നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍


ഗൂഗിള്‍ ഉപഭോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍ പരിചയപ്പെടുത്തുന്നു. ഒരു സാധാരണ യൂസറിന് ഈ ലിങ്കുകള്‍ അത്ര പെട്ടന്ന് കണ്ടെത്താന്‍ കഴിയില്ല.

1. http://www.passwords.google.com

വെബ് സൈറ്റുകളിൽ  ലോഗിൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് സേവ് ചെയ്യാനോ എന്നു ചോദിക്കാറുണ്ടല്ലോ നിങ്ങൾ സേവ് ചെയണമെന്നു കൊടുത്താൽ ഈ പാസ്വേഡുകൾ എല്ലാം പ്ലെയിൻ ടെക്സ്റ്റ്  ആയി സേവ് ചെയ്യുന്നുണ്ട്.  ഈ എല്ലാ പാസ്വേഡുകളും കാണുവാൻ ഉള്ള ലിങ്ക് .

2. www.google.com/settings/ads

നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഒരു പ്രൊഫൈല്‍ നിര്‍മ്മിക്കുന്നു. നിങ്ങളുടെ വയസ്സ്, ലിംഗം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രൊഫൈലില്‍ ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരസ്യം ഗൂഗിള്‍ കാണിക്കുന്നു. മുകളില്‍പ്പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബില്‍ ഗൂഗിള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്ന് മനസിലാക്കാം.

3. https://www.google.com/takeout

ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ കലണ്ടര്‍, യുട്യൂബ്, ഗൂഗിള്‍ ബുക്ക്‌മാര്‍ക്സ്‌ തുടങ്ങി ഗൂഗിളിന്റെ 15ല്‍ കൂടുതല്‍ സേവനങ്ങളിലുള്ള നിങ്ങളുടെ വിവരങ്ങള്‍ കംപ്രസ്സ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ മുകളില്‍ കൊടുത്ത ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി.

4. https://support.google.com/legal

നിങ്ങളുടെ അറിവോടെയല്ലാതെ നിങ്ങളുടെ വിവരങ്ങളോ മറ്റോ ഗൂഗിളിന്റെ ഏതെങ്കിലും സേവനങ്ങളില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള പരാതി മുകളില്‍പ്പറഞ്ഞ ലിങ്ക് വഴി നല്‍കാം.

5. https://maps.google.com/locationhistory

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് ഓണ്‍ ആണെങ്കില്‍ നിങ്ങള്‍ എവിടെയൊക്കെ ആയിരുന്നു എന്ന് ഗൂഗിള്‍ സെര്‍വറില്‍ സേവ് ആകുന്നുണ്ടാകും. മുകളില്‍പ്പറഞ്ഞ ഗൂഗിള്‍ മാപ്പ് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി ലഭിക്കും. അതൊരു KML ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

6. https://history.google.com

ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററി കാണാം. ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് നിങ്ങള്‍ നടത്തുന്ന സെര്‍ച്ചുകളെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭിക്കൂ. ആവശ്യമില്ലാത്ത സെര്‍ച്ച്‌ ഹിസ്റ്ററി നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകാര്യവുമുണ്ട്.

7. https://www.google.com/settings/account/inactive

ജിമെയില്‍ അക്കൗണ്ടില്‍ തുടര്‍ച്ചയായി 9 മാസം വരെ ലോഗിന്‍ ചെയ്യാതെയിരുന്നാല്‍ ഗൂഗിളിന്റെ പ്രോഗ്രാം പോളിസി പ്രകാരം അവര്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യും. ഒന്നില്‍ കൂടുതല്‍ ജിമെയില്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഇതൊരു പ്രശനമാകും. മുകളില്‍പ്പറഞ്ഞ ലിങ്കില്‍ പോയി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രധാന അക്കൗണ്ട്‌ സെറ്റ് ചെയ്യാം. തുടര്‍ന്ന് മറ്റ് അക്കൗണ്ടുകളും. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മറ്റ് ഇമെയില്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിലെങ്കില്‍ ഓരോ മാസവും ഗൂഗിള്‍ അത് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അലേര്‍ട്ട് മെയിലുകള്‍ അയക്കും.

8. https://security.google.com/settings/security/activity

ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ഏതൊക്കെ ഉപകരണങ്ങളില്‍ ആണ് നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തത്, എപ്പോഴൊക്കെ ലോഗിന്‍ ചെയ്തു, അക്കൗണ്ട്‌ സെറ്റിങ്ങ്സില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.

9. https://security.google.com/settings/security/permissions

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ ആപ്പുകളുടെയും, ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുടെയും മുഴുവന്‍ ലിസ്റ്റ് ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ലഭിക്കും.

10. https://admin.google.com/domain.com/VerifyAdminAccountPasswordReset

ഗൂഗിള്‍ ആപ്പ്സ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ലിങ്ക് ആണിത്. നിങ്ങളുടെ ഗൂഗിള്‍ ആപ്പ്സ് അക്കൗണ്ടിന്റെ അഡ്മിന്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടാല്‍ മുകളില്‍പ്പറഞ്ഞ രഹസ്യ ലിങ്ക് വഴി പാസ്സ്‌വേര്‍ഡ്‌ മാറ്റം.

11. https://accounts.google.com/SignUpWithoutGmail

ഈ ലിങ്ക് വഴി ജിമെയില്‍ അക്കൗണ്ട്‌ ഇല്ലാതെ നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട്‌ ഉണ്ടാക്കാം. യൂസര്‍ നെയിം നിങ്ങള്‍ നല്‍കുന്ന ഇമെയില്‍ ഐഡി ആയിരിക്കും.