ആൻഡ്രോയിഡ് ന്യൂഗട്ട് ആദ്യം ലഭ്യമാകുന്ന ഫോണുകൾ


സവിശേഷതകളുമായി ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 7.0 ന്യൂഗട്ട് എത്തിയിരിക്കുന്നു.
സാധാരണ പുതിയ ആൻഡ്രോയിഡ് പതിപ്പുകൾ പുറത്തിറങ്ങുമ്പോൾ ഗൂഗിളിന്റെ സ്വന്തം നെക്‌സസ് സ്‌മാർട്ട്‌ഫോണുകൾക്ക് മാത്രമാണ് ലഭ്യമാകാറ്. എന്നാൽ ഇത്തവണ ഗൂഗിളിന്റേതല്ലാത്ത ചില ഗാഡ്‌ജറ്റുകൾക്കും കൂടി പുതിയ പതിപ്പ് ലഭ്യമാകും. ‌

വരും ആഴ്‌ചകളിൽ ന്യൂഗട്ട് അപ്‌ഡേറ്റ് ലഭിക്കാൻ പോകുന്ന 8 ഗാഡ്‌ജറ്റുകൾ

എൽജി വി20

ആൻഡ്രോയിഡ് ന്യൂഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന ഗൂഗിളിന്റേതല്ലാത്ത ആദ്യ സ്‌മാർട്ട്‌ഫോൺ ആണ് എൽജി വി20.
അടുത്ത മാസം പുറത്തിറക്കാനിരിക്കുന്ന സ്‌മാർട്ട്‌ഫോണിന്റെ സവിശേഷതയെ കുറിച്ച് കമ്പനി ഒരു സൂചന പോലും നൽകിയിട്ടില്ല. എങ്കിലും ഫോണിൽ എൽജി വി10-ൽ ഉണ്ടായിരുന്നത് പോലെ ഡ്യുവൽ ക്യാമറയും ഡ്യുവൽ സ്‌ക്രീനും ഉണ്ടാകുമെന്ന് ‌സൂചനയുണ്ട്.

നെക്‌സസ് 6പി

ഗൂഗിളിന് വേണ്ടി ഹുവാവെയ് നിർമ്മിച്ച നെക്‌സസ് ഫോൺ ആണ് നെക്‌സസ് 6പി. ഫിംഗർ പ്രിന്റ് സെൻസറും മെറ്റൽ ബോഡിയുമുള്ള ആദ്യ നെക്‌സസ് ഗാഡ്‌ജറ്റ് ‌കൂടിയാണിത്.

5.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി ഡിസ്‌പ്ലേ, 32 ജിബി സംഭരണ ശേഷി, 3 ജിബി റാം, 12 എംപി റിയർ ക്യാമറ, 8 എം‌പി മുൻ‌ക്യാമറ, ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 810 പ്രോസസർ, 3450 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

നെക്‌സസ് 5എക്‌സ്

ഗൂഗിളിനായി എൽജി നിർമ്മിച്ച സ്‌മാർട്ട്‌ഫോണാണ് നെക്‌സസ് 5എക്‌സ്. നെക്‌സസ് 6 പിയ്‌ക്കൊപ്പം തന്നെയാണ് ഇതും വിപണിയിലെത്തിയത്. എന്നാൽ ഇത് നെക്‌സസ് 6 പിയുടെയത്ര കരുത്തനല്ല.

5.2 ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേ, ഹെക്‌സ- കോർ ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 808 പ്രോസസർ, 2 ജിബി റാം, 16 ജിബി സംഭരണം, 12 എം‌പി റിയർ ക്യാമറ, 5 എംപി മുൻക്യാമറ, 2700 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

നെക്‌സസ് 6

മോട്ടോറോളയാണ് നെക്‌സസ് 6-ന്റെ നിർമ്മാതാക്കൾ. രൂപകൽപ്പനയിൽ മോട്ടോ എക്‌സിനോട് സാമ്യമുള്ള ഫോണിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്. 5.9 ഇഞ്ച് ക്വാഡ് എച്ച്‌ഡി ഡിസ്‌പ്ലേ, ക്വാഡ്‌ കോർ ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 805 പ്രോസസർ, 3 ജിബി റാം, 32 ജിബി സംഭരണ ശേഷി, 13 എംപി റിയർ ക്യാമറ, 2 എംപി മുൻ ക്യാമറ, 3220 എംഎഎച്ച് ബാറ്ററി.

നെക്‌സസ് 9

എച്ച്ടിസി നിർമ്മിച്ച് 2014-ൽ പുറത്തിറങ്ങിയ ടാബ്‌ലറ്റ് ആണ് നെക്‌സസ് 9. പ്രധാന സവിശേഷതകൾ: 8.9 ഇഞ്ച് ക്യുഎക്‌സ്‌വിജിഎ (2048×1536 പിക്‌സൽ) ഡിസ്‌പ്ലേ, ഡ്യുവൽ കോർ എൻവീഡിയ ടെഗ്ര കെ1, 2 ജിബി റാം, 16 ജിബി സംഭരണ ശേഷി, 8 എംപി റിയർ ക്യാമറ, 1.6 ‌മുൻ ക്യാമറ, 6700 എംഎഎച്ച് ബാറ്ററി.

നെക്‌സസ് ‌പ്ലെയർ

അസ്യൂസ് ‌നിർമ്മിച്ച ഒരു സെറ്റ്‌-ടോപ്പ് ബോക്‌സ് ആണ് നെക്‌സസ് പ്ലെയർ. 2014-ലാണ് നെക്‌സസ് ‌പ്ലെയർ പുറത്തിറങ്ങിയത്. ശബ്‌ദം കൊണ്ട് നിയന്ത്രിക്കാവുന്ന റിമോട്ട് കൺട്രോളർ ആണ് നെക്‌സസ് പ്ലെയറിന്റെ പ്രധാന സവിശേഷത. ആൻഡ്രോയിഡ് ടിവി വിഭാഗത്തിലെ കമ്പനിയുടെ ആദ്യ പരീക്ഷണമാണിത്.

ക്വാഡ് കോർ ഇന്റൽ ആറ്റം പ്രോസസർ, 1 ജിബി റാം, 8 ജിബി സംഭരണ ശേഷി, ഗൂഗിൾ കാസ്‌റ്റ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ഈ വർഷം മെയിൽ നെക്‌സസ് ‌പ്ലെയറിന്റെ വിൽപ്പന കമ്പനി നിർത്തിയിരുന്നു. എങ്കിലും നിലവിൽ നെക്‌സസ് ‌പ്ലെയർ ഉപയോഗിക്കുന്നവർക്ക് പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റ് ലഭിക്കും.

പിക്‌സൽ സി

നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി എന്നീ സ്‌മാർട്ട്‌ഫോണുകൾക്കൊപ്പം പുറത്തിറങ്ങിയ ടാബ്‌ലറ്റാണ് ഗൂഗിൾ പിക്‌സൽ സി.

2560×1800 പിക്‌സൽ റെസല്യൂഷനുള്ള 10 ഇഞ്ച് സ്‌ക്രീൻ ആണ് ഇതിലുള്ളത്. എൻവീഡീയ ടെഗ്ര X1 SoC, 3 ജിബി റാം, 32 ജിബി സംഭരണ ശേഷി, 8 എംപി റിയർ ക്യാമറ, 2 എംപി മുൻക്യാമറ എന്നിവ പ്രധാന സവിശേഷതകളാണ്.

ജനറൽ മൊബൈൽ 4ജി (ആൻഡ്രോയിഡ് വൺ)
ന്യൂഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യ ആൻഡ്രോയിഡ് വൺ സ്‌മാർട്ട്‌ഫോൺ ആണ് ജനറൽ മൊബൈൽ. കഴിഞ്ഞ മെയിൽ യൂറോപ്പിലാണ് ഫോൺ ആദ്യമായി അവതരിപ്പിച്ചത്.

5 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേ, ക്വാഡ്-കോർ സ്‌നാപ്‌ഡ്രാഗൺ 410 പ്രോസസർ, 2 ജിബി റാം, 13 എംപി റിയർ ക്യാമറ, 5 എംപി മുൻ ക്യാമറ, 16 ജിബി സംഭരണ ശേഷി, 2500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.