റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ


യാത്രാദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്.
ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാവുന്നതാണ്.
കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേര് റിസർവേഷൻ ഫോമിൽ ചേർത്താൽ പിന്നീട് യാത്രയിലുണ്ടായേക്കാവുന്ന അപകട ക്ളയിമുകൾക്ക് ഉപകാരപ്പെടുന്നതാണ്.
ടിക്കറ്റുകൾ റെയില്‍വേ കൗണ്ടറിൽ നിന്ന് ഫോം പൂരിപ്പിച്ച് നൽകി നേരിട്ടൊ, IRCTC (Indian Railway Catering and Tourism Co-operation) യുടെ വെബ്സൈറ്റ് /ആപ്പ് വഴി ഓൺലൈൻ ആയിട്ടോ ബുക്ക് ചെയ്യാം. (സ്വന്തമായി ചെയ്യാൻ സാധിക്കാത്തവർ illegal software ഉപയോഗിക്കാത്ത authorised ഏജന്റുകളെ മാത്രം റിസർവേഷൻന് ഏൽപ്പിക്കുക.) ബർത്തുകൾ ഫുൾ ആകുന്നതു വരെ confirm (കോച്ച് നമ്പറും ബർത്ത് നമ്പറും സഹിതം) ടിക്കറ്റും ശേഷംRAC (Reservation against cancellation) യും പിന്നെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും നൽകുന്നതാണ്. RAC എന്നാൽ സൈഡ് ലോവർ ബർത്തുകൾ ഒന്നിൽ രണ്ടുപേർ വീതം ഇരിക്കുന്ന സംവിധാനം ആണ്. വരാത്ത യാത്രക്കാരുടെ ബർത്തുകൾ മുറയനുസരിച്ച് RAC ക്കാർക്കും പിന്നീട് ഉണ്ടെങ്കിൽ വെയ്റ്റിങ് ലിസ്റ്റ് കാർക്കും നൽകുന്നതാണ്. നിലവിലുള്ള നിയമം അനുസരിച്ച് വെയിറ്റ് ലിസ്റ്റ്കാർ റിസർവേഷൻ കമ്പാർട്ട്മെന്റിൽ കയറാൻ പാടില്ല. ഒരു സുപ്രധാന കാര്യം on line waiting list ടിക്കറ്റുകൾ ഓട്ടോമാറ്റിക്കായി ക്യാൻസൽ ആയി ടിക്കറ്റ് തുക തിരികെ ടിക്കറ്റ് എടുത്ത ആളുടെ bank account ലേക്ക് വരുന്നതാണ്. (ഇവർക്ക് യാത്ര ചെയ്യാൻ വേറെ ടിക്കറ്റ് എടുക്കണം.)
റിസർവേഷൻ ചാർട്ട് അടിച്ചതിനു ശേഷം (ട്രയിൻ starting station നിൽ നിന്ന് പുറപ്പെടുന്നതിനു 4 മണിക്കൂർ മുമ്പ്) ബർത്ത് കാലി ഉണ്ടെങ്കിൽ പുറപ്പെടുന്നതിനു അര മണിക്കൂർ മുമ്പ് വരെ Current Reservation 10% ഇളവോടെ നൽകുന്നതാണ്.

ട്രയിൻ പുറപ്പെടുന്നതിന്റെ തലേന്ന് രാവിലെ 10 മണിക്ക് ഏസി ക്ളാസുകളിലും 11 മണിക്ക് സാധാരണ ക്ളാസുകളിലും TALKAL/PREMIUM TALKAL റിസർവേഷൻ തുടങ്ങുന്നതാണ്.ഒരു ടിക്കറ്റിൽ 4 യാത്രക്കാർ വരെ റിസര്‍വ് ചെയ്യാവുന്നതാണ്. തൽക്കാൽ ടിക്കറ്റിന് പ്രീമിയം തുക അധികം നൽകണം(2AC-RS400-500,3A-300-400, ACC125-225, SL100-200, 2S10-15). പ്രീമിയം തൽക്കാൽ ഡിമാന്റ് അനുസരിച്ച് നിരക്ക് കൂടുന്ന ഒരു ഫ്ളോട്ടിംഗ് സിസ്റ്റം ആണ്. സാധാരണയിലും 2-4 ഇരട്ടി ചാര്‍ജ് ആകും. (ആദ്യം കുറച്ച് ടിക്കറ്റുകൾ സാധാരണ തൽക്കാൽ നിരക്കിൽ കൊടുത്തു തുടങ്ങുന്നതിനാൽ ഓപ്പണിംഗ് സമയത്ത് പ്രീമിയം തൽക്കാൽ ശ്രമിക്കുന്നത് നല്ലത്).

മുതിര്‍ന്ന പൗരന്മാർക്ക് സാധാരണ റിസർവേഷന് കൺസഷൻ(പുരുഷന് 30%, സ്ത്രീക്ക് 50%) ലഭിക്കും. ഈ കൺസഷൻ ഇല്ലാതെയുംടിക്കറ്റെടുക്കാം. തൽക്കാലിനും പ്രീമിയം തൽക്കാലിനും ഈ കൺസഷൻ ബാധകമല്ല.

യാത്രയയിൽ ഒരു ടിക്കറ്റിൽ ഒരു യാത്രക്കാരന്റെയെങ്കിലും കൈവശം തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. എല്ലാ മുതിര്‍ന്ന പൗരന്മാർക്കും ID നിർബന്ധമാണ്. തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കും തുല്യ തുക(മിനിമം_250) ഫൈനും ഈടാക്കും.
വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ, ഡ്രൈവിങ്ങ് ലൈസന്‍സ്, ഫൊട്ടോയുള്ള ബാങ്ക് പാസ്സ്ബുക്ക്, ക്രെഡിറ്റ് കാര്‍ഡ്, മറ്റ് ഗവണ്‍മെന്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഐഡി എന്നിവ ഒറിജിനൽ തന്നെ വേണം. Digi Locker ൽ സൂക്ഷിച്ചിരിക്കുന്ന ഗവണ്‍മെന്റ് ID കളും ഉപയോഗിക്കാം. സ്ളീപ്പർ ക്ളാസിൽ അറ്റസ്റ്റ് ചെയ്ത കോപ്പിയും സ്വീകരിക്കും. (വിദ്യാർത്ഥികൾക്ക് സ്കൂൾ/കോളജ് ഐഡി മതി).

കൺഫേം ബർത്തുകളും RAC യും തീരുമ്പോൾ Waiting list ടിക്കറ്റുകൾ നൽകുന്നു.
Waiting List നാലുവിധമുണ്ട്.
1.WL(General WL) ഏറ്റവും confirmation chance ഇതിനാണ്.
2.PQ WL(Pooled Quota WL) ചെറിയ ദൂരങ്ങൾക്ക് കുറച്ചു ബർത്തുകൾ മാറ്റി വച്ചിട്ടുണ്ട് അതാണ് Pooled Quota. ഈ ക്വാട്ടയിൽ ബർത്തുകൾ വളരെ കുറവായതിനാൽ കൺഫർമേഷൻ സാധ്യത വളരെ കുറവാണ്.
3.RL WL (Remote Location WL). പോകുന്ന വഴിയിൽ ഇടക്കുള്ള സ്റ്റേഷന് പ്രത്യേക ക്വാട്ട ഉണ്ടെങ്കിൽ ആ സ്റ്റേഷൻ വരെനൽകുന്നതാണിത്. ഉദാ. കേരള എക്സ്പ്രസിൽ പാലക്കാട് ക്വാട്ടയിൽ പാലക്കാട് വരെ.
4.TQ WL(Talkal WL) തൽക്കാൽ ബർത്തുകൾ തീർന്നു കഴിയുമ്പോൾ നൽകുന്നതാണിത്.

റിസർവേഷൻ കൗണ്ടറിൽ നിന്ന് എടുത്ത ടിക്കറ്റ് യാത്രയയിൽ നിർബന്ധമായും കാണിച്ചിരിക്കണം. ഇല്ലെങ്കിൽ ID വേരിഫിക്കേഷനു ശേഷം പിഴയില്ലാതെ actual fare മാത്രം ഈടാക്കുന്നതാണ്.
ഓൺലൈൻ ടിക്കറ്റിന് message /print out ഇല്ലെങ്കിൽ 50 രൂപ പിഴ. ഐഡന്റിറ്റി കാര്‍ഡ് ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കും, തുല്യ തുക ഫൈനും (മിനിമം-250) ഈടാക്കും.

റിസർവേഷൻ കൗണ്ടറിൽ നിന്ന് എടുത്ത ടിക്കറ്റ് നഷ്ടപ്പെട്ടാൽ സിസ്റ്റത്തിൽ ക്ളോസ് ചെയ്തു റിസർവേഷൻ ചാർട്ട് എടുക്കുന്നതിന് മുമ്പ് വരെ Duplicate ticket എടുക്കാം. മിനിമം clerkage (RS 20 per passenger) നൽകിയാൽ മതി. അതിനുശേഷം 50%തുക നൽകണം. സ്റ്റേഷൻ മാനേജർക്ക്/ചീഫ് റിസർവേഷൻ സൂപ്പർവൈസർക്ക് അപേക്ഷിക്കണം(റയില്‍വേ പൊലീസിന് കോപ്പി സഹിതം).

ടിക്കറ്റ് കൈമാറ്റം ചെയ്യ്ത് യാത്ര ചെയ്യുന്നത് (transfer of ticket) ശിക്ഷാർഹം. പിടിക്കപ്പെട്ടാൽ ചാര്‍ജും ഫൈനും. മുതിര്‍ന്ന പൗരന്മാരുടെ ക്വാട്ടയിൽ ബർത്തും കൺസഷനും ലഭിക്കാൻ വയസ്സ് കുറച്ച് കാണിക്കുന്നതും കുറ്റകരം. പിടിക്കപ്പെട്ടാൽ ചാര്‍ജും ഫൈനും ഈടാക്കും.

അടുത്ത ബന്ധുക്കളുടെ (അച്ഛൻ അമ്മ സഹോദരൻ സഹോദരി ഭാര്യ ഭര്‍ത്താവ് മക്കൾ) പേരിലേക്ക് യാത്രക്ക് 24 മണിക്കൂർ മുമ്പ് വരെ റിസര്‍വേഷൻ ടിക്കറ്റ് മാറാം. സ്റ്റേഷൻ മാനേജർക്ക് അപേക്ഷിക്കണം. അദ്ദേഹത്തിൻെറ തീരുമാനം അന്തിമം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവർക്കൂം NCC cadets നും ഈ സൗകര്യം ഉണ്ടായിരിക്കും. മേലധികാരികളുടെ അനുമതി പത്രം വേണം.

ക്യാൻലേഷൻ- ട്രെയിൻ പുറപ്പെടുന്നതിനു 48 മണിക്കൂർ മുമ്പ് വരെ റിസര്‍വ് ചെയ്ത ടിക്കറ്റ് മിനിമം ക്യാൻസലേഷൻ ചാര്‍ജ് (1A-RS-240, 2A-200, 3A/ACC-180, SL-120, 2S-60 per person) നൽകി റദ്ദാക്കാവുന്നതാണ്.
48 മണിക്കൂറിനും 12 മണിക്കൂറിനും ഇടക്ക് 25% ഉം 12 മണിക്കൂറിനും 4 മണിക്കൂറിനും ഇടയ്ക്ക് 50% ഉം ക്യാൻലേഷൻ ചാര്‍ജ് ഈടാക്കും. (മിനിമം ചാര്‍ജ് ബാധകം).
ട്രെയിൻ പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിലും പുറപ്പെട്ട ശേഷവും ക്യാൻലേഷൻ സാധ്യമല്ല.
RAC, WL ടിക്കറ്റുകൾ ട്രയിൻ പുറപ്പെടുന്നതിനു അര മണിക്കൂർ മുമ്പ് വരെ മിനിമം ചാര്‍ജ് നൽകി റദ്ദാക്കാവുന്നതാണ്.
സൈറ്റ് ഡൗണാകുക തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കാത്ത online ടിക്കറ്റുകൾ സാധാരണ ക്യാൻലേഷൻ സമയത്തിനു ശേഷം IRCTC യുടെ സൈറ്റിലോ ആപ്പിലോ TDR എന്ന ഓപ്ഷനിൽ ക്യാൻലേഷന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ട്രെയിൻ 3 മണിക്കൂറിൽ കൂടുതൽ ലേറ്റ് ആയാൽ ഫുൾ റീഫണ്ട്.