ഫാം.ഡി. (ഡോക്ടർ ഓഫ് ഫാർമസി)


ഫാർമസി രംഗത്തെ ഏറ്റവും പുതിയ പഠനകോഴ്സാണ് ഡോക്ടർ ഓഫ് ഫാർമസി അഥവാ ഫാം.ഡി. ആറുവർഷം ദൈർഘ്യമുള്ള കോഴ്സാണിത്. എം.ബി.ബി.എസിന് ഏറെക്കുറെ തുല്യമായ സിലബസാണ് ഇവർക്ക് ആദ്യ വർഷങ്ങളിൽ പഠിക്കാനുണ്ടാകുക.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ്/മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാർക്കോടെയും ബയോളജി/മാത്തമാറ്റിക്സ്/ബയോടെക്നോളജി/കമ്പ്യൂട്ടർ സയന്സ് എന്നിവയിൽ 50 ശതമാനം മാർക്കോടെയും പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഡി.ഫാം പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.

കേരളത്തിന് പുറത്ത് നിന്ന് ഫാം.ഡി കോഴ്സ് പഠിക്കുന്നതാണ് നല്ലത്.കൂടാതെ വിദേശത്തുനിന്നും ഫാം.ഡി പഠിക്കാവുന്നതാണ്. വിദേശത്തുനിന്നും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരിയറിൽ മികച്ച നിലയിലെത്താൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *