എന്തുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടുന്നു?
നാം ബിസിനസ് ചെയ്യുന്നതില്‍ അടിസ്ഥാനപരമായി എന്തോ അപാകതയുണ്ട്! എന്തുകൊണ്ട് ഞാന്‍ ഇത്തരമൊരു ശക്തമായ നിരീക്ഷണം നടത്തുന്നു?
ഒന്നു ചുറ്റിലും കണ്ണോടിക്കൂ. ഭൂരിഭാഗം സംരംഭകരും പിടിച്ചുനില്‍ക്കാന്‍ വേണ്ടി തീവ്രപരിശ്രമത്തിലാണ്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിട്ടു പോലും അതിനനുസൃതമായ ഫലം കിട്ടാത്തതില്‍ അങ്ങേയറ്റം നിരാശരാണ് പലരും. എല്ലാവരും ഒരേ ലക്ഷ്യം നേടാന്‍ വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മാനേജര്‍മാര്‍ക്കിടയിലെ മത്സരവും പിരിമുറക്കവും പരിഹരിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല.
ബിസിനസുകളുടെ ഉയര്‍ന്ന പരാജയ നിരക്കാണ് അലട്ടുന്ന പ്രധാന ഘടകം. ഇത് സംബന്ധിച്ച് ഇന്ത്യയില്‍ കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. അതുകൊണ്ട് നമുക്ക് വികസിത രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കാം. അമേരിക്കയിലെ കാര്യമെടുത്താല്‍ 15 വര്‍ഷത്തിനുള്ളില്‍ 74 ശതമാനം ബിസിനസുകളും പരാജയപ്പെടുന്നു. യുഎസ്എ സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകളാണിത്. ഒന്നോര്‍ത്തു നോക്കണം; ലോകത്ത് ബിസിനസ് ചെയ്യാനാകുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ 14-ാം സ്ഥാനമാണ് അമേരിക്കയ്ക്കുള്ളത്. ഫോബ്‌സിന്റെ ‘Best Countries for Business’ പട്ടികയില്‍ 98-ാം സ്ഥാനമുള്ള ഇന്ത്യയില്‍ എന്തായാലും ഈ നിരക്ക് അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കൂടുതലായിരിക്കും എന്ന കാര്യം തീര്‍ച്ച.
ലാളിത്യം നഷ്ടമാകുന്നു
ബുദ്ധിയും വൈദഗ്ധ്യവുമുള്ള അങ്ങേയറ്റം പ്രചോദിതരായ സംരംഭകരും മാനേജര്‍മാരും ഉണ്ടായിട്ടും ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സങ്കേതങ്ങള്‍ ബിസിനസ് നടത്തിപ്പിനായി സ്വീകരിച്ചിട്ടും എന്തുകൊണ്ട് ബിസിനസുകള്‍ പരാജയത്തെ മുഖാമുഖം കാണുന്നു?
പ്രൊമോട്ടറുടെ സാമര്‍ത്ഥ്യമില്ലായ്മ, പരിചയക്കുറവ്, സര്‍ക്കാര്‍ നയങ്ങള്‍, നയവ്യതിയാനങ്ങള്‍, നയരാഹിത്യങ്ങള്‍ എന്നിങ്ങനെ പൊതുവെ മാനേജ്‌മെന്റ് വൃത്തങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ കൊണ്ടു മാത്രമാണ് ബിസിനസുകള്‍ പരാജയപ്പെടുന്നതെങ്കില്‍ ബിസിനസുകളുടെ വിജയശതമാനം ഇപ്പോഴുള്ളതിനേക്കാളും ഉയര്‍ന്നേനെ. അതായത്, വന്‍തോതില്‍ ബിസിനസ് തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന ഒരു പൊതുവായ ഘടകം ഉണ്ട്. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഈ പൊതുവായ ഘടകം നമ്മള്‍ ബിസിനസ് ചെയ്യുന്ന രീതിയുമായി നേരിട്ട് ബന്ധമുള്ളതാണ്.
ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാം. സ്വതവേ ബിസിനസുകളെല്ലാം ലളിതമാണ്; പക്ഷേ നാമതിനെ മാനേജ് ചെയ്ത് സങ്കീര്‍ണമാക്കുകയാണ്. എന്തുകൊണ്ടാണ് ഞാന്‍ ബിസിനസുകള്‍ ലളിതമാണെന്ന് പറയുന്നത്? കാരണം, ബിസിനസ് എന്നുവെച്ചാല്‍ പരസ്പര ബന്ധിതമായ ചില ഘടകങ്ങളും പ്രോസസുമാണ്. അതായത് മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനം നിശ്ചയിക്കുന്നത് ചില ഘടകങ്ങളാണ്. ചുരുക്കത്തില്‍ ചില പ്രതിബന്ധങ്ങളാണ് ഓര്‍ഗനൈസേഷന്റെ പ്രകടനത്തെ ബാധിക്കുന്നത്.
നാം എങ്ങനെയാണ് ലളിതമായ ഒരു കാര്യത്തെ സങ്കീര്‍ണമാക്കുന്നത്? ഓര്‍ഗനൈസേഷന്‍ വളരുമ്പോള്‍ ബിസിനസ് സങ്കീര്‍ണമായെന്നു പറയാം. കൂടുതല്‍ ആളുകള്‍, കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍, വിപണി കൂടുതല്‍ വിശാലം അങ്ങനെ പലതും. ഇങ്ങനെ ബിസിനസ് വിശാലമാകുമ്പോള്‍ അതിലെ സങ്കീര്‍ണത കുറയ്ക്കാനുള്ള മാര്‍ഗം ബിസിനസിനെ വിഭജിച്ച് നിയന്ത്രിക്കുന്നതാണെന്ന് ചിലര്‍ കരുതും. ഓരോ വിഭാഗവും ഓരോ മാനേജര്‍മാര്‍ക്ക് കീഴിലാക്കും. ഈ സംവിധാനം പിന്നെയും ഏറെ പ്രതികൂല സാഹചര്യങ്ങളിലേക്ക് നയിക്കും. അതെന്താണെന്ന് നോക്കാം.
ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തിനും ഓരോ പ്രൊഫഷണല്‍ മാനേജര്‍മാരാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ ഓര്‍ഗനൈസേഷനിലെ ഏതാണ്ടെല്ലാ വിഭാഗത്തിനും തുല്യമായ പ്രാധാന്യമാകും ലഭിക്കുക. ഒരിക്കലും ഒരു മാനേജറും തന്റെ ജോലി അപ്രധാനമാണെന്ന് ധരിക്കുകയും അരുത്. സംരംഭകനാണെങ്കില്‍, ഈ ഓരോ വിഭാഗത്തിനും ഒരേ പ്രാധാന്യം കല്‍പ്പിച്ചു കൊണ്ട് ഒരുപോലെ മാനേജ് ചെയ്യാന്‍ ശ്രമിക്കും. ഈ മനോഭാവം മാനേജര്‍മാരുടെ തലത്തില്‍ നിന്ന് അരിച്ചിറങ്ങി താഴെ തട്ടിലുള്ള സൂപ്പര്‍വൈസറി പോലുള്ള തലങ്ങളിലേക്ക് വരെ എത്തും.
കാണാതെ പോകുന്ന വസ്തുതകള്‍
അതുകൊണ്ട് എന്താണ് സംഭവിക്കുക? ഈ മനോഭാവം വളര്‍ന്നുകഴിഞ്ഞാല്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് എന്ത് വലിയ പ്രതിബന്ധമാണത് സൃഷ്ടിക്കുക?
അത് മനസിലാക്കാന്‍ ഒരു ഉദാഹരണം പറയാം. ചില ഓര്‍ഗനൈസേഷനുകളില്‍ ഉല്‍പ്പാദനമാകും ഏറ്റവും വലിയ പ്രതിബന്ധം. അതില്‍ തന്നെ ഒരു പ്രത്യേക മെഷീനിന്റെ ഉല്‍പ്പാദനക്ഷമതയായിരിക്കും ഏറ്റവും സുപ്രധാനമായ കുപ്പിക്കഴുത്ത്. നാം പൊതുവേ എന്താണ് ചെയ്യുക? ഫാക്റ്ററിയിലെ എല്ലാ മെഷീനിനെയും പോലെ ഇതിനെയും പരിഗണിക്കും. അതായത് മറ്റ് മെഷീനുകള്‍ക്കുള്ളതുപോലെ ലഞ്ച് ബ്രേക്കും ടീ ബ്രേക്കുമെല്ലാം ഇതിനും കാണും. ഈ ഒരൊറ്റ മെഷീനിന്റെ ഔട്ട്പുട്ടിനെ ആശ്രയിച്ചിരിക്കുന്നു മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനം എന്ന വസ്തുത മാനേജ്‌മെന്റ് ഇവിടെ കാണാതെ പോകുന്നു. ഈ ഒരു മെഷീനിന്റെ ലഞ്ച്/ടീ ബ്രേക്കുകള്‍ ഒഴിവാക്കിയാല്‍ വില്‍പ്പന 15 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. അത് നിങ്ങളുടെ ലാഭം ഇരട്ടിയാക്കുകയും ചെയ്‌തേക്കും!
ഇതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ബിസിനസുകള്‍ സ്വതവേ ലളിതമാണ്. ചില ഘടകങ്ങളാണ് മൊത്തം ഓര്‍ഗനൈസേഷന്റെ പ്രകടനത്തെ സ്വാധീനിക്കുന്നത്. നമ്മുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമായി നില്‍ക്കുന്ന ഘടകത്തിന് പര്യാപ്തമായ ഊന്നലാണ് നല്‍കുന്നതെങ്കില്‍ അത്ഭുതകരമായ, അതായത് ഇരട്ടി ലാഭം നേടാനുതകുന്ന ഫലം നമുക്ക് ലഭിക്കും. ഒരു ബിസിനസ് വിജയകരമായി മുന്നോട്ടു നയിക്കാന്‍ അതിലെ എല്ലാ വിഭാഗത്തെയും ഒരേ പ്രാധാന്യത്തോടെ സമീപിക്കേണ്ട കാര്യമില്ല. ഓരോ ബിസിനസിലും ഓരോ നിര്‍ണായക ഘടകമുണ്ടാകും. ഇത് വ്യത്യസ്ത ബിസിനസുകള്‍ക്ക് വ്യത്യസ്തമായിരിക്കും. കാലത്തിനനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ നിര്‍ണായക ഘടകത്തെ അത്രയും പ്രാധാന്യമില്ലാത്തവയില്‍ നിന്ന് വ്യത്യസ്തമായി പരിഗണിക്കുകയാണ് വേണ്ടത്. ബിസിനസ് വിജയം ഉറപ്പാക്കാന്‍ ഓര്‍ഗനൈസേഷനിലെ എല്ലാവരും ഇക്കാര്യം മനസിലാക്കിയിരിക്കുകയും വേണം.
ഇനി മറ്റൊരു നെഗറ്റീവ് ഫലത്തെ കുറിച്ച് വിശദീകരിക്കാം. ഓര്‍ഗനൈസേഷനിലെ ഓരോ വിഭാഗത്തെയും വിഭജിച്ച് അതത് മാനേജര്‍മാര്‍ക്ക് കീഴിലാക്കുമ്പോള്‍ അവരെടുക്കുന്ന ചില തെറ്റായ തീരുമാനങ്ങള്‍ എങ്ങനെ ബിസിനസിന് പ്രതികൂലമാകുന്നുവെന്ന് ഇതിലൂടെ തെളിയിക്കാം.
ഒറ്റപ്പെട്ട തുരുത്തുകള്‍!
ഓരോ വിഭാഗവും ഓരോ മാനേജര്‍മാരുടെ കീഴിലാകുമ്പോള്‍ പൊതുവായ ഒരു ലക്ഷ്യം നേടിയെടുക്കാന്‍ ഭാഗികമായ സ്വാതന്ത്ര്യത്തോടെ മാനേജര്‍മാര്‍ പ്രവര്‍ത്തിക്കും. ഓരോ വിഭാഗവും ഓരോ കോസ്റ്റ് സെന്റര്‍ കൂടിയാകുമ്പോള്‍ ഇവയോരോന്നിന്റെയും കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് മാനേജ് ചെയ്യുന്നതിന് ഏറ്റവും നല്ല വഴിയെന്ന് ധരിക്കും.
ഇങ്ങനെ ഓരോ വകുപ്പിന്റെയും കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുമ്പോഴുണ്ടാകുന്ന അപകടമെന്താണെന്ന് നോക്കാം. പര്‍ച്ചേസ് മാനേജരോട് അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കും. ഇദ്ദേഹം എന്തു ചെയ്യും? കമ്പനി വാങ്ങുന്ന അസംസ്‌കൃത വസ്തുവിന്റെ ചെലവ് ചുരുക്കാന്‍ തീരുമാനിക്കും. നിലവിലുള്ള സപ്ലയറില്‍ നിന്ന് വാങ്ങുന്നത് നിര്‍ത്തി വില കുറഞ്ഞ മറ്റൊരു സപ്ലയറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങും. ഈ വകയില്‍ കമ്പനിയുടെ മെറ്റീരിയല്‍ കോസ്റ്റില്‍ 60 ലക്ഷം രൂപ തനിക്ക് ലാഭിക്കാനായെന്നും അവകാശപ്പെടും.
എന്നാല്‍ മറ്റൊരിടത്ത് പ്രശ്‌നം തലപൊക്കിയിട്ടുണ്ടാകും. കുറഞ്ഞ നിരക്കില്‍ സപ്ലയര്‍ നല്‍കിയ അസംസ്‌കൃത വസ്തുവിന് ഗുണമേന്മ കുറവായതിനാല്‍ പ്രൊഡക്ഷനില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രതിമാസം ഇതിലൂടെ 60 ലക്ഷം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നഷ്ടമാകുന്നുണ്ടാകും. അതായത് പ്രതിവര്‍ഷം 60 ലക്ഷം രൂപ ലാഭിക്കാനെടുത്ത ഒരു തീരുമാനം ഓര്‍ഗനൈസേഷന്റെ പ്രതിമാസ പ്രകടനത്തെ തന്നെ കുഴപ്പത്തിലാക്കും.
ഇത് തെറ്റായ ഒരു തീരുമാനമായിരിക്കും എന്നു മാത്രമല്ല ഇതിന് ശേഷം പര്‍ച്ചേസ്, പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധവും മോശമാകും. ഒരു വിഭാഗം അതിന്റെ കാര്യക്ഷമത കൂട്ടുവാന്‍ ചെയ്ത കാര്യം എങ്ങനെയാണ് മറ്റൊന്നിന് പ്രശ്‌നമായതെന്ന് ഇതില്‍ നിന്ന് വ്യക്തമായല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ മിക്കവാറും നെഗറ്റീവ് റിസള്‍ട്ടേ ഉണ്ടാകാറുള്ളൂ. മിക്ക ഓര്‍ഗനൈസേഷനിലും മാനേജര്‍മാര്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവരുടെ പ്രവൃത്തികള്‍ മറ്റ് വിഭാഗങ്ങളില്‍ സൃഷ്ടിക്കുന്ന അനന്തരഫലത്തെ കുറിച്ച് ബോധവാന്മാരായിരിക്കുകയുമില്ല. തീരുമാനങ്ങള്‍ നടപ്പാക്കും മുമ്പ് ഇക്കാര്യങ്ങള്‍ ചിന്തിക്കുക പോലും ചെയ്യില്ലെന്നതാണ് ഏറ്റവും കഷ്ടം.
മൂന്നാമത്തെ നെഗറ്റീവ് ഫലം എന്താണെന്ന് നോക്കാം. വ്യത്യസ്ത മാനേജര്‍മാര്‍ വിഭിന്നങ്ങളായ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തന്ത്രങ്ങളുമായി രംഗത്ത് വരും. വിഭവങ്ങളുടെ അപര്യാപ്തതയാണ് തന്റെ പദ്ധതി പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്താത്തതിന് കാരണമെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേരും. ഇത് അനാവശ്യമായ മത്സരത്തിനും പിരിമുറുക്കത്തിനും ബന്ധങ്ങള്‍ മോശമാകുന്നതിനും കാരണമാകും. ഇനി ഇത്തരമൊരു പദ്ധതി വിജയകരമായി ആ മാനേജര്‍ നടപ്പാക്കിയാല്‍ പോലും മറ്റ് ചില വിഭാഗങ്ങളുടെ പിടിപ്പുകേട് അതിന്റെ പൂര്‍ണ ഫലത്തെ നിഷ്പ്രഭമാക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നും. അശ്രാന്തപരിശ്രമം നടത്തിയിട്ടും ഓര്‍ഗനൈസേഷനില്‍ മികച്ച ഫലം കിട്ടാതിരിക്കാന്‍ ഇത് ഇടയാക്കും.
പിഴവ് കണ്ടെണ്ടത്തുക
അതായത് ഓര്‍ഗനൈസേഷന്റെ മൊത്തം പ്രവര്‍ത്തനത്തിന് വിഘാതമായി നില്‍ക്കുന്ന സുപ്രധാന ഘടകത്തിന് ഊന്നല്‍ നല്‍കാന്‍ ശ്രമിക്കാതെ തെറ്റായ തീരുമാനങ്ങളെടുക്കാനും അതിലൂടെ പ്രവര്‍ത്തനം മോശമാകാനും മാത്രമേ ഇത്തരം വിഭജിച്ചുള്ള പ്രവര്‍ത്തന രീതി സഹായകരമാകൂ.
സമയം കാര്യക്ഷമമായി വിനിയോഗിക്കുക എന്നതു തന്നെയാണ് ബിസിനസിലെ സുപ്രധാനമായ മറ്റൊരു ഘടകം. ബിസിനസ് കാലാവസ്ഥ അനുദിനം ബുദ്ധിമുട്ടേറി വരികയാണ്. വിപണിയിലെ അസ്ഥിരത, കൂടുതല്‍ തുറന്ന വിപണി, ഉല്‍പ്പന്നത്തിന്റെ ആയുസ് കുറയുന്നത് എന്നതൊക്കെ ഇതിന് കാരണമാകുന്നുണ്ട്. നമ്മുടെ ബിസിനസ് നടത്തിപ്പില്‍ എവിടെയാണ് പിഴവെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, അത് തിരുത്താന്‍ പറ്റിയില്ലെങ്കില്‍ ബിസിനസിന്റെ പരാജയ സാധ്യത തീര്‍ച്ചയായും ഉയരും.