32 ബിറ്റിനെ എന്തുകൊണ്ടു x86 എന്നു വിളിക്കുന്നു


x86 എന്ന് വിളിക്കുന്നത് ഒരു പ്രത്യേക ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ഉപയോഗിക്കുന്ന ചില മൈക്രോപ്രൊസസറുകളുടെ കുടുംബത്തെയാണ്.

അതായത് ഇന്‍റലിന്‍റെ 16 ബിറ്റ് പ്രൊസസറുകളായ 8086, 8088 ല്‍ നിന്ന് തുടങ്ങി 32 ബിറ്റ് പ്രൊസസറുകളായ 80386, 80486 ലേക്കും പിന്നെ 64 ബിറ്റ് ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ഉപയോഗിക്കുന്ന 64 ബിറ്റ് പ്രൊസസറുകളിലേക്കും അധികരിക്കപ്പെട്ട പ്രൊസസര്‍ കുടുംബം.

എന്ന് പറഞ്ഞാല്‍ ഈ x86 ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ന്‍റെ വിവിധ പതിപ്പുകളാണ് 16, 32, 64 ബിറ്റ് പ്രൊസസറുകള്‍.

ഇത് എഴുതിയിരുന്നത് 80×86 എന്നായിരുന്നു(ചിപ്പ് മാറുന്നത് അനുസരിച്ച്നടുവിലെ x മാറുകയും ചെയ്തു ). പില്‍ക്കാലത്ത് മുന്‍പിലെ 80 ഒഴിവാക്കി x86 എന്ന് ആയിത്തീര്‍ന്നു.

x64 എന്നത് ഇവിടെ ഒരു ഒറ്റയാന്‍ ആണ്. x86 ഇന്‍സ്ട്രെക്ഷന്‍ സെറ്റിലെ ആദ്യ 64 ബിറ്റ് എക്സ്റ്റെന്‍ഷന്‍ അറിയപ്പെട്ടിരുന്നത് x86-64 എന്നായിരുന്നു. പിന്നീട് ഇതിനെ AMD64 എന്ന് നാമകരണം ചെയ്യപ്പെട്ടു(കാരണം AMD ആയിരുന്നു ആദ്യമായി 64 ബിറ്റ് എക്സ്റ്റെന്‍ഷന്‍ അവതരിപ്പിച്ചത്.).

പക്ഷേ ഇന്‍റലിന്‍റെ കാര്യമെടുത്താല്‍ x86 എന്ന് അവര്‍ പറയുന്നെങ്കില്‍ നിങ്ങളുടെ കയ്യിലുള്ളത് ഒരു 32 ബിറ്റ് പ്രൊസസറാണ്(അഥവാ 32 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാത്രം പ്രവര്‍ത്തിപ്പിക്കാം). എന്നാല്‍ x64 എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായും ഒരു 64 ബിറ്റ് പ്രൊസസര്‍ അല്ല. അതിനെ EMT -64 എന്നാണ് ഇന്‍റല്‍ വിളിക്കുന്നത് (ഇവക്ക് 32 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെെയും 64 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെെ എമുലേഷറ്റ്ചെയ്തും പ്രവര്‍ത്തിപ്പിക്കാം) . എന്നാല്‍ യഥാര്‍ത്ഥ x64 ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ഉപയോഗിക്കുന്ന പ്രൊസസറുകളെ IA64 എന്നാണ് ഇന്‍റല്‍ വിശേഷിപ്പിക്കുന്നത്. അഥവാ അവരുടെ ഇറ്റാനിയം പ്രൊസസര്‍‌ ഫാമിലിയില്‍ ഉള്‍പ്പെട്ടവ. ഈ പ്രൊസസറുകള്‍ക്ക് ഒരു 32 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പ്രവര്‍ത്തിപ്പിക്കാനാവില്ല.

x64 ഇവിടെ ഒറ്റപ്പെട്ട് നില്‍ക്കുന്നത് കൊണ്ടും x16 ബിറ്റ് പ്രൊസസറുകള്‍ ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തത് കൊണ്ടും പൊതുവേ 32 ബിറ്റ് പ്രൊസസറുകളെ x86 എന്ന് വിളിക്കപ്പെടുന്നു.