നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ

1 12 Textbook Kerala


ഇന്ന് വൈഫൈ വഴിയാണ് മിക്ക വീടുകളിലും ഓഫീസുകളിലും കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഇന്റെര്നെറ് ഉപയോഗിക്കുന്നത്. എന്നാൽ മിക്കവർക്കും ഉള്ള സംശയം ആണ് തങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്ക് ആരെങ്കിലും പാസ്സ്‌വേർഡ്‌ ചോർത്തി ഉപയോഗിക്കുന്നുണ്ടോ എന്നത്? മറ്റുളളവര്‍ വൈഫൈ കണക്ഷന്‍ മോഷ്ടിക്കുന്നതും അതിന്റെ പാസ്‌വേഡ് ചോര്‍ത്തുന്നതും ഇപ്പോള്‍ പതിവായിരിക്കുകയാണ്. അതിനായി നിരവധി മൊബൈൽ ആപ്പുകൾ ഇന്ന് ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. ആരെങ്കിലും വൈഫൈ ചോർത്തിയത് നമ്മുടെ വൈഫൈയുടെ സ്പീഡ് കുറയാം അല്ലെങ്കില്‍ ഇന്റെര്‍നെറ്റ് ബില്ല് കൂടാം.

അതിനാല്‍ നിങ്ങളുടെ വൈഫൈ കണക്ഷന്‍ നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കുവാൻ താഴെ പറയുന്നവ ഒന്നു പരിശോധിച്ചു നോക്കു.

# ആപ്പിളിന്റെ മാക്ബുക്കിൽ വൈഫൈ ഹാക്കിങ് ചെക്ക് ചെയ്യാനുള്ള വഴികൾ

മാക്ബുക്കില്‍ നിങ്ങളുടെ വൈഫൈ കണക്ഷന്‍ പരിശേധിക്കണമെങ്കില്‍ മാക്ബുക്കിന്റെ അഡ്വാന്‍സ് സെറ്റിങ്ങ്സ്സില്‍ പോയി ‘TCP/IP’ ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഐപി കാണാല്‍ സാധിക്കും. ഒരു ഐപിക്കു പകരം മറ്റൊരു ഐപി കൂടി കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം നിങ്ങളുടെ വൈഫൈ കണക്ഷന്‍ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന്.

# വിൻഡോസിൽ വൈഫൈ ഹാക്കിങ് ചെക്ക് ചെയ്യാനുള്ള വഴികൾ

നിങ്ങള്‍ക്ക് വിന്‍ഡോയില്‍ വൈഫൈ കണക്ഷന്‍ പരിശോധിക്കണമെങ്കില്‍ ‘Start’ ല്‍ പോയി ‘Run’ എന്ന ഓപ്ഷനില്‍ എത്തി ‘cdm’ ല്‍ ‘ipconfig’ ഇട്ട് എന്റര്‍ ചെയ്യുക.

# നിങ്ങളുടെ റൂട്ടറിൽ വൈഫൈ ഹാക്കിങ് ചെക്ക് ചെയ്യാനുള്ള വഴികൾ

നിങ്ങളുടെ റൂട്ടറിന്റെ ഇന്റര്‍നെറ്റ് പരിശോധിക്കാന്‍ റൗട്ടര്‍ സെറ്റിങ്ങ്‌സിന്റെ ബ്രൗസര്‍ തുറന്ന്, സ്റ്റാറ്റസ് ഓപ്ഷനില്‍ പോയി ‘Attached Devices’ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് എത്ര ഐപി കാണാം അത്രയും പിസി ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *