റിലയൻസ് ജിയോഹോട്ട്സ്പോട്ട് ‘ജിയോഫൈ 2’


റിലയന്‍സിന്റെ പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്സ്പോട്ടായ ‘ജിയോഫൈ 2’ വിപണിയിലെത്തി. ഒരേസമയം 30 ഗാഡ്റ്റുകള്‍ വൈഫൈയില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായെങ്കിലും റിലയന്‍സ് ജിയോ 4ജി നെറ്റ്വര്‍ക്ക് ഇതുവരെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലായി ജിയോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണിപ്പോൾ.

ജിയോ സിം എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനവും റിലയന്‍സ് നല്‍കുന്നു.
റിലയന്‍സിന്റെ ഓഫർ നൽകിയിലുള്ള ഈ ‘പരീക്ഷണം’ അല്പം കൂടുന്നുവെന്ന് മറ്റ് കമ്പനികള്‍ പരാതി പറഞ്ഞുതുടങ്ങിയിട്ടുമുണ്ടെന്നാണ് മാർ‍ക്കറ്റ് ടോക്ക്.

പരന്നൊരു ചെറുകല്ലിനോട് കാഴ്ചയില്‍ സാമ്യമുള്ള Jio-speed-on-JioFi-vs-Jio-on-LYFചെറുഗാഡ്ജറ്റാണ് ജിയോഫൈ 2. സൗജന്യ ജിയോ സിം കാര്‍ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ്, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ പ്രവേശനം എന്നിവയാണ് ജിയോഫൈ 2നൊപ്പം ലഭിക്കുന്ന ഓഫറുകള്‍.
ജീന്‍സിന്റെ പോക്കറ്റില്‍ കൊള്ളാവുന്നയത്രയും ചെറുതാണ് ജിയോഫൈ 2. പൂര്‍ണമായും പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ജിയോഫൈ 2ന്റെ പുറകില്‍ ഊരിയെടുക്കാവുന്ന വിധത്തിലുളള ബാക്ക് കവറുണ്ട്. ഉള്ളില്‍ സിം സ്ലോട്ട്, 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, 2,300 എംഎഎച്ച് ബാറ്ററി, ചാര്‍ജ് ചെയ്യാനുള്ള മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണുള്ളത്.

Jio-speed-on-JioFi-vs-Jio-on-LYFമുന്‍വശത്ത് നാല് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍-നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി, മൊബൈല്‍ ഡാറ്റ, വൈഫൈ കണക്ടിവിറ്റി, ഡബ്ല്യു.പി.എസ്. (വൈഫൈ പ്രൊട്ടക്റ്റഡ് സെറ്റ് അപ്പ്) എന്നിവയുടെ പ്രവര്‍ത്തനം സൂചിപ്പിച്ച്-തെളിഞ്ഞുകത്തും. ഗാഡ്ജറ്റിന്റെ ചാര്‍ജ് കാണിക്കുന്നതിനായി മൂന്ന് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ വേറെയുമുണ്ട്.
മുന്‍ഭാഗത്തും ഇടതുവശത്തുമായി രണ്ട് ബട്ടനുകള്‍ മാത്രമേ ജിയോഫൈ 2ലുളളൂ. മുമ്പിലുള്ള ബട്ടന്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടിന്റെ പവര്‍ ബട്ടനായും ഇടതുവശത്തുള്ള ബട്ടന്‍ ഡബ്ല്യു.പി.എസിന്റെ പവര്‍ ബട്ടനായും പ്രവര്‍ത്തിക്കുന്നു. പവര്‍ ബട്ടന്റെ മുകളിലുള്ള എല്‍ഇഡിയല്ലാതെ മറ്റൊരു എല്‍ഇഡിയും പ്രവര്‍ത്തനവേളയില്‍ കത്തില്ല.