പച്ചരി പാൽ പായസം


ഇന്ന് നമുക്ക്‌ പച്ചരി ഉപയോഗിച്ച്‌ പുതിയ രുചിയിൽ പച്ചരി പാൽ പായസം തയ്യാറാക്കിയാലൊ ..?

ചേരുവകൾ

 

പച്ചരി – അര കപ്പ്

പാൽ – 1 ലിറ്റർ

പഞ്ചസാര – 10 ടീസ്പൂൺ

ഏലക്കായ. – 3 എണ്ണം ചതച്ചത്

ഉപ്പ് – കാൽ ടീസ്പൂൺ

അണ്ടി പരിപ്പ് – ആവശ്യത്തിന്‌

മുന്തിരി – ആവശ്യത്തിന്‌

നെയ്യ് – 1 ടീസ്പൂൺ

 

തയ്യാറാകുന്ന വിധം

 

പച്ചരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഒന്ന് പൊടിച്ചെടുക്കുക.

ശേഷം ഒരുകുക്കറിൽ പൊടിച്ച പച്ചരിയും ,പാലും പഞ്ചസാര ,ഏലക്കായ ഉപ്പ് എന്നിവയും ഇട്ടുകൊടുത്തു നന്നായി ഇളക്കി യോചിപ്പിക്കുക

കുക്കറിൽ വെച്ച് വേവിക്കുക. 2 വിസിൽ അടിച്ച ശേഷം തുറന്നു നന്നായി ഇളക്കി എടുക്കുക,

ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പ് മുന്തിരി വറുത്തെടുത്ത ശേഷം ഇതും പായസത്തിൽ ചേർത്തു കൊടുക്കാം

എളുപ്പത്തിൽ മധുരമൂറും പായസം തയ്യാർ.