എസ് എസ് എല്‍ സി ബുക്ക്‌ നഷ്ടപെട്ടാല്‍ എന്തു ചെയ്യും ?

1 12 Textbook Kerala


എസ്   എസ്   എല്‍ സി ബുക്ക്‌ നഷ്ടപെട്ടാല്‍ / കേടുപാട് സംഭവിച്ചു ഉപയോഗ ശൂന്യ മയി പോകുകയോ ചെയ്യുമ്പോള്‍, ജനന തിയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖ ആയതിനാല്‍ എസ് എസ് എല്‍ സി ബൂകിണ് നമ്മുടെ ജീവിതത്തില്‍ ഏറെ പ്രധാന്യമാനുള്ളത്.

നഷ്ടപെടുന്ന സഹാജര്യത്തില്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരത്തുള്ള പരീക്ഷ ഭവനില്‍ സമര്പിച്ചാല്‍ സെര്‍തിഫികടിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ലഭിക്കും.  ഇതിനു വ്യവസ്ഥപ്രകാരമുള്ള ഫീസ്‌ ഒടുക്കെണ്ടാതുണ്ട്.

അപേക്ഷകന്റെ പേര്, പൂര്‍ണ മേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, രക്ഷകര്തവിന്റെ പേര്, ജനതിയ്യതി, പരീക്ഷ സംബന്ധമായ വിഷയങ്ങള്‍ (രേജിസ്റെര്‍ നമ്പര്‍, വര്‍ഷവും, മാസവും, പരീക്ഷ കേന്ദ്രം) ഡ്യൂപ്ലിക്കേറ്റ്‌ സെര്‍തിഫികടിനു അപേക്ഷികാനുള്ള സാഹചര്യം അസ്സല്‍ സര്‍ട്ടിഫിക്കറ്റ് രാധാകിയതനെങ്കില്‍ അതിന്റെ ഓര്‍ഡര്‍ നമ്പറും, തിയ്യ്തിയിയം, ഫീസ്‌ ഒടുക്കുന്നത് സംബന്ധിച്ച വിശദ വിവരം, തുടങ്ങിയവയാണ് അപേക്ഷയില്‍ രേഖപെടുതെണ്ടത്.

ഡ്യൂപ്ലിക്കേറ്റ്‌ സര്‍ട്ടിഫിക്കറ്റ് ലഭികാനുള്ള ഫീസ്‌ 200 രൂപ യാണ്. എന്നാല്‍ മൂനാമത്തെ തവണ അപേക്ഷ നല്‍കേണ്ടി വന്നാല്‍ 500 രൂപ അടക്കണം. സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ 0202 -01 -102 -92 അദര്‍ രെകെഇപ്ട്സ എന്നാ അക്കൗണ്ട്‌ ഹീടില്‍ ചാലന്‍ എടുത്തു ഫീസ്‌ ഒടുക്കാം.

സംസ്ഥാനത്തിന് പുറത്തുള്ളവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട്‌ നമ്പര്‍ 077 ബി (സി) ഐ എസ് എസ് കേരള എന്നാ പേരില്‍ ചാലന്‍ എടുക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചു കിട്ടാത്ത വിധത്തില്‍ നഷ്ടപെട്ടിട്ടുന്ടെങ്കില്‍ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രട്ടിന്റെ കോടതിമുദ്ര പതിച്ച സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹജരക്കെണ്ടിവരും. വിദേശത്ത് വച്ചാണ് നഷ്ടപെട്ടതെങ്കില്‍ ഇന്ത്യന്‍ എമ്ബസ്സ്യ്യുടെ ജുഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രമാണ്‌ നല്‍കേണ്ടതു.

അസ്സല്‍ സെര്‍തിഫികടിനു കേടുപാടുകള്‍ സംബവിച്ചതനെങ്കില്‍ അപേക്ഷകന്‍ അതുകൂടി സമര്‍പിക്കണം. പബ്ലിക്‌ രേലഷന്‍സ് വകുപ്പ് (പി ആര്‍ ഡി ) അംഗീകരിച്ച ഏതെങ്കിലും ദിനപത്രത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപെട്ട വിവരം കാണിച്ചു പ്രഷിധപെടുത്തിയ പരസ്യവും അപേക്ഷയോടൊപ്പം ഉള്പെടുതെണ്ടാതുണ്ട്.

പത്രപരസ്യതിന്റെയും, അപേക്ഷ ഫോരതിന്റെയും, മാതൃക, www.educationkerala.gov.in എന്നാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സെക്രട്ടറി, ബോര്‍ഡ്‌ ഓഫ് പബ്ലിക്‌ എക്സമിനഷന്‍സ് , പരീക്ഷ ഭവന്‍, തൃവണ്ട്രും -14എന്നാ വിലാസത്തിലാണ് അപേക്ഷ സ്മര്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *