​ഒടിയൻ ആരാണ് ?

1 12 Textbook Kerala


ഇതെല്ലം വായിച്ചു കേട്ട അറിവാണ്. വായിച്ചറിഞ്ഞപ്പോൾ ഈ സിനിമയ്ക്കു വേണ്ടി രണ്ടാമൂഴത്തെക്കാൾ ഞാൻ കാത്തിരിക്കുന്നു.
തെക്കു ഭാരതപുഴയാലും വടക്കു പന്തലൂർ മലനിരയാലും കിഴക്കു അട്ടപ്പാടി മലകൾ ആലും പടിഞ്ഞാറ് അറബി കടൽ ആലും ചുറ്റപ്പെട്ടു കിടന്ന വള്ളുവനാട്ടിൽ കളരി അഭ്യാസം തൊഴിലായി അഭ്യസിച്ചിരുന്ന ആളുകൾക്കിടയിൽ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുന്ന അതിശക്തിമാന്മാരും കൺകെട്ട് വിദ്യക്കാരും ആയിരുന്നു ഒടിയന്മാർ. വെടിപ്പായിട്ടു പറഞ്ഞാൽ പ്രൊഫഷണൽ കില്ലേഴ്സ്.

മാന്ത്രിക വിദ്യകളിൽ കുടി ആളുകളെ തെറ്റുധരിപ്പിച്ചായിരുന്നു ഇവർ കുല ചെയ്തുകൊണ്ടിരുന്നത്. അതല്ല ഒടിയെന് മാന്ത്രിക ശക്തി ഉണ്ട് എന്ന ഭയത്തിൽ ഒടിയനെ കണ്ടപ്പോളേ ചക്ക വെട്ടിയിട്ടപോലെ വീണു മരിച്ചവരും ഉണ്ടെന്നാണ് കഥകൾ.

ഞാൻ വായിച്ചറിഞ്ഞത് വെച്ച് ഗർഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറ്റിൽ നിന്നും കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തിൽ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രേത്യേക ദ്രാവകം ചില പച്ചിലകളുമായി ചേർത്ത് അത് ചെവിയിൽ തേച്ചായിരുന്നു അവർ ഒടിവിദ്യ നടത്തി കൊണ്ടിരുന്നത്.

ഇതിനായി ആദ്യ ഗർഭം ധരിച്ച പെണ്ണുങ്ങളെ പകൽ നോക്കി വെക്കുകയും ഹിപ്നോട്ടിസത്തിലൂടെയും മറ്റു ദുര്മന്ത്രവാദത്തിലൂടെയും ഇവർ ആ സ്ത്രീകളെ രാത്രിയിൽ ഉറക്കത്തിൽ അവരുടെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും അവരുടെ മുള കൊണ്ട് ഉണ്ടാക്കിയ കത്തികൊണ്ട് വയറു കീറി ആ കുട്ടികളെ എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്‌യും. ഇങ്ങനെ പോകുന്ന പെണ്ണുങ്ങൾ പിറ്റേന്ന് രാവിലെ കട്ടിലിൽ മരണപ്പെട്ടു കിടക്കും. മാന്ത്രിക വിദ്യകൊണ്ട് വയറ്റിലെ മുറിപ്പാടു മാഞ്ഞു പോകുന്നതിനാൽ സ്ത്രീയുടെ മരണം സ്വാഭാവികം എന്ന് കണ്ടു അവർ ആ സ്ത്രീയുടെ മരണക്രിയകൾ നടത്തി സംസ്കരിക്കുകയും ചെയ്‌യും..

ജനനപ്പെടാത്ത ഈ കുട്ടികളെ അതെ സമയം ഒടിയൻ കെട്ടി തൂക്കി ഇടും. അവരുടെ ദേഹത്ത് നിന്നും ഒലിച്ചു വരുന്ന ദ്രാവകം അത് വളരെ കുറച്ചേ കാണുകയുള്ളു. ഒന്നോ രണ്ടോ വിദ്യക്ക് മാത്രം വരുന്ന ആ ദ്രാവകം വീണ്ടും നേടാൻ വേണ്ടി ഒടിയൻ ഇത്തരം അരും കൊലകൾ വീണ്ടും ചെയ്തു പോന്നു …

കൊല്ലാനോ മോഷണത്തിനോ ആയിരിക്കും ഒടിയൻ ഇത്തരത്തിൽ ഈ വിദ്യ ഉപയോഗിക്കുക. കുട്ടികളുടെ ദേഹത്തെ ദ്രാവകം ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ മാസ്റ്റർ ഐറ്റം. സത്യത്തിൽ ഒടിയൻ രൂപം മാറുക ഇല്ല മറിച്ചു കണ്മുന്നിൽ നിൽക്കുന്ന ഇരയ്ക്കു ഒടിയൻ വിചാരിക്കുന്ന രൂപത്തിലെ ഒടിയനെ കാണാൻ കഴിയു … അത് കല്ലോ , മരമോ, പക്ഷിയോ, ഇഴജന്തുവോ ആകാം..

മൃഗങ്ങളുടെ രൂപം ആണ് എടുക്കുന്നതെങ്കിൽ ഈ ഒടിയനെ കണ്ടുപിടിക്കാൻ നല്ല നിരീക്ഷണം ഉള്ളവർക്ക് സാധിക്കും … ഉദാഹരണത്തിന് ഒരു കാളയുടെ രൂപം ആണെങ്കിൽ ആ കാളക്കു ചിലപ്പോൾ ഒരു കൊമ്പു കാണില്ല ചിലപ്പോൾ വാല് കാണില്ല.. മറ്റൊരു രൂപം സ്വീകരിക്കുന്ന ഒടിയൻ പൂർണമായും ആ രൂപം നേടില്ല എന്ന് സാരം. ഇങ്ങനെ നിരീക്ഷിച്ചാണ് ഓടിയന്മാരെ മറ്റു മാന്ത്രികന്മാർ കണ്ടെത്തി കൊണ്ടിരുന്നത്..

ഒടിയനെ ഇങ്ങനെ നിരീക്ഷിച്ചു കണ്ടെത്തിയ ഒരു മാന്ത്രികന്റെ കഥ ഉണ്ട്. ഒരിക്കൽ അദ്ദേഹം രാത്രി വീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ തന്റെ മുൻപിൽ രണ്ടു കാളകൾ നിൽക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അവയ്ക്കു അംഗവൈകല്യം ഉണ്ടായിരുന്നു. ആ മാന്ത്രികൻ ആ ഒടിയന്മാരെ ബന്ധിച്ചു ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും അവർ രണ്ടു നഗ്നരായ മനുഷ്യരായി മാറുകയും ചെയ്തു.

മാടൻ , മറുത , കുട്ടിച്ചാത്തൻ, പിശാച് എന്നത് പോലെ ദുര്മന്ത്രവാദത്തിന്റെ മറ്റൊരു മുഖം ആണ് ഒടിയൻ.. ആവേശത്തോടെ ഈ സിനിമയ്ക്കു വേണ്ടി നോക്കി ഇരിക്കാൻ എന്ത് വേണം ?

ഒരു കിടിലൻ ഹൊറർ ത്രില്ലെർ ചിത്രത്തിന് വേണ്ടത് എല്ലാം ഇതിൽ കാണും എന്ന് ഉറപ്പാണ് .. കാത്തിരിക്കാം പേടിപ്പിക്കാൻ പോകുന്ന മറ്റൊരു ചിത്രത്തിന് വേണ്ടി …

രണ്ടാമൂഴത്തെക്കാളും ഒടിയെന് പ്രതീക്ഷ കൂടാൻ ഇത് പോരെ ?

Leave a Reply

Your email address will not be published. Required fields are marked *