ഗാലക്‌സി നോട്ട് 7 വിമാനങ്ങളില്‍ ബാഗേജിലോ കൈയ്യിലോ കൊണ്ടുപോകാന്‍ അനുവദിക്കില്ല.


ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് വിപണികളില്‍ നിന്ന് മടക്കി വിളിച്ച സാംസംഗ് ഗാലക്‌സി നോട്ട് 7 വിമാനങ്ങളില്‍ ബാഗേജിലോ കൈയ്യിലോ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

സുരക്ഷാ കാരണങ്ങളാലാണ് ഈ മോഡലിന് വിലക്കെന്ന് വിമാനക്കമ്പനികള്‍ തങ്ങളുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട.

വിമാനക്കമ്പനികള്‍ വ്യക്തിപരമായി നിരോധനം ഇറക്കിയിട്ടുണ്ടെങ്കിലു ഇന്ത്യ ഉള്‍പ്പെടെ മൂന്നു രാജ്യങ്ങളിലെ വ്യോമായാന അഥോറിറ്റികളും നിരോധനമായി രംഗത്ത് എത്തിയിട്ടുണ്ട്. യുഎഇയിലെ ഇത്തിഹാദ്,. ഫ്‌ളൈ ദുബായി എന്നീ വിനമാക്കമ്പനികളും സാംസംഗ് ഗാലക്‌സി നോട്ട് 7 വിലക്ക് ഏര്‍പ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട. അമേരിക്കയും ജ്പ്പാനും സാംസംഗ് ഗാലക്‌സി നോട്ട് 7 ന് വിലക്ക് നേരത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ഓണ്‍ ചെയ്യുന്നതിനും ചാര്‍ജ് ചെയ്യുന്നതിനുമാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ വിലക്കിയിരിക്കുന്നത്.

ഈ ഫോണ്‍ കൈയ്യിലുള്ളവര്‍ വിലപ്‌ന കേന്ദ്രങ്ങളില്‍ മടക്കി നല്‍കി പകരം ഫോണ്‍ വാങ്ങാന്‍ കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്. മറ്റൊരു സാംസംഗ് മോഡലുമായി ഏക്‌സേഞ്ചാണ് ഒരുക്കിയിട്ടുള്ളത്.