മൊബൈല്‍ ഫോണ്‍ കോണ്ടാക്റ്റ്സുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍

നമ്മുടെ മൊബൈല്‍ ഫോണ്‍ കോണ്ടാക്റ്റ്സുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഉള്ള ഒരു വഴിയാണ് ഇത്.

ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ നല്‍കുന്ന ഒരു ക്ലൗഡ് ബേസ്ഡ് സൗജന്യ സേവനമാണ് ഗൂഗിള്‍ കോണ്ടാക്റ്റ്സ്. സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളില്‍ കൂടുതലും ആന്‍ഡ്രോയി‍ഡ് യൂസര്‍സിന് വളരെ ഉപകാരപ്രദമായ സേവനങ്ങളില്‍ ഒന്നാണ് ഇത്.

നാം ഫോണില്‍ ശേഖരിച്ച് വെക്കുന്ന കോണ്ടാക്റ്റുകള്‍, ഫോണ്‍ നഷ്ടപ്പെട്ടാലോ, റീസെറ്റ് ആയി പോയാലോ പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ കഴിയും ഈ സേവനം കൊണ്ട്.

ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ നാം ആഡ് ചെയ്യുന്ന സ്വീകര്‍ത്താക്കളുടെ ഇമെയില്‍ ഐടി ജിമെയ്ല്‍ സൂക്ഷിച്ച് വെക്കാറുണ്ട്. അഥവാ പിന്നീട് മെയില്‍ ഐഡി മറന്ന്പോയാലും മുന്‍പ് അയച്ച മെയില്‍ സെന്‍റ് ഐറ്റംസില്‍ നിന്ന് നീക്കം ചെയ്താലും അത് ഗൂഗിളിന്‍റെ കോണ്ടാക്റ്റ് സര്‍വീസിലേക്ക് ആഡ് ചെയ്യപ്പെടും. അത് കൊണ്ടാണ് നാം റെസിപ്പിയന്‍റ് മെയില്‍ ഐടി ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അവ ഫില്‍ ചെയ്യപ്പെടുന്നത്.

ഇത് പോലെ തന്നെ ആന്‍ഡ്രോയിഡിലും ഈ സേവനം മൊബൈല്‍ നമ്പരുകള്‍ സേവ് ചെയ്ത് കൊണ്ട് ഉപയോഗപ്പെടുത്താം. അതിനായി നിങ്ങളുടെ ഫോണില്‍ ഗൂഗില്‍ സിംക് എനേബിള്‍ ചെയ്യണം. അതിനായി ആദ്യം സെറ്റിംഗ്സില്‍ പോയി അക്കൗണ്ട്സ് ആന്‍റ് സിംക് സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നിട്ട് വിവിധ സിംക് ഓപ്ഷനില്‍ കോണ്ടാക്റ്റ്സ് സിംക് എനേബിള്‍ ആണോ എന്ന് ഉറപ്പ് വരുത്തുക.

എങ്കില്‍ നിങ്ങളുടെ കോണ്ടാക്റ്റ്സുകള്‍ ഗൂഗിള്‍ സേവ് ചെയ്യപ്പെടുന്നുണ്ട്. അവ കാണുവാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി.
https://www.google.com/contacts

അവിടെ നിങ്ങളുടെ എല്ലാ കോണ്ടാക്റ്റ്സും കാണാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ ഫോണിലെ ആ കോണ്ടാക്റ്റ് ഗൂഗിളിലേക്ക് ആഡ് ചെയ്യപ്പെട്ടിട്ടില്ല. അവയെല്ലാം കൂടി സിംക് ചെയ്യാനായി ഫോണിലെ കോണ്ടാക്ക്റ്റ്സ് ലിസ്റ്റില്‍ പോയി ഓപ്ഷന്‍ മെനു എടുക്കുക. എന്നിട്ട് മെര്‍ജ് ആള്‍ കോണ്ടാക്റ്റ്സ് വിത് ഗൂഗിള്‍ എന്ന ഓപ്ഷന്‍ നല്‍കിയാല്‍ കുറച്ച് നേരത്തിനുള്ളില്‍ അവയെല്ലാം ഗൂഗിള്‍ സേവ് ചെയ്യും.

ഇങ്ങനെ സേവ് ‍ചെയ്യപ്പെടുന്ന കോണ്ടാക്റ്റുകള്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ട് പുതിയ ഒന്ന് വാങ്ങിയാലും ഫോണിലെ ‍ഡേറ്റ റീസെറ്റ് ആയാലും സിംക് ആയ ഗൂഗിള്‍ അക്കൗണ്ട് എപ്പോള്‍ നിങ്ങള്‍ ഫോണിലേക്ക് ആഡ് ചെയ്യുന്നുവോ, അല്‍പസമയത്തിനുള്ളില്‍ ആ പഴയ കോണ്ടാക്റ്റുകള്‍ നിങ്ങളുടെ ഫോണിലേക്ക് സിംക് ചെയ്യപ്പെടും.

ഈ ടിപ്പ് ആന്‍ഡ്രോയിഡ് യൂസര്‍സിനായുള്ളതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
https://support.google.com/mail/answer/2753077

ബ്ലാക്ക്ബെറി ഉപയോക്താക്കള്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
https://support.google.com/a/users/answer/4574657

സംശയങ്ങള്‍ കമന്‍റായി പോസ്റ്റിക്കോളു…
ഫോട്ടോ: നമ്മുടെ മൊബൈല്‍ ഫോണ്‍ കോണ്ടാക്റ്റ്സുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഉള്ള ഒരു വഴിയാണ് ഇത്.