കമ്പ്യൂട്ടര്‍ നൈതികതയുടെ നിര്‍വ്വചനം


ഒരു സമൂഹത്തെയോ അല്ലെങ്കില്‍ വ്യക്തികളെയോ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ഒരു കൂട്ടം ധാര്‍മ്മിക തത്വങ്ങളെയാണ്‌ നൈതികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെ സംബന്ധിച്ച ധാര്‍മ്മിക മൂല്യങ്ങളുടെ ഒരു കൂട്ടമാണ്‌ കമ്പ്യൂട്ടര്‍ നൈതികത. പകര്‍പ്പവകാശ ലംഘന പ്രശനങ്ങളാണ്‌ ഏറ്റവും സാധാരണമായ കമ്പ്യൂട്ടര്‍ നൈതികതകളില്‍ വെല്ലുവിളി നേരിടുന്നത്.

ഉടമസ്ഥന്‍റെ അനുമതിയില്ലാതെ പകര്‍പ്പവകാശമുള്ള ഉള്ളടക്കം പകര്‍ത്തുക, മറ്റുള്ളവരുടെ വ്യക്തിഗതമായ വിവരങ്ങള്‍ പകര്‍ത്തുക മുതലായ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ നൈതികതയ്ക്ക് വിരുദ്ധമായ കാര്യങ്ങളുടെ ഉദാഹരനങ്ങളാണ്‌.

എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് നൈതികത
ഇന്‍റര്‍നെറ്റ് നൈതികത എന്നാല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ സ്വീകാര്യമായ പെരുമാറ്റം എന്നര്‍ത്ഥം. ഇന്‍റര്‍നെറ്റില്‍ നമ്മള്‍ മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ അവകാശങ്ങളെയും സ്വത്തുവകകളെയും മാനിക്കുകയും വേണം.

സ്വീകാര്യത

ന്‍റര്‍നെറ്റ് ഒരു മൂല്യരഹിത മേഖലയല്ല എന്ന കാര്യം ഒരാള്‍ അംഗീകരിക്കേണ്ടതുണ്ട്. വേള്‍ഡ് വൈഡ് വെബ് ഒരു വേസ്റ്റ് വൈല്‍ഡ് വെബ് അല്ല, മറിച്ച് പ്രസരണം ചെയ്യുന്ന കാര്യങ്ങള്‍ ഉചിതമായി തിരഞ്ഞെടുക്കുകയും ലോകവ്യാപകമായി ഇന്‍റര്‍നെറ്റിന്‍റെ നൈതികത അംഗീകരിക്കുകയും വേണമെന്നുള്ളതാണ്‌.

ദേശീയവും പ്രാദേശികവുമായ വികാരങ്ങളെ മാനിക്കല്‍
ദേശീയവും പ്രാദേശികവുമായ എല്ലാ വേലിക്കെട്ടുകളെയും മറികടക്കുന്നതാണിത്. പ്രാദേശിക ചാനല്‍ അല്ലെങ്കില്‍ പത്രം പുലര്‍ത്തുന്ന ഒരുകൂട്ടം മൂല്യങ്ങള്‍ മാത്രമല്ല ഇതിന്‌ മാനദണ്ഡമാക്കേണ്ടത്. നമ്മള്‍ വൈവിദ്ധ്യങ്ങളെ അംഗീകരിച്ചേ മതിയാകൂ.

ഇ-മെയില്‍. ചാറ്റിംഗ് മുതലായവ ഉപയോഗിക്കുമ്പോള്‍
കുടുംബം കൂടാതെ കൂട്ടുകാര്‍ മുതലായവരുമായുള്ള ആശയവിനിമയത്തിനാണ്‌ ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ടത്. അപരിചിതരുമായി ചാറ്റ് ചെയ്യുന്നത് ഒഴിവാക്കുകയും അറിയാത്ത ആളുകള്‍/അപരിചിതര്‍ എന്നിവര്‍ക്ക് ഇമെയിലുകള്‍ കൈമാറുന്നത് ഒഴിവാക്കുകയും ചെയ്യുക. മാത്രമല്ല ഇവ ചെയ്യുന്നതിലുള്ള അപകടസാദ്ധ്യതകളെ സംബന്ധിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുകയും വേണം.

ആള്‍മാറാട്ടം നടത്തുക
മറ്റാരെങ്കിലും ആണെന്ന് നടിച്ച് നമ്മള്‍ ആളുകളെ കബളിപ്പിക്കരുത്. ഇന്‍റര്‍നെറ്റ് ലോകത്ത് നമ്മുടെ വിവരങ്ങള്‍ മറച്ചുവെച്ച് മറ്റുള്ളവരെ പറ്റിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്‌. കുട്ടികളെ ഇത് പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്‌.

