ജിയോ ഫോണ്‍ നാളെ മുതല്‍ സ്വന്തമാക്കാം


മുംബൈ: ജിയോ ഫോണ്‍ നാളെ മുതല്‍ സ്വന്തമാക്കാനുള്ള അവസരം* ലഭ്യമാകും. ആദ്യഘട്ടത്തില്‍ ജിയോ ഫോണ്‍ ബുക്കിംഗ് നടത്താണ് കമ്ബനി അവസരം ഒരുക്കുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ജിയോ ഫോണ്‍ ബുക്കിംഗ് റെക്കോര്‍ഡ് നേട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കുന്നത് വ്യാഴാഴ്ചയാണെങ്കിലും ചില ഓഫ്ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ ഫോണിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിലും പ്രീബുക്കിംഗ് വ്യാഴാഴ്ച തന്നെയാണ് ആരംഭിക്കുന്നത്. ജിയോ ഫോണ്‍ ബുക്കിംഗിനായി ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ രാജ്യത്തെവിടെയും ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ. ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറില്‍ ശേഖരിച്ചതിന് ശേഷം ഒരു ടോക്കന്‍ നമ്ബര്‍ ലഭിക്കും. ഫോണ്‍ കൈപ്പറ്റാന്‍ വരുമ്ബോള്‍ ഈ ടോക്കന്‍ മാത്രം കാണിച്ചാല്‍ മതി. ഓരോ ദിവസവും ഒരു ലക്ഷം ഫോണുകള്‍ എന്നതാണ് ജിയോയുടെ ലക്ഷ്യം. ആഴ്ചയില്‍ നാലു മുതല്‍ അഞ്ചു ലക്ഷം ഫോണ്‍വരെ വില്‍ക്കാനാണ് കമ്ബനി ആലോചിക്കുന്നത്. തികച്ചും സൗജന്യമായി ഫോണും 153 രൂപയ്ക്ക് സൗജന്യ കോളും എസ്‌എംഎസും ഡേറ്റയും നല്‍കിക്കൊണ്ടാണ് ജിയോ അവതരിക്കുന്നത്. അതേസമയം, ഫോണ്‍ ലഭിക്കണമെങ്കില്‍ 1,500 രൂപ സെക്യൂരിറ്റി നല്‍കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *