ടോറന്റ്സ് തിരിച്ചു വന്നിരിക്കുന്നു

1 12 Textbook Kerala


ദിവസങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയ torrentz.eu എന്ന ടോറന്റ് മെറ്റാ-സെര്‍ച്ച് എന്‍ജിന്‍ തിരിച്ചെത്തി. പക്ഷേ പഴയതിന്റെ ‘ക്ലോണ്‍ രൂപത്തി’ലാണെന്നുമാത്രം. torrentz2.eu എന്നാണ് പുതിയ പേര്. ലോകത്തെ ഏറ്റവും വലിയ ടോറന്റ് മെറ്റാ-സെര്‍ച്ച് എന്‍ജിനായ torrentz.eu പ്രവര്‍ത്തനം നിര്‍ത്തി ദിവസങ്ങള്‍ക്കകമാണ് അതിന്റെ ‘ക്ലോണ്‍ സൈറ്റ്’ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന ടോറന്റ് സൈറ്റായ ‘കിക്കാസ് ടോറന്റ്‌സ്’ പൂട്ടിയതിന് പിന്നാലെയായിരുന്നു torrentz.eu വും അടച്ചുപൂട്ടിയത്. കഴിഞ്ഞയാഴ്ചയാണ് “Torrentz will always love you. Farewell” എന്നൊരു സന്ദേശം മാത്രം ബാക്കി വച്ച് Torrentz.eu വെബ്സൈറ്റ് അടച്ചുപൂട്ടിയത്.

torrentz2.eu എന്ന യുആര്‍എല്‍ സെര്‍ച്ചില്‍ തെളിയുന്ന ഹോംപേജില്‍ ഇത് torrentzന്റെ ‘ക്ലോണ്‍’ ആണെന്ന വിശദീകരണമുണ്ട്. കഴിഞ്ഞ ദിവസമാണ് Torrentz2.eu എന്ന പേരിൽ പഴയ ടോറന്റ്സിന്റെ ക്ലോൺ വേർഷൻ രംഗത്തു വന്നിരിക്കുന്നത്. നേരത്തേ ‘ആത്മഹത്യാക്കുറിപ്പും’ എഴുതിവച്ചു പോയ ടോറന്റ്സിനെപ്പോലെയല്ല, ഇത്തവണ വെല്ലുവിളിച്ചുകൊണ്ടാണ് ‘രണ്ടാമന്റെ’ വരവ്. അനേകം സെര്‍ച്ച് എന്‍ജിനുകളില്‍ നിന്നുള്ള റിസള്‍ട്ടുകള്‍ സമാഹരിച്ചുള്ള മെറ്റാ-സെര്‍ച്ചിംഗാണ് തങ്ങള്‍ വേഗത്തിലും സൗജന്യമായും നല്‍കുന്നതെന്നും പറയുന്നു. 12 കോടിയിലേറെ പേജുകളില്‍ നിന്നുള്ള 5.9 കോടിയോളം ടോറന്റുകള്‍ തങ്ങള്‍ ഇന്‍ഡെക്‌സ് ചെയ്യുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *