പിഎസ്‌സി ട്രോള്‍ ഫേസ്ബുക്ക് ഗ്രൂപ്പ്


പിഎസ്‌സി ട്രോള്‍ മലയാളം എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാകുന്നു. പട്ടാമ്പി സ്വദേശിയായ സി ചിന്തേഷാണ് ഇത്തരമൊരു ആശയത്തിനു തുടക്കം കുറിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സ്വര്‍ണ്ണ പണിക്കാരനായ ചിന്തേഷ് പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുത്തു വരികയാണ്. പകല്‍ ജോലിക്ക് ശേഷം രാത്രിയാണ് ഈ ഇരുപത്തിയേഴുകാരന്റെ പിഎസ്‌സി പഠനം. ചോദ്യോത്തരങ്ങളെ സിനിമ ഡയലോഗുമായി കോര്‍ത്തിണക്കിയാണ് ചിന്തേഷ് പഠിക്കുന്നത്. ഈ എളുപ്പ വഴി മറ്റുള്ളവരോടു പങ്കു വെയ്ക്കാനാണ് ഇത്തരമൊരു ഗ്രൂപ്പ് തുടങ്ങിയതെന്ന് ചിന്തേഷ് പറയുന്നു.

മനസിലുള്ള ആശയങ്ങള്‍ ചിന്തേഷ് ഫോട്ടോഷോപ്പിലൂടെ Facebook logoചിത്രീകരിച്ചു. പോസ്റ്റുകളുടെ എണ്ണം കൂടിയതോടെ പിഎസ്‌സി ട്രോള്‍ മലയാളം ഫേസ്ബുക്കില്‍ ചര്‍ച്ചാ വിഷയമായി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് തുടങ്ങിയ ഗ്രൂപ്പ് ഇതിനകം ആറായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു കഴിഞ്ഞു. ദിവസേന രണ്ട് പോസ്റ്റ് എങ്കിലും ഗ്രൂപ്പില്‍ നല്‍കാറുണ്ട്. ഓരോ പോസ്റ്റിനും നൂറോളം ലൈക്കുകള്‍ ലഭിക്കുന്നതായും ചിന്തേഷ് പറഞ്ഞു. ഗ്രൂപ്പ് സജീവമാകുന്നതിനാല്‍ സജീവ പ്രവര്‍ത്തകരെ തേടുന്നതായി ചിന്തേഷ് അറിയിച്ചു.