ആദ്യ വയര്‍ ലെസ് ചാര്‍ജിങ് ലാപ്ടോപ്പുമായി ഡെല്‍


വയര്‍ലെസ് ചാര്‍ജിങ് ഓപ്ഷനുമായി ലാപ്ടോപ്പ് വരുന്നു. അമേരിക്കന്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ഡെല്‍ കമ്പ്യൂട്ടേഴ്സാണ് ഇത്തരമൊരു നവീന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. ലാറ്റിട്യൂഡ് 7285 എന്നാണ് ഇതിന് ഡെല്‍ പേരിട്ടിരിക്കുന്നത്.

ലാപ്ടോപ്പായും ടാബ്ലെറ്റായും മാറ്റി ഉപയോഗിക്കാവുന്ന രീതിയാണ് ലാറ്റിട്യൂഡിന്‍റെ മറ്റൊരു പ്രത്യേകത. ലാപ്ടോപ്പിന്‍റെ മോണിറ്റര്‍ അതില്‍ നിന്നും വേര്‍പെടുത്തി ടാബ്ലെറ്റ് ആക്കാനാകും. ഇതിനുപാകത്തിന് ടച്ച്‌ സ്ക്രീന്‍ സൗകര്യവും കമ്പനി ഏര്‍പ്പാടാക്കിയിട്ടുണ്ട്. കീബോര്‍ഡ് തന്നെയാണ് വയര്‍ലെസ് ചാര്‍ജറായി പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ആറുമണിക്കൂര്‍ വരെ ഇതിന്‍റെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

12 ഇഞ്ച് ഡിസ്പ്ലെയാണ് ഇതിനായൊരുക്കുന്നത്. 16 ജിബി വരെ ഉയര്‍ത്താവുന്ന റാമും ഇതിന്‍റെ പ്രത്യേകതയാണ്്. 512 ജിബി സ്റ്റോറേജാണ് ഡെല്‍ ലാറ്റിട്യൂടിനായി നല്‍കിയിരിക്കുന്നത്.