മോശം ഭാഷ ഒഴിവാക്കുക
ഇമെയില്‍, ചാറ്റിംഗ്, ബ്ലോഗിംഗ് കൂടാതെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് എന്നിവ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ഒരിക്കലും മോശം ഭാഷ ഉപയോഗിക്കുകയോ അല്ലെങ്കില്‍ മര്യാദയില്ലാതെ പെരുമാറുകയോ അരുത്. നമ്മള്‍ ഇന്‍റര്‍നെറ്റില്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കണം, ഇത് കുട്ടികളെ പഠിപ്പിക്കുകയും വേണം.

വ്യക്തിഗതമായ വിവരങ്ങള്‍ ഒളിച്ചുവെയ്ക്കുക
വീടിന്‍റെ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍, താല്‍പര്യങ്ങള്‍, പാസ്വേഡുകള്‍ മുതലായ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും നല്‍കാതിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. ഫോട്ടോഗ്രാഫുകള്‍ അപരിചിതര്‍ക്ക് കൈമാറരുത്, ഇത് ദുരുപയോഗത്തിന്‌ കാരണമായേക്കാം.

മേല്‍നോട്ടം
ഇന്‍റര്‍നെറ്റില്‍ കുട്ടികള്‍ എന്തുചെയ്യുന്നു എന്നും അവര്‍ ഏതെല്ലാം സൈറ്റുകളാണ്‌ ഉപയോഗിക്കുന്നതെന്ന് അറിഞ്ഞിരിക്കുകയും വേണം. ആരുമായാണ്‌ അവര്‍ ആശയവിനിമയം നടത്തുന്നത് എന്ന് അറിഞ്ഞിരിക്കുകയും വേണം. അനുചിതമായ സൈറ്റുകള്‍ ബ്രൌസ് ചെയ്യുന്നതില്‍ നിന്നും അവരെ നിയന്ത്രിക്കുക. നിയമങ്ങള്‍ അനുശാസിക്കുന്ന ഒരു ഇന്‍റര്‍നെറ്റ് ഉപയോക്താവാകണം നിങ്ങളുടെ കുട്ടിയെങ്കില്‍ മേല്‍നോട്ടം ഒഴിച്ചുകൂടാനാകാത്തതാണ്‌.

ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക
ഇന്‍റര്‍നെറ്റില്‍ നിന്ന് ബുദ്ധിപൂര്‍വ്വം വിജ്ഞാനമാര്‍ജ്ജിക്കാന്‍ നമ്മള്‍ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കണം. ഇന്‍റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിജ്ഞാനം പഠനത്തിനുപയോഗിക്കാവുന്ന അമൂല്യമായ സമ്പത്താണ്‌.

ഇന്‍റര്‍നെറ്റ് ലഭ്യത
കരിക്കുലം വളര്‍ച്ചയ്ക്കുപയോഗിക്കാവുന്ന എല്ലാവരുടെയും സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന സമയ-കാര്യക്ഷമമായ ഉപകരണമാണ്‌ ഇന്‍റര്‍നെറ്റ്. പഠനത്തിനാധാരം പ്രസക്തമായതും വിശ്വാസ്യമായതുമായ വിവരങ്ങള്‍ വേഗത്തിലും അനായാസമായും ലഭിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്‌. കൂടാതെ ഈ വിവരങ്ങള്‍ തിരഞ്ഞെടുക്കുകയും, മനസ്സിലാക്കുകയും അവലോകനം ചെയ്യുകയും വേണം. ഇന്‍റര്‍നെറ്റില്‍ തിരയുക വഴി മേല്‍പറഞ്ഞ നൈപുണികള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ക്ലാസ്മുറി പഠനം, ഹോം വര്‍ക്കുകള്‍ക്കും ഇത് ഉപയോഗിക്കാം.

കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കുള്ള നൈതിക നിയമങ്ങള്‍
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഒരു വ്യക്തി പാലിക്കേണ്ട ചില നിയമങ്ങള്‍ താഴെ ട്ടികപ്പെടുത്തിയിരിക്കുന്നു:

>മറ്റുള്ളഉപയോക്താക്കള്‍ക്ക് ദോഷം വരുത്താന്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുത്

> മറ്റുള്ളവരുടെ വിവരങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ലമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുത്

> ഉടമസ്ഥന്‍റെ അനുമതിയില്ലാതെ ഫയലുകള്‍ സ്വീകരിക്കരുത്

> ഉടമസ്ഥന്‍റെ അനുമതിയില്ലാതെ പകര്‍പ്പവകാശമുള്ള സോഫ്റ്റ്വെയര്‍ പകര്‍ത്തരുത്

> പകര്‍പ്പവകാശ നിയമങ്ങള്‍ കൂടാതെ നയങ്ങള്‍ എന്നിവ മാനിക്കുക

> മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ അവരുടെ സ്വകാര്യതയേയും മാനിക്കുക

> ഉടമസ്ഥന്‍റെ അനുമതിയില്ലാതെ മറ്റുള്ള ഉപഭോക്താക്കളുടെ കമ്പ്യൂട്ടറിലെ സ്രോതസ്സുകള്‍ ഉപയോഗിക്കരുത്

> ഇന്‍റര്‍നെറ്റ് നൈതികതയോടെ ഉപയോഗിക്കുക

> നിയമപരമല്ലാത്ത ആശയവിനിമയങ്ങള്‍, പ്രവൃത്തികള്‍ എന്നിവ കണ്ടെത്തിയാല്‍ ഇന്‍റര്‍നെറ്റ് സേവന
ദാതാക്കളെയോ അല്ലെങ്കില്‍ നിയമപരമായി സാധുതയുള്ള അധികാരികളെയോ വിവരമറിയിക്കുക

> ഉപയോക്തൃ ഐഡി കൂടാതെ പാസ്വേഡ് മുതലായ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ബാദ്ധ്യത ഉഅപ്യോക്താക്കള്‍ക്കുണ്ട്. അത് ഒരിടത്തും എഴുതിയിടരുത്, പകരം ഓര്‍മ്മിക്കുക

> മറ്റുള്ളവരുടെ വിവരങ്ങള്‍ വീണ്ടെടുക്കാനോ പരിഷ്കരിക്കാനോ മനഃപൂര്‍വ്വം ഉപയോക്താക്കള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കരുത്. ഇതില്‍ പാസ്വേഡ് വിവരങ്ങള്‍, ഫയലുകള്‍ മുതലായവ ഉള്‍പ്പെടുന്നു.

സാഹചര്യങ്ങള്‍

രംഗം 1
രവി കിഷോറിനോട് അയാള്‍ എഴുതിയ ഉപന്യാസം വായിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് അധികം ആലോചിക്കാതെ ശരി എന്ന് ഉത്തരം പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവരുടെ ക്ലാസ് ടീച്ചര്‍ അവരുടെ ഉപന്യാസങ്ങള്‍ അവലോകനം ചെയ്യുകയും കിഷോറിനോട് ക്ലാസില്‍തന്നെ നിലക്കാനാവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും ഉപന്യാസങ്ങള്‍ സമാനമാണെന്നും അതിന്‍റെ കാരണമെന്തെന്ന വിശദീകരണം ആരായുകയും ചെയ്തു.
ഇന്‍റര്‍നെറ്റില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് കുട്ടികളില്‍ നിന്നോ ഉള്ളടക്കങ്ങളോ അല്ലെങ്കില്‍ വിവരങ്ങളോ പകര്‍ത്തരുതെന്ന് കുട്ടികളെ പഠിപ്പിക്കുക.

രംഗം 2
ലോഗോഫ് ചെയ്യാതെ വിക്കി കമ്പ്യൂട്ടര്‍ ലാബില്‍ നിന്നും പുറത്തുകടന്നു. ബോബ് വിക്കിയുടെ കമ്പ്യൂട്ടര്‍ കാണുകയും വിക്കിയായി കമ്പ്യൂട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. തെറ്റായ ഒരു ഇമെയില്‍ അയക്കുകയും ക്ലാസ് വാര്‍ത്താഗ്രൂപ്പിലേയ്ക്ക് ഒരു പോസ്റ്റ് നടത്തുകയും ചെയ്തു.
അതിനാല്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് മറ്റുള്ളവരുടെ കമ്പ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്യരുതെന്നും അവരുടെ ഇമെയില്‍ ഐഡികള്‍ മറ്റുള്ളവരെ ദ്രോഹിക്കാനും മാനഹാനിയുണ്ടാക്കാനും ഉപയോഗിക്കരുത് എന്നുമാണ്‌.

Courtesy: Information Security Education & Awareness,
Department of Electronics and Information Technology, Government of India