പോകിമാന് ഗെയിമിന് അഞ്ച് ഗിന്നസ് റെക്കോര്‍ഡുകള്‍


പൊകിമോന്‍ ഗോ എന്ന അപ്ലിക്കേഷന് ഗിന്നസ് ബുക്കില്‍ pokemon-go-logoഅഞ്ചു റെക്കോര്‍ഡുകള്‍. ഇറങ്ങി ഒരു മാസത്തിനുള്ളില്‍ ഗ്ലോബല്‍ ഹിറ്റായ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആപ് പ്രായഭേദമന്യെ ഏവരെയും ഭ്രാന്തമായ ആവേശത്തിലാക്കിയിരിക്കുകയാണ്.

ജൂലൈയില്‍ ഇറങ്ങിയ ശേഷമുള്ള ഡാറ്റകള്‍ കണക്കിലെടുത്ത് അഞ്ചു അവിശ്വസനീയ റെക്കോര്‍ഡുകളാണ് ഗിന്നസ് ബുക്ക് പോകിമാന് നല്‍കിയിരിക്കുന്നത്.

  • ഇറങ്ങി ആദ്യ മാസത്തിനുള്ളില്‍ ഏറ്റവും കുടുതല്‍ ഗ്രോസ് റവന്യു നേടിയതാണ് പോകിമാന് ലഭിച്ച ആദ്യ റെക്കോര്‍ഡ് 206 ദശലക്ഷം യുഎസ് ഡോളറാണ് ആദ്യ മാസം നേടിയത്.
  • ഒരു മാസത്തിനുള്ളില്‍ ഏറ്റവും കുടുതല്‍ ഡൗണ്‍ലൗഡ് ചെയ്യപ്പെട്ട ഗെയിം എന്ന റെക്കോര്‍ഡ്, ഏറ്റവും അധികം രാജ്യങ്ങളില്‍ മികച്ച ആപ് എന്ന റേറ്റിംഗുമായി മുന്നില്‍ നിന്നതിന്.
  • ഏഴുപതു രാജ്യങ്ങളിലാണ് പോകിമോന് ഈ ബഹുമതി ലഭിച്ചത്.
  • ഏറ്റവും കുടുതല്‍ രാജ്യങ്ങളില്‍ കുടുതല്‍ വരുമാനം ആദ്യ മാസത്തിനുള്ളില്‍ നേടി കൊടുത്ത ആപ്,
  • ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നേടിയ ആപ് എന്ന റെക്കോര്‍ഡും പോകിമോന് സ്വന്തമാക്കിയിട്ടുണ്ട്യ