പൊലീസ് വിവരങ്ങള്‍ ലഭിക്കാനും അടിയന്തര സഹായത്തിനുമായി ഇനി മൊബൈല്‍ ഫോണിലും സംവിധാനം


കേരള പൊലീസിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി പുതിയ നാല് മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍വന്നു. രക്ഷ, സിറ്റിസണ്‍ സേഫ്റ്റി, ട്രാഫിക് ഗുരു, നോ യുവര്‍ ജുറിസ്ഡിക്ഷന്‍ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ജനസഹായത്തിനായുള്ളത്. ആന്‍ഡ്രോയിഡ്/ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍വഴിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഈ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ച്‌ മെച്ചപ്പെടുത്തി അന്തിമരൂപത്തില്‍ പുറത്തിറക്കും. ഒക്ടോബര്‍ മൂന്നുവരെ നിര്‍ദേശങ്ങള്‍ അയയ്ക്കാം: aig2phq.pol@kerala.gov.in, info.pol@kerala.gov.in, sppcc.pol@kerala.gov.in, sapcc.pol@kerala.gov.in

ആപ്പ് ഡൗൺലോഡ് ലിങ്ക്

https://play.google.com/store/apps/details?id=org.keralapolice.raksha