എന്നിവ നടത്തി 🇦🇪 UAE ൽ ചെന്നതിനു ശേഷം ministry of foreign affairs attestation, legal transilation to Arabic, – ministry of justice attestation, എന്നിവയ്ക്ക്‌ ശേഷം 🇦🇪 UAE ൽ ജോലി ആവശ്യത്തിലേക്ക്‌ നനൽകാവുന്നതാണു.

ഒരു ഇൻഫർമേഷനു വേണ്ടി മാത്രം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു…