കെമിക്കൽ എൻജിനീയറിങ്


നമ്മുടെ നിത്യജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒട്ടേറെ ഉത്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ശാഖയായതിനാൽ അവസരങ്ങൾ ഒരിക്കലും കുറയാത്ത മേഖലകൂടിയാണിത്.ഓയിൽ ആൻഡ് ഗ്യാസ് ,മരുന്ന് നിർമ്മാണം ,ഊർജം ,ജലസംസ്കരണം ,ഭക്ഷണപാനീയ നിർമ്മണ മേഖല പ്ലാസ്റ്റിക് സൗന്ദര്യവർധക വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ വ്യവസായ ശാലകളിൽ അവസരങ്ങൾ ലഭിക്കും.

കെമിക്കൽ എൻജിനീയറിങ് എന്നത് ഫിസിക്കൽ സയൻസസ് (ഫിസിക്സ്, കെമിസ്ട്രി), ലൈഫ് സയൻസസ് (മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി), അപ്ലൈഡ് മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നതിനും, പരിവർത്തനത്തിനും, ഗതാഗതത്തിനും, ഉചിതമായ രാസവസ്തുക്കളിലേക്കും വസ്തുക്കൾക്കും ഊർജ്ജത്തിനും ഉപയോഗിക്കാവുന്ന ഒരു ശാഖയാണ്. രാസവസ്തുക്കൾ, അസംസ്കൃത വസ്തുക്കൾ, ജീവനുള്ള കോശങ്ങൾ, സൂക്ഷ്മജീവികൾ, ഊർജ്ജം എന്നിവ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പഠനമാണ് നടക്കുന്നത്

മാറ്റീരിയാൽ മൈനിങ് എഞ്ചിനീയറിങ്,മോളിക്യൂലർ എഞ്ചിനീയറിങ്,പ്രോസസ് എഞ്ചിനീയറിങ്,ബയോ മോളിക്യൂലർ എഞ്ചിനീയറിങ്,തുടങ്ങിയവയെല്ലാം കെമിക്കൽ എഞ്ചിനീയറിങിന്റെ ഉപശാഖകളാണ് വാൻ വ്യവസായ നഗരങ്ങളിൽ കെമിക്കൽ എഞ്ചിനീയറിങ് പഠിക്കുന്നത് ഉചിത മായിരിക്കും വേഗത്തിൽ ജോലി ലഭിക്കുന്നതിനും നല്ലൊരു കരിയർ ഉണ്ടാകുന്നതിനും ഇത് ഉപകരിക്കും.