UAE വിസ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കാൻ


യു.എ.ഇ തൊഴിൽ വിസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ല പോലീസ് ഓഫീസിൽ നടപടികൾ വേഗത്തിലാക്കുന്നതിന് എക്സ്പ്രസ് കൌണ്ടർ ആരംഭിച്ചു.

ജില്ലയിൽ നിന്നും യു.എ.ഇ യിലേക്ക് തൊഴിൽ തേടി പോകുന്ന നിരവധി ആളുകളാണ് ദിനം തോറും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യവുമായി ജില്ലാ പോലീസ് ഓഫീസിൽ എത്തുന്നത്.

നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി അപേക്ഷകർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

1) അപേക്ഷകർക്ക് എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10.00 മണിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

2) അപേക്ഷകൾ സ്വീകരിക്കുന്നതിനും, രേഖകൾ ഒത്തു നോക്കുന്നതിനുമായി ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
“”””””””””””””””””””””””””””””””””””

1) അപേക്ഷകന് ജോലി ലഭിച്ചതായി തെളിയിക്കുന്ന വിസാ പകർപ്പ്, അല്ലെങ്കിൽ ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഓഫർ ലെറ്റർ, അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യം വ്യക്തമാക്കുന്ന രേഖകളുടെ ഒറിജിനൽ അല്ലെങ്കിൽ ഇ-മെയിൽ പകർപ്പ്.

2) തിരിച്ചറിയൽ രേഖകൾ.

a) SSLC Book (നിർബന്ധം)
b) Passport
c) Ration Card
d) Election ID Card
e) Aadhar
(b മുതൽ e വരെയുള്ളവയിൽ ഏതെങ്കിലും രണ്ടെണ്ണം നിർബന്ധം)

SSLC Book ഇല്ലാത്ത സാഹചര്യത്തിൽ മാത്രം സ്കൂൾ രജിസ്റ്ററിന്റെ Extract അല്ലെങ്കിൽ Birth Certificate.

3)അപേക്ഷ ഫീസ് ആയിരം രൂപ.

4) അപേക്ഷ ഫോറം ( ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം)

http://www.mallutech.com/wp-content/uploads/2018/02/Police-clearance-certificate-for-uae-visa-Kerala-Police.pdf

5)ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർഫോട്ടോ- നാല് എണ്ണം.

മറ്റ് നിബന്ധനകൾ:

1) അപേക്ഷകർ റൂറൽ ജില്ലാ പോലീസ് പരിധിയിലെ സ്ഥിരതാമസക്കാരനായിരിക്കണം.

2) അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ വഴിയോ, സഹോദരങ്ങൾ വഴിയോ അടുത്ത രക്തബന്ധുക്കൾ മുഖേനെയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

3) അപേക്ഷകൻ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായെന്നും സൽസ്വഭാവിയായി ജീവിക്കുന്നയാളാണെന്നും ബോധ്യപ്പെടാൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ജില്ലാ പോലീസ് മേധാവിയുടെ ഒപ്പോടുകൂടി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

4) കേരള സംസ്ഥാന സർക്കാറിന്റെ സേവനാവകാശ നിയമത്തിൽ നിഷ്കർഷിച്ച പ്രകാരം പരമാവധി വേഗത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.