റവ ബോൾ


വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്‌. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്‌ നാം ഇന്ന് തയ്യാറാക്കുന്നത്‌. ‘റവ ബോൾ’ . ഇത്‌. തയ്യാറാക്കുന്ന വിധം നോക്കാം.

ചേരുവകൾ

റവ – 3 കപ്പ്‌

മുട്ട – 3 എണ്ണം

പഞ്ചസാര – 4 ടേബിൾ സ്പൂൺ

വാനില എസ്സൻസ്‌ – 2 ടീസ്പൂൺ

ഏലക്ക പൊടി – 1 സ്പൂൺ

ഓയിൽ – വറുക്കാൻ ആവശ്യമായത്‌

 

ഉണ്ടാക്കുന്ന വിധം

▪️ മുട്ടയും റവയും മിക്സ്‌ ആക്കുക. അതിലേക്ക്‌ പഞ്ചസാര കൂടി ചേർത്ത്‌ ഒന്ന് കൂടി മിക്സ്‌ ആക്കുക. . അതിലേക്ക്‌ വാനില എസ്സൻസും ഏലക്ക പൊടിയും കൂടി ചേർത്ത്‌ നല്ല പോലെ മിക്സ്‌ ആക്കുക.

▪️ ഒരു പാൻ അടുപ്പിൽ വച്ച്‌ ഓയിൽ ഒഴിച്ച്‌ ചൂടാവുമ്പോൾ മുകളിൽ നാം കുഴച്ച്‌ വച്ചത്‌ ചെറിയ ഉരുളകൾ ആയി എടുത്ത്‌ ഓയിലിൽ ഫ്രൈ ചെയ്ത്‌ എടുക്കാം.