ചെറുപയര്‍ ദോശ

1 12 Textbook Kerala


ചെറുപയർ കൊണ്ട്‌ ഉണ്ടാക്കിയ ദോശ കഴിച്ചിട്ടുണ്ടോ ?

 

ഇന്ന് നമുക്ക്‌ ചെറുപയർ കൊണ്ട്‌ എങ്ങനെ ദോശ തയ്യാറാക്കാം എന്ന് നോക്കാം. ഭക്ഷണ നിയന്ത്രണം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിഭവമാണ് ചെറുപയർ ദോശ. പ്രഭാത ഭക്ഷണമായും അത്താഴത്തിനും കഴിക്കാവുന്നതാണ് രുചികരമായ ചെറുപയർ ദോശ
പരമ്പരാഗതമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ചെറുപയര്‍ ദോശ. പെസറാട്ട് എന്നും അറിയപ്പെടുന്ന ഈ വിഭവം ആന്ധപ്രദേശില്‍ നിന്നുള്ളതാണ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും ഈ വിഭവം വിളമ്പാം. ചെറുപയര്‍ കൊണ്ട് ഉണ്ടാക്കുന്ന ദോശയാണിത്. ചെറുപയര്‍ കുതിര്‍ത്ത് അരച്ചെടുത്താണ് ഇതുണ്ടാക്കുന്നത്.

ചെറുപയര്‍ ദേശ സാധാരണ ചട്‌നിയ്‌ക്കൊപ്പമാണ് നല്‍കുന്നത്. ചിലപ്പോള്‍ ഉപ്പുമാവിന് ഒപ്പവും വിളമ്പാറുണ്ട്. മറ്റ് ചില ചേരുവകള്‍ക്ക് ഒപ്പം ചെറുപയര്‍ ചേര്‍ത്തുണ്ടാക്കുന്ന പച്ച നിറത്തിലുള്ള ഈ ദോശ കാഴ്ചയില്‍ മാത്രമല്ല സ്വാദിലും മുന്നിട്ടു നില്‍ക്കുന്നതാണ്. മല്ലിയില, ഉള്ളി, അരിപ്പൊടി എന്നിവയാണ് ചെറുപര്‍ദോശയ്ക്ക് സ്വാദ് നല്‍കുന്ന മറ്റ് ചേരുവകള്‍. ഈ ദോശ ഉണ്ടാക്കുന്നതിനും ഉണ്ട് ഒരു പരമ്പരാഗത ശൈലി, ആദ്യം സ്റ്റൗവില്‍ നിന്നും പാനെടുത്ത് മാവൊഴിക്കണം പിന്നീട് വേണം വേവിക്കാന്‍. പാനില്‍ മാവ് ഒട്ടിപിടിക്കാതെ നന്നായി വേവുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ ഈ രീതി സഹായിക്കും. ചെറുപയര്‍ ദോശ അധികം പരിശ്രമമില്ലാതെ വീട്ടില്‍ വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയും.

ആവശ്യം വേണ്ട സാധനങ്ങൾ

 

ചെറുപയര്‍ – 1 കപ്പ്

വെള്ളം – 2കപ്പ് ( കുതിര്‍ത്ത് വയ്ക്കുന്നതിന് + മുക്കാല്‍ കപ്പ്+അരകപ്പ്)

മല്ലിയില – (അരിഞ്ഞത്) കാല്‍ കപ്പ്

ഉള്ളി – 1

പച്ച മുളക് – 6

അരിപ്പൊടി – 4 ടേബിള്‍സ്പൂണ്‍

ഉപ്പ് – ഒന്നര ടീസ്പൂണ്‍

എണ്ണ – 1 കപ്പ് (പുരട്ടാന്‍)

 

തയ്യാറാക്കുന്ന വിധം

 

1. ഒരു പാത്രത്തില്‍ ചെറുപയര്‍ എടുക്കുക.

2. രണ്ട് കപ്പ് വെള്ളം ഒഴിക്കുക.

3. അടപ്പു കൊണ്ട് അടച്ച് ഒരു രാത്രി കുതിര്‍ത്ത് വയ്ക്കുക, ഏകദേശം 68 മണിക്കൂര്‍.

4. വെള്ളം ഊറ്റികളഞ്ഞ് ചെറുപയര്‍ മാറ്റി വയ്ക്കുക.

5. ഒരു ഉള്ളി എടുക്കുക. മുകള്‍ വശവും താഴ്‌വശവും മുറിക്കുക.

6. തൊലി കളയുക.

7. രണ്ടായി മുറിക്കുക . വീണ്ടും മുറിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക.

8. മിക്‌സിയുടെ ജാര്‍ എടുത്ത് അതില്‍ അരിഞ്ഞ ഉള്ളി കഷ്ണങ്ങള്‍ ഇടുക.

9. ഇതിലേക്ക് പച്ച മുളകും അരിഞ്ഞ മല്ലിയിലയും ചേര്‍ക്കുക.

10. കുതിര്‍ത്ത ചെറുപയര്‍ ഇട്ട് മുക്കാല്‍ കപ്പ് വെള്ളം ഒഴിക്കുക.

11. നന്നായി അരയ്ക്കുക.

12. അരച്ച് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക.

13. ഇതില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കുക.

14. അര കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി മാവിന്റെ കൊഴുപ്പ് പാകത്തിനാക്കുക.

15. മാവ് മാറ്റി വയ്ക്കുക.

16. ഒരു തവ എടുത്ത് ചൂടാക്കുക.

17. രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ തവയില്‍ ഒഴിക്കുക, ഒരു ഉള്ളിയുടെ പകുതി കൊണ്ട് എണ്ണ തവയില്‍ പുരട്ടുക.

18. സ്റ്റൗവില്‍ നിന്നും തവ എടുത്ത് മാവ് ഒഴിക്കുക, വട്ടത്തില്‍ പരത്തുക.

19. ദോശയില്‍ അല്‍പം എണ്ണ പുരട്ടുക.

20. അധികമുള്ള മാവ് മാറ്റുക.

21. ഒരു മിനുട്ട് നേരം ദോശ പാകമാകാന്‍ കാത്തിരിക്കുക.

22. ദോശ തിരിച്ചിട്ട് അര മിനുട്ട് വേവിക്കുക.

23. പാനില്‍ നിന്നും ചൂട് ദോശ എടുക്കുക. ചട്‌നിക്കൊപ്പം വിളമ്പുക.

 

നിർദ്ദേശങ്ങൾ

 

1.മാവ് അരയ്ക്കുമ്പോള്‍ സാധാരണ ദോശ മാവിലും കട്ടി ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.

2. മാവ് ഒഴിക്കുമ്പോള്‍ പാന്‍ സ്റ്റൗവില്‍ നിന്ന് എടുക്കണം എന്ന് നിര്‍ബന്ധം ഇല്ല. ഇപ്പോഴത്തെ നോണ്‍സ്റ്റിക് തവയേക്കാള്‍ ഇത് ഉപയോഗപ്രദമാകുന്നത് പഴയ ഇരുമ്പ് തവയിലായിരിക്കും .

3. അധികമുള്ള മാവ് തവയില്‍ നിന്നും നീക്കം ചെയ്യാന്‍ മറക്കരുത്, അല്ലെങ്കില്‍ ദോശയുടെ കട്ടി കൂടും.

 

ഒരു ചെറുപയർ ദോശയിൽ അടങ്ങിയിരിക്കുന്ന പോഷണങ്ങൾ

 

കലോറി – 86.4 _
കൊഴുപ്പ് – 0.3 ഗ്രാം_
പ്രോട്ടീന്‍ – 5.4 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ് – 14.2 ഗ്രാം
പഞ്ചസാര – 1.5 ഗ്രാം
ഫൈബര്‍ – 5.9 ഗ്രാം

Leave a Reply

Your email address will not be published. Required fields are marked